For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യത്തിന് ഹാനികരമല്ലാത്ത മദ്യംകൂട്ടുകള്‍

By Sruthi K M
|

മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് പറയുന്നു. എന്നാല്‍ മദ്യ വിഭാഗത്തില്‍ പെടുന്ന വോഡ്കയും,റെഡ് വൈനും, ബിയറുമെല്ലാം ഒരു തരത്തില്‍ ആരോഗ്യത്തിന് ഗുണങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ആല്‍ക്കഹോള്‍ കൂടിയതോതില്‍ അടങ്ങിയ മദ്യം ആരോഗ്യത്തിന് ദോഷമാണ് എന്നത് സത്യം തന്നെ.

ഇഞ്ചി പാനീയം നിങ്ങളെ വിസ്മയിപ്പിക്കും

കരള്‍ രോഗങ്ങളെയും ഹൃദയത്തെയും മറ്റ് ശരീരഭാഗങ്ങളെയും ഓര്‍ത്ത് പലരും മദ്യപാനത്തില്‍നിന്ന് പിന്‍മാറുകയാണ് പതിവ്. അത് നല്ല തീരുമാനം തന്നെ. എന്നാല്‍ കലോറി കുറഞ്ഞതും ആരോഗ്യത്തിന് ഗുണകരവുമായ ചില മദ്യങ്ങളും മദ്യക്കൂട്ടുകളുമാണ് നിങ്ങള്‍ ഇവിടെ പരിചയപ്പെടാന്‍ പോകുന്നത്.

വോഡ്ക സോഡ

വോഡ്ക സോഡ

ന്യൂജനറേഷന്‍ ടീമിനിടയില്‍ ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് വോഡ്ക സോഡ. റഷ്യക്കാര്‍ ഒരു മരുന്നായാണ് വോഡ്ക സോഡയെ ഉപയോഗിക്കുന്നത്. ദിവസവും ഒന്നോ രണ്ടോ പെഗ് വോഡ്ക സോഡ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണത്രേ.

ഇഞ്ചി മദ്യം

ഇഞ്ചി മദ്യം

ഇഞ്ചി ചേര്‍ത്ത് ബിയറും മദ്യവും ഉണ്ടാക്കുന്നുണ്ട്. ഇഞ്ചി ചേര്‍ത്ത മദ്യവും നല്ലതാണ്. ക്യാന്‍സര്‍, ഓസ്റ്റിയോത്രൈറ്റീസ്, ദഹനക്കേട്, ഹൃദയത്തിന് കരുത്ത് തുടങ്ങി പല അസുഖങ്ങള്‍ക്കും മികച്ച മരുന്നാണിത്.

റെഡ് വൈന്‍

റെഡ് വൈന്‍

ഹൃദയാരോഗ്യത്തിനും ചര്‍മ്മം തുടുക്കാനും വൈന്‍ ഉപയോഗം നല്ലതാണ്. അമിതമാകരുതെന്ന് മാത്രം. ആന്റിയോക്‌സിഡന്റ് ഇതില്‍ അടങ്ങിയിരിക്കുന്നുണ്ട്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

റെഡ് വൈന്‍

റെഡ് വൈന്‍

ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും വൈനിനു കഴിയും. സ്ത്രീകളില്‍ ലൈംഗിക താല്‍പര്യം വര്‍ദ്ധിപ്പിക്കാനും സഹായകമാകും.

വൈറ്റ് വൈന്‍

വൈറ്റ് വൈന്‍

വൈറ്റ് വൈനിന് ആവശ്യക്കാര്‍ അധികമില്ല. എന്നാല്‍ ഇതില്‍ ഹൈഡ്രോക്‌സൈട്രോള്‍ എന്ന ആന്റിയോക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ബ്ലോക്കുകള്‍ മാറാന്‍ സഹായിക്കും.

ഗിന്നസ് ബിയര്‍

ഗിന്നസ് ബിയര്‍

ആരോഗ്യത്തിന് ഗുണകരമായ ബിയര്‍ വര്‍ഗമാണിത്. ചില പച്ചക്കറികളിലും പഴങ്ങളിലും കാണപ്പെടുന്ന ഘടകങ്ങള്‍ ഗിന്നസ് ബിയറില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ശക്തി പകരാനും, രക്തക്കുഴലുകളില്‍ തടസമുണ്ടാകുന്നത് ഇല്ലാതാക്കാനും ഇത് സഹായിക്കും.

ബെല്ലിനി

ബെല്ലിനി

ഷാംപെയ്‌നും ഓറഞ്ച് അല്ലെങ്കില്‍ പീച്ച് ജ്യൂസ് ചേര്‍ത്തുള്ളതാണ് ബെല്ലിനി. കോക്ടെയ്ല്‍ എന്നും അറിയപ്പെടുന്ന ഇവ ചര്‍മത്തിന്റെ ആരോഗ്യത്തിന് ഗുണകരമാണ്. ഓറഞ്ചും പീച്ചും അടങ്ങിയതുകൊണ്ട് വിറ്റാമിന്‍ എ,ബി,സി,കാത്സ്യം,ഫോസ്ഫറസ്, പൊട്ടാസ്യം,മഗ്നീഷ്യം,തയാമീന്‍ എന്നിവ അടങ്ങിയിരിക്കുന്നു.

English summary

Prevention helps you find the healthiest store-bought drinks.

Our pick of healthy drinks are packed full of body-boosting benefits.
Story first published: Tuesday, July 7, 2015, 13:17 [IST]
X
Desktop Bottom Promotion