For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൊബൈല്‍ ക്യാന്‍സര്‍ റിസ്‌ക് ഒഴിവാക്കാം

By Sruthi K M
|

നിങ്ങളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം ക്യാന്‍സറിന് കാരണമാക്കുന്നു എന്നത് ലോകാരോഗ്യ സംഘടന തെളിയിച്ചതാണ്. ഇത് നിങ്ങള്‍ എപ്പോഴെങ്കിലും ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ചിന്തിച്ചിട്ടുണ്ടോ? നേരിട്ട് തുടര്‍ച്ചയായി മൊബൈല്‍ ഫോണ്‍ ചെവിയില്‍ വെക്കുന്നവരോടാണ് ഈ ചോദ്യം. നിങ്ങള്‍ നിങ്ങളുടെ ശരീരത്തെ നശിപ്പിച്ചുക്കൊണ്ടിരിക്കുകയാണ്.

ചിലര്‍ക്ക് മൊബൈല്‍ ഫോണിനോട് ഒരുതരം ആസക്തിയാണ്. ഫോണില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്ന അവസ്ഥ. മൊബൈല്‍ ഫോണ്‍ ആവശ്യത്തിന് ഉപയോഗിച്ചാല്‍ ഒരു പ്രശ്‌നവും ഇല്ല. എന്നാല്‍ അമിതമായി ഉപയോഗിക്കുന്നവര്‍ക്ക് ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. എന്നാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന രീതി മാറ്റുകയും അല്‍പം കുറയ്ക്കുകയും ചെയ്താല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാം.

<strong>നടുവേദനയുള്ളവര്‍ ശ്രദ്ധിക്കുക..</strong>നടുവേദനയുള്ളവര്‍ ശ്രദ്ധിക്കുക..

തുടര്‍ച്ചയായ ഫോണ്‍ വിളി കൂടിയ റേഡിയേഷനാണ് നിങ്ങളുടെ ശരീരത്തില്‍ എത്തിക്കുന്നത് എന്നത് ആദ്യം അറിഞ്ഞിരിക്കുക. മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതിലൂടെ ക്യാന്‍സര്‍ എന്ന രോഗം പിടിപ്പെടാതെ നോക്കാന്‍ എന്തൊക്കെ ചെയ്യാം എന്ന് നോക്കാം.

ഹെഡ് സെറ്റ് ഉപയോഗിക്കുക

ഹെഡ് സെറ്റ് ഉപയോഗിക്കുക

നേരിട്ട് മൊബൈല്‍ ഫോണ്‍ ചെവിട്ടില്‍ വയ്ക്കാതിരിക്കുക. ഹെഡ് സെറ്റ് ഉപയോഗിക്കുകയാണെങ്കില്‍ റേഡിയേഷനും കുറഞ്ഞ് കിട്ടും. മൊബൈല്‍ ഫോണ്‍ ഉപയോഗം വഴി ക്യാന്‍സര്‍ വരാതിരിക്കാന്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുക.

മെസേജ് ചെയ്യുക

മെസേജ് ചെയ്യുക

ഫോണിലൂടെ സംസാരിക്കുന്നത് കുറയ്ക്കുന്നതാണ് നല്ലത്. നിങ്ങള്‍ക്ക് മെസേജ് വഴി സംസാരിക്കാം. ഇതിന് കുറച്ച് എനര്‍ജി നല്‍കിയാല്‍ മതി. റേഡിയേഷനും കുറയ്ക്കാന്‍ ഇത്തരം വഴി സഹായകമാകും.

അധികനേരം സംസാരിക്കുന്നത്

അധികനേരം സംസാരിക്കുന്നത്

തുടര്‍ച്ചയായുള്ള ഫോണ്‍ വിളി ഇത്തരം ക്യാന്‍സര്‍ രോഗത്തെ ക്ഷണിച്ചുവരുത്തും. മൊബൈല്‍ ഉപയോഗം കുറയ്ക്കുക. അധികനേരം സംസാരിക്കണം എന്നുണ്ടെങ്കില്‍ ലാന്‍ഡ്‌ലൈന്‍ ഉപയോഗിക്കുക.

നെറ്റ്‌വര്‍ക്ക് ശ്രദ്ധിക്കുക

നെറ്റ്‌വര്‍ക്ക് ശ്രദ്ധിക്കുക

നിങ്ങള്‍ക്ക് ശരിയായി കേള്‍ക്കാന്‍ കഴിയുന്നുണ്ടോ? ഇല്ലെങ്കില്‍ ഫോണിന്റെ നെറ്റ്‌വര്‍ക്ക് മികച്ചതാണോ എന്ന് നോക്കുക. അല്ലെങ്കില്‍ മികച്ച സര്‍വീസ് കിട്ടുന്നവരെ കാത്തിരിക്കുക. നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങള്‍ വച്ച്് സംസാരിക്കരുത്. ഇത് ശരീരത്തിന് ദോഷം ചെയ്യും.

ചെവിയില്‍ നിന്നും ഫോണിലേക്കുള്ള ദൂരം

ചെവിയില്‍ നിന്നും ഫോണിലേക്കുള്ള ദൂരം

നിങ്ങളുടെ ചെവിയും ഫോണും തമ്മിലുള്ള ദൂരം ശ്രദ്ധിക്കുക. കഴിയുന്നത് ഫോണ്‍ ചെവിയില്‍ നിന്നും കുറച്ച് ദൂരം മാറ്റി പിടിക്കുക. ചെവിയോടടുപ്പിച്ച് വെക്കാതിരിക്കുക. അങ്ങനെയാകുമെങ്കില്‍ റേഡിയേഷന്‍ ഏല്‍ക്കുന്നത് കുറയ്ക്കാം.

ലിഫ്റ്റില്‍ കയറുമ്പോള്‍

ലിഫ്റ്റില്‍ കയറുമ്പോള്‍

വാഹനങ്ങളില്‍ സഞ്ചരിച്ചുക്കൊണ്ടിരിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നത് അപകടകരമാണെന്ന് അറിയാം. മറ്റൊരു പ്രശ്‌നം എന്നു പറയുന്നത് ലോഹങ്ങളുള്ള ഇടങ്ങളില്‍ നിന്നും മൊബൈല്‍ ഉപയോഗിച്ചാല്‍ ഇതിന്റെ ശക്തി കൂടുമെന്നാണ് പറയുന്നത്. കാര്‍, ലിഫ്റ്റ് എന്നിവയില്‍ കയറുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കരുത്.

കുട്ടികള്‍ ലാന്‍ഡ്‌ലൈന്‍ ഉപയോഗിക്കുക

കുട്ടികള്‍ ലാന്‍ഡ്‌ലൈന്‍ ഉപയോഗിക്കുക

കുട്ടികളില്‍ ഇത്തരം മാരകമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ കുട്ടികള്‍ ലാന്‍ഡ്‌ലൈന്‍ ഉപയോഗിക്കുന്നത് ഉറപ്പുവരുത്തുക. മൊബൈല്‍ ഫോണ്‍ കൊടുക്കാതിരിക്കുക. കുട്ടികളില്‍ ഇത്തരം റേഡിയേഷന്‍ താങ്ങാനുള്ള ശേഷി ഇല്ലെന്ന് മനസ്സിലാക്കുക. ഇത് പല വൈകല്യങ്ങള്‍ക്കും കാരണമാക്കും.

ബാറ്ററി ചാര്‍ജ് ശ്രദ്ധിക്കുക

ബാറ്ററി ചാര്‍ജ് ശ്രദ്ധിക്കുക

ഫോണിലെ ചാര്‍ജ് തീരാറായാല്‍ സംസാരിക്കുന്നത് ഒഴിവാക്കുക. ഇത്തരം അവസരങ്ങളില്‍ പതില്‍മടങ്ങ് റേഡിയേഷനാണ് ഫോണില്‍ നിന്നും ഉണ്ടാകുക. ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെ ക്ഷണിച്ചു വരുത്താതിരിക്കുക.

ഫോണ്‍ പോക്കറ്റില്‍ വയ്ക്കുന്നത്

ഫോണ്‍ പോക്കറ്റില്‍ വയ്ക്കുന്നത്

ഫോണ്‍ പോക്കറ്റില്‍ വയ്ക്കുന്നവര്‍ ശ്രദ്ധിക്കുക. ഫോണ്‍ ശരീരത്തില്‍ സ്പര്‍ശിക്കുന്നത് അപകടകരമാണ്. ഇത് ബീജത്തിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാക്കും.

English summary

nine ways to cut your mobile phone cancer risk

Does the World Health Organization’s statement that cell phones may cause cancer have you thinking twice about making that phone call?
X
Desktop Bottom Promotion