For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കിടപ്പുമുറിയിലെ നിങ്ങളുടെ താല്‍പര്യം

By Sruthi K M
|

സംഭോഗത്തില്‍ ഏര്‍പ്പെടുന്നതിന് താല്‍പര്യമില്ലാത്ത അവസ്ഥയുണ്ടാകുകയോ, ബന്ധപ്പെടുമ്പോള്‍ സംതൃപ്തി ലഭിക്കാതിരിക്കുകയോ ചെയ്തല്‍ ലൈംഗിക പ്രശ്‌നമായി കരുതാം. വ്യത്യസ്ഥ കാരണങ്ങള്‍ ഇതിനു പിന്നിലുണ്ട്. ഇതില്‍ സ്ത്രീകള്‍ക്കാണ് ഇത്തരം അവസ്ഥകള്‍ കൂടുതലായി ഉണ്ടാകുന്നത്. പുറത്തുപറയാന്‍ മടിക്കുന്നതിനാല്‍ ജീവിതകാലം മുഴുവന്‍ അസംതൃപ്തമായ ജീവിതം നയിക്കാന്‍ ചില നിര്‍ബന്ധിതരാകുന്നു.

തടിയും സെക്‌സും തമ്മില്‍..

കിടപ്പുമുറിയിലെ നിങ്ങളുടെ താല്‍പര്യം അസ്തമിക്കുന്നുണ്ടോ..? ശാരീരികവും മാനസികവുമായ നിരവധി കാരണങ്ങള്‍ ഇതിനു പിന്നിലുണ്ടാകും. ലൈംഗികതാല്‍പര്യം കുറക്കുന്ന സാധാരണ കാര്യങ്ങള്‍ അറിഞ്ഞിരിക്കാം...

ശാരീരികം

ശാരീരികം

പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങള്‍, നാഡീസംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവ ലൈംഗിക താല്‍പര്യത്തിന് തടസമാകാം.

ശാരീരികം

ശാരീരികം

ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, ആര്‍ത്തവവിരാമം, കരള്‍ രോഗങ്ങള്‍, വൃക്ക തകരാര്‍ എന്നിവയും ലൈംഗിക പ്രവ ര്‍ത്തനത്തെ ബാധിച്ചേക്കാം.

ശാരീരികം

ശാരീരികം

മദ്യപാനം, മയക്കുമരുന്ന് ഉപയോഗം, വിഷാദരോഗത്തിനുള്ള മരുന്നുകളുടെ ഉപയോഗം തുടങ്ങിയവയും ലൈംഗിക താല്‍പര്യത്തെയും പ്രവര്‍ത്തനത്തെയും ബാധിച്ചേക്കാം.

മാനസികം

മാനസികം

ജോലിയുടെ സമ്മര്‍ദ്ദം, ഉത്കണ്ഠ, ടെന്‍ഷന്‍ എന്നിവയും താത്പര്യം കെടുത്തും.

മാനസികം

മാനസികം

വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങള്‍, വിഷാദം, കുറ്റബോധം എന്നിവയും ലൈംഗികതയെ ബാധിക്കാം.

ബന്ധം

ബന്ധം

പരസ്പരം ആശയവിനിമയമില്ലായ്മ, അവിശ്വസ്തത എന്നിവയും സുഖകരമായ ബന്ധത്തിന് തടസ്സമാകും.

ഉറക്കക്കുറവ്

ഉറക്കക്കുറവ്

നേരം വൈകി ഉറങ്ങുന്നതും വൈകി എഴുന്നേല്‍ക്കുന്നതും ലൈംഗിക താല്‍പര്യത്തെ ബാധിക്കും.

സ്ത്രീകള്‍ക്ക്

സ്ത്രീകള്‍ക്ക്

താല്‍പര്യമില്ലായ്മ, ഉത്തേജനം ലഭിക്കാത്ത അവസ്ഥ, രതിമൂര്‍ച്ചയുടെ അഭാവം, വേദനയോടെയുള്ള ലൈംഗികബന്ധം തുടങ്ങിയവയാണ് സ്ത്രീകളുടെ ലൈംഗിക പ്രശ്‌നങ്ങള്‍.

രൂപഭംഗി

രൂപഭംഗി

പങ്കാളിയുടെ ആകര്‍ഷമല്ലാത്ത രൂപം ലൈംഗിക വിരക്തി ഉണ്ടാക്കാം. പൊണ്ണത്തടിയും തടിച്ചവീര്‍ത്ത വയറും ആകര്‍ഷണീയത തകര്‍ക്കും.

ഉത്തേജനക്കുറവ്

ഉത്തേജനക്കുറവ്

ഉത്കണ്ഠയും ഉത്തേജനത്തെ ബാധിക്കാം. രക്തചംക്രമണ വ്യവസ്ഥയിലുള്ള പ്രശ്‌നങ്ങള്‍ യോനിയിലേക്കും ക്ലിറ്റോറിസിലേക്കും ആവശ്യത്തിന് രക്തം പ്രവഹിക്കുന്നതിന് തടസ്സമാകുന്നു. ഇത് ഉത്തേജനം ഇല്ലാതാക്കുന്നു.

രതിമൂര്‍ച്ച

രതിമൂര്‍ച്ച

താല്‍പര്യമില്ലായ്മ, അറിവില്ലായ്മ, കുറ്റബോധം എന്നിവ രതിമൂര്‍ച്ചയെ ബാധിക്കുന്നു. ആവശ്യത്തിന് ഉത്തേജനം ലഭിക്കാത്തതും കഴിക്കുന്ന മരുന്നുകളും ഇതിന് കാരണമാകുന്നു.

വേദനകള്‍

വേദനകള്‍

ഗര്‍ഭാശയമുഴകള്‍, യോനീസങ്കോചം, ലൂബ്രിക്കേഷന്റെ കുറവ്, യോനിയിലെ വരള്‍ച്ച, ലൈംഗിക രോഗങ്ങള്‍ തുടങ്ങിയവ ലൈംഗിക ബന്ധം വേദനാജനകമാക്കും.

ചികിത്സ

ചികിത്സ

ലൈംഗികതയോടുള്ള മനോഭാവം, ഭയം, ഉത്കണ്ഠ, മുമ്പുണ്ടായ പ്രശ്‌നങ്ങള്‍ എന്നിവയൊക്കെ ചോദിച്ചറിയുന്നതിലൂടെ ഏതുതരത്തിലുള്ള ചികിത്സയാണ് ആവശ്യമെന്ന നിഗമനത്തിലെത്താം.

English summary

some people will suffer from lost libido

Sometimes the thrill is gone because sex drive, aka libido, can't peacefully coexist with stress, anger, or marital discord. Or we miss out on the fun of sex because we have unrealistic expectations.
Story first published: Tuesday, May 26, 2015, 12:47 [IST]
X
Desktop Bottom Promotion