For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാവിലത്തെ ഹാങ് ഓവര്‍ മാറ്റാന്‍..

By Sruthi K M
|

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ തുടങ്ങും പല അസ്വസ്ഥതകളും. അന്നത്തെ ദിവസത്തിന്റെ മൂഡ് കളയാന്‍ അതു മതി. എന്തുകൊണ്ടാണ് ഇത്തരം അസ്വസ്ഥതകള്‍ രാവിലെത്തന്നെ നിങ്ങളെ അലട്ടുന്നത്. തലവേദന, വയര്‍ വേദന, എഴുന്നേല്‍ക്കാന്‍ പറ്റാത്ത അവസ്ഥ എന്നിവയൊക്കെയാണ് ഈ ഹാങ് ഓവര്‍ മാറ്റാത്ത കാര്യങ്ങള്‍. ഹാങ് ഓവര്‍ മാറ്റാതെ അന്നത്തെ ദിവസം നിങ്ങള്‍ക്ക് നല്ലതാവില്ല.

<strong>ഹാങ് ഓവര്‍ മാറ്റാന്‍ എന്ത് ചെയ്യും?</strong>ഹാങ് ഓവര്‍ മാറ്റാന്‍ എന്ത് ചെയ്യും?

തുടക്കം തന്നെ മോശമായാല്‍ എന്താണ് ചെയ്യുക? നന്നായി ഉറങ്ങിയിട്ടും നിങ്ങള്‍ക്ക് എഴുന്നേല്‍ക്കാന്‍ മടിയാകുന്നു അല്ലേ? പല കാരണങ്ങള്‍ കൊണ്ടും ഇത്തരം അവസ്ഥകള്‍ ഉണ്ടാകാം. എന്തൊക്കെ ചെയ്താല്‍ ഹാങ് ഓവര്‍ മാറ്റിയെടുക്കാം എന്നതിനെക്കുറിച്ച് ചിന്തിക്കാം.

വെള്ളം കുടിക്കുക

വെള്ളം കുടിക്കുക

രാത്രി മദ്യപിക്കുകയാണെങ്കില്‍ കിടക്കുന്നതിനുമുന്‍പ് ധാരാളം വെള്ളം കുടിക്കുക. അങ്ങനെ ചെയ്യുകയാണെങ്കില്‍ അടുത്ത ദിവസം നല്ല ഉന്മേഷത്തോടെ തന്നെ നിങ്ങള്‍ക്ക് എഴുന്നേല്‍ക്കാന്‍ സാധിക്കും.

ജലാംശമുള്ള മറ്റ് പാനീയങ്ങള്‍

ജലാംശമുള്ള മറ്റ് പാനീയങ്ങള്‍

വെള്ളമാണ് ശരീരത്തിന് ആവശ്യം. ആവശ്യത്തിന് വെള്ളം ശരീരത്തില്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഒരു പ്രയാസവുമില്ലാതെ രാവിലെ എഴുന്നേല്‍ക്കാം. ഫഌയിഡ്‌സ് അടങ്ങിയ സ്‌പോര്‍ട്‌സ് പാനീയങ്ങള്‍, ഇളനീര്‍, മാംസസൂപ്പ്, ജ്യൂസുകള്‍ എന്നിവയിലേതെങ്കിലും രാവിലെ കഴിക്കുക. ഹാങ് ഓവര്‍ മാറി കിട്ടും.

കൊഴുപ്പുള്ള ആഹാരങ്ങള്‍ ഒഴിവാക്കുക

കൊഴുപ്പുള്ള ആഹാരങ്ങള്‍ ഒഴിവാക്കുക

ഓയിലും കൊഴുപ്പും ഉള്ള ആഹാരങ്ങള്‍ അമിതമായി കഴിക്കുന്നതും ഇത്തരം ഹാങ് ഓവര്‍ ഉണ്ടാക്കാം. പിസ, സാന്‍വിച്ച് എന്നിവ പോലുള്ള വിഭവങ്ങള്‍ അധികം കഴിക്കാതിരിക്കുക. ഇത് ദഹിക്കാന്‍ നല്ല സമയം എടുക്കും.

പഞ്ചസാര കുറയ്ക്കുക

പഞ്ചസാര കുറയ്ക്കുക

പഞ്ചസാര അധികം ശരീരത്തില്‍ ചെല്ലുന്നതും ഇത്തരം ഹാങ് ഓവറിന് കാരണമാക്കും. പരമാവധി പഞ്ചസാര കുറയ്ക്കുക. ശുദ്ധമായ ഓറഞ്ച് ജ്യൂസ് രാവിലെ ഒരു ഗ്ലാസ് കഴിക്കുന്നത് നല്ലതാണ്.

രാവിലെ വയര്‍ നിറയ്ക്കുക

രാവിലെ വയര്‍ നിറയ്ക്കുക

പ്രഭാത ഭക്ഷണമാണ് ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം. പ്രഭാത ഭക്ഷണം ഒരിക്കല്‍ പോലും ഒഴിവാക്കരുത്. രാവിലെ തന്നെ നിങ്ങളുടെ വയര്‍ നിറഞ്ഞിരിക്കണം. പോഷക ഗുണങ്ങളുള്ള പ്രാതല്‍ തിരഞ്ഞെടുത്ത് കഴിക്കുക. ഹാങ് ഓവര്‍ എന്ന ഒരു പ്രശ്‌നം നിങ്ങളെ അലട്ടില്ല.

ഇഞ്ചി കഴിക്കാം

ഇഞ്ചി കഴിക്കാം

വര്‍ഷങ്ങള്‍ക്കുമുന്‍പ് തന്നെ ഇഞ്ചി കൊണ്ടുള്ള പാനീയം ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട്. ഓക്കാനം, ഛര്‍ദ്ദി എന്നിവ പോലുള്ള അസ്വസ്ഥതകള്‍ക്ക് ഏറ്റവും മികച്ച വഴിയാണിത്. രാത്രി കിടക്കുന്നതിനുമുന്‍പ് ഇഞ്ചിയും മധുരനാരങ്ങയുടെ നീരും ബ്രൗണ്‍ ഷുഗറും ചേര്‍ത്ത വെള്ളം കുടിക്കുന്നത് നല്ലതാണ്. ഒരു പ്രശ്‌നവുമില്ലാതെ രാവിലെ എഴുന്നേല്‍ക്കാം.

കള്ളിമുള്‍ച്ചെടിയുടെ നീര്

കള്ളിമുള്‍ച്ചെടിയുടെ നീര്

നിങ്ങള്‍ മദ്യപിക്കുന്നതിനുമുന്‍പ് ഇത് ഒന്നു രുചിച്ചു നോക്കൂ. കള്ളിമുള്‍ച്ചെടിയുടെ നീര് മദ്യപിക്കുന്നതിനുമുന്‍പ് കുടിച്ചാല്‍ 50 ശതമാനം ഹാങ് ഓവര്‍ മാറി കിട്ടുമെന്നാണ് പറയുന്നത്.

നിങ്ങള്‍ കിടക്കുന്ന സമയം

നിങ്ങള്‍ കിടക്കുന്ന സമയം

ശരീരത്തിന് നല്ല വിശ്രമം കിട്ടിയില്ലെങ്കിലും നിങ്ങള്‍ക്ക് ഹാങ് ഓവര്‍ ഉണ്ടാകാം. വൈകി ഉറങ്ങാതിരിക്കുക, രാവിലെ എഴുന്നേല്‍ക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടാക്കാം.

English summary

eight natural tips for hangover relief

You have a headache, you have a stomachache, and your get-up-and-go is gone. You have a hangover. try these simple ways for hangover relief.
Story first published: Friday, March 27, 2015, 16:49 [IST]
X
Desktop Bottom Promotion