For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രോഗങ്ങള്‍ അകറ്റി കര്‍ക്കിടകം മനോഹരമാക്കാം

By Sruthi K M
|

രോഗങ്ങള്‍ അകറ്റി കര്‍ക്കിടകം മനോഹരമാക്കാന്‍ ഇതാ ചില വഴികള്‍. ഇടവപ്പാതിയും മിഥുനച്ചൂടും കഴിഞ്ഞ് മഴക്കാലത്ത് ആരോഗ്യസംരക്ഷണത്തിന് നാട്ടറിവുകളില്‍ നിന്ന് ചില ഫലപ്രദമായ ഒറ്റമൂലികളാണ് ഇവിടെ പറയുന്നത്. കര്‍ക്കിടകം ചികിത്സയുടെയും ആരോഗ്യം വീണ്ടെടുക്കുന്നതിന്റെയും കാലമാണ്. ഉഴിച്ചിലിനും പിഴിച്ചിലിനും പോക്കറ്റ് പിഴിയാതെ നമുക്ക് ആരോഗ്യം കുട്ടണ്ടേ...?

നടുവേദനയ്ക്ക് ചില ഔഷധക്കൂട്ടുകള്‍

കര്‍ക്കിടകത്തില്‍ രോഗങ്ങളുടെ പിടിയില്‍ വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. രോഗമൊന്നുമില്ലാത്തവര്‍ക്ക് അവരുടെ സ്വസ്ഥ അവസ്ഥ നിലനിര്‍ത്താനും രോഗബാധിതര്‍ക്ക് ബാധിച്ചരോഗം ശമിക്കാനുമായി ധാരാളം ഔഷധങ്ങള്‍ കര്‍ക്കിടകമാസത്തില്‍ സേവിക്കാനായി ആയുര്‍വ്വേദം നിര്‍ദ്ദേശിക്കുന്നുണ്ട്. വീട്ടില്‍ നിന്നും ആരോഗ്യത്തിനുവേണ്ടി ചെയ്യാവുന്ന ചില പൊടിക്കൈകള്‍ പറഞ്ഞുതരാം.

വൃണങ്ങള്‍ക്ക്

വൃണങ്ങള്‍ക്ക്

വേപ്പില അരച്ച് പുരട്ടിയാല്‍ വൃണങ്ങള്‍ മാറും

ഛര്‍ദ്ദി

ഛര്‍ദ്ദി

കച്ചോല കിഴങ്ങ് കരിക്കിന്‍ വെള്ളത്തില്‍ അരച്ച് കഴിച്ചാല്‍ ഛര്‍ദ്ദി മാറിക്കിട്ടും.

ചര്‍മ്മത്തിന്

ചര്‍മ്മത്തിന്

പഞ്ചസാര ലായനി മുഖത്ത് പുരട്ടി 10 മിനിട്ട് വെച്ചശേഷം കഴുകിയാല്‍ നല്ല നിറം ലഭിക്കും.

ചെങ്കണ്ണിന്

ചെങ്കണ്ണിന്

ചെറുതേന്‍ കണ്ണിലെഴുതിയാല്‍ ചെങ്കണ്ണിന് ആശ്വാസം ലഭിക്കും.

മുഖക്കുരുവിന്

മുഖക്കുരുവിന്

തക്കാളിനീരും പഞ്ചസാരയും ചേര്‍ത്ത് യോജിപ്പിച്ച് മുഖക്കുരുവിന് പുരട്ടുക.

പനിക്ക്

പനിക്ക്

തുളസി, ഉള്ളി, ഇഞ്ചി എന്നിവയുടെ നീര് ചേര്‍ത്ത് ദിവസവും കഴിച്ചാല്‍ പനി തടയാം.

ചുണ്ടുകള്‍ക്ക്

ചുണ്ടുകള്‍ക്ക്

തേനും റോസ്‌വാട്ടറും ചേര്‍ത്ത് ചുണ്ടില്‍ പുരട്ടിയാല്‍ ചുണ്ടുകള്‍ക്ക് നല്ല നിറം ലഭിക്കും.

സ്‌ട്രെച്ച് മാര്‍ക്ക്

സ്‌ട്രെച്ച് മാര്‍ക്ക്

പ്രസവശേഷം മൂന്നാം മാസം മുതല്‍ പച്ചമഞ്ഞള്‍ അരച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് വയറ്റില്‍ പുരട്ടി കുളിച്ചാല്‍ സ്‌ട്രെച്ച് മാര്‍ക്ക് മാറും.

വിരശല്യം

വിരശല്യം

വയമ്പ് വെള്ളം ഉപയോഗിച്ച് അരച്ച് കുട്ടികള്‍ക്ക് കൊടുത്താല്‍ കുട്ടികളിലെ വിരശല്യം തടയാം.

നീര്

നീര്

തൊട്ടാവാടി അരച്ച് പുരട്ടിയാല്‍ സാധാരണ നീര് മാറിക്കിട്ടും.

തിളക്കത്തിന്

തിളക്കത്തിന്

തൈരും മഞ്ഞളും ചേര്‍ത്ത് മുഖത്ത് പുരട്ടി 20 മിനിട്ട് വെക്കുക. ശേഷം ചൂടുവെള്ളത്തില്‍ കഴുകിയാല്‍ നല്ല തിളക്കം കിട്ടും.

മുഖത്ത്

മുഖത്ത്

തുളസിയുടെ നീര് ദിവസവും തേച്ചാല്‍ സൗന്ദര്യം വര്‍ദ്ധിക്കും.

ദഹനക്കേട്

ദഹനക്കേട്

ഇഞ്ചിനീരും ഉപ്പും ചെറുനാരങ്ങാനീരും ചേര്‍ത്ത് കുടിച്ചാല്‍ ദഹനക്കേട് മാറും.

ചര്‍മ്മത്തിന്

ചര്‍മ്മത്തിന്

ഏത്തപ്പഴത്തിന്റെ തൊലി മുഖത്ത് തേച്ച് 15 മിനിട്ട് കഴിഞ്ഞ് കഴുകുന്നതും നല്ലതാണ്.

കണ്ണിന്റെ കറുപ്പ്

കണ്ണിന്റെ കറുപ്പ്

ദിവസവും വെള്ളരിക്ക നീര് പുരട്ടി കഴുകുന്നത് കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറ്റി തരും.

മുലപ്പാലിന്

മുലപ്പാലിന്

ഉള്ളിചതച്ചതും തേങ്ങയും ചേര്‍ത്ത് കഞ്ഞി കുടിച്ചാല്‍ മുലപ്പാല്‍ വര്‍ദ്ധിക്കും.

പേന്‍ശല്യം

പേന്‍ശല്യം

തുളസിയില ചതച്ച് തലയില്‍ തേച്ചു പിടിപ്പിച്ചാല്‍ പേന്‍ശല്യം മാറും.

ചുമ

ചുമ

പഞ്ചസാര പൊടിച്ചത്. ജീരകപ്പൊടി, ചുക്ക്‌പൊടി എന്നി ചേര്‍ത്ത് തേനില്‍ ചാലിച്ച് കഴിച്ചാല്‍ ചുമ മാറിക്കിട്ടും.

ഒച്ചയടപ്പ്

ഒച്ചയടപ്പ്

ജീരകം വറുത്ത് പൊടിച്ച് തേനില്‍ ചാലിച്ച് കഴിച്ചാല്‍ ഒച്ചയടപ്പ് മാറിക്കിട്ടും.

English summary

Healthy living is the key to a healthy, happier, longer life.

This article is designed to give tips to readers about how they can improve or augment actions in their life to have a healthy lifestyle.
Story first published: Saturday, June 27, 2015, 15:22 [IST]
X
Desktop Bottom Promotion