For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുകവലി നിര്‍ത്തിയാല്‍ അമിത വണ്ണം?

|

പരസ്യവാചകങ്ങളില്‍ കേട്ടു തഴമ്പിച്ചതാണ് ഇത്. പുകവലിക്കാരായ എല്ലാവര്‍ക്കും നല്‍കുന്ന ഒരു മുന്നറിയിപ്പ് എന്നതിലുപരി അതിലും തമാശ കണ്ടെത്താനാണ് നമ്മള്‍ ശ്രമിച്ചത്. എന്നാല്‍ ഇന്ന് ലോകത്ത് നിരവധി പേരാണ് പുകവലി കാരണം മരണമടയുന്നത്. ബദാം കഴിക്കൂ, കുടവയര്‍ കുറയ്ക്കൂ

എന്നാല്‍ സ്ഥിരം പുകവലിക്കാര്‍ പെട്ടെന്ന് പുകവലി നിര്‍ത്തുന്നത് ശരീരത്തിന് ഗുണകരമല്ല ദോഷകരമായാണ് ചില സമയങ്ങളില്‍ ബാധിക്കുക. മരുന്നില്ലാതെ പുകവലി നിര്‍ത്താം !

എന്തുകൊണ്ടെന്നാല്‍ പെട്ടെന്നു പുകവലി നിര്‍ത്തുന്നവരില്‍ അമിതവണ്ണം വരാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാണ് അമിതവണ്ണം പുകവലി നിര്‍ത്തുന്നവരില്‍ കൂടുന്നതെന്ന് നോക്കാം.

ഭക്ഷണത്തോടുള്ള ആര്‍ത്തി കൂടുന്നു

ഭക്ഷണത്തോടുള്ള ആര്‍ത്തി കൂടുന്നു

പുകവലിക്കാരില്‍ ഭക്ഷണത്തോടുള്ള ആഗ്രഹം കൂടുതലായാണ് കാണുന്നത്. അതുകൊണ്ടു തന്നെ ഇവര്‍ അമിതമായി ഭക്ഷണം കഴിക്കുന്നതു തന്നെയാണ് തടി കൂടാനുള്ള ഏറ്റവും പ്രധാന കാരണം.

 മാനസികമായി പ്രശ്‌നങ്ങള്‍

മാനസികമായി പ്രശ്‌നങ്ങള്‍

പുകവലി ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയതിനാല്‍ അത് നിര്‍ത്തുമ്പോഴുണ്ടാകുന്ന മാനസിക പ്രശ്‌നങ്ങള്‍ വളരെ വലുതാണ്. ഇത് പലപ്പോഴും അമിത വണ്ണത്തിലേക്ക് നയിക്കുന്നു.

 വിശപ്പ് കൂടുതല്‍

വിശപ്പ് കൂടുതല്‍

പുകവലിക്കുമ്പോള്‍ അതില്‍ അടങ്ങിയിട്ടുള്ള നിക്കോട്ടിന്‍ നമ്മുടെ വിശപ്പ് കെടുത്തുന്നു. എന്നാല്‍ വര്‍ഷങ്ങളായി ചെയ്തു കൊണ്ടിരുന്ന പുകവലി പെട്ടെന്ന് നിര്‍ത്തുമ്പോള്‍ ഇത് അമിത വിശപ്പിന് കാരണമാകുന്നു. അതുകൊണ്ടു തന്നെ വിശപ്പിനെ പ്രതിരോധിക്കാന്‍ ഭക്ഷണത്തിന്റെ അളവില്‍ നമ്മള്‍ വര്‍ദ്ധന വരുത്തുന്നു.

യുവാക്കളില്‍ സാധ്യത കൂടുതല്‍

യുവാക്കളില്‍ സാധ്യത കൂടുതല്‍

അമിതവണ്ണം ഏറ്റവും കൂടുതല്‍ ബാധിക്കുക യുവാക്കളെയാണ് എന്നുള്ളതാണ്. ദിവസവും 14 സിഗരറ്റ് വരെ വലിച്ചിരുന്നവര്‍ പെട്ടെന്ന് അത് നിര്‍ത്തുമ്പോഴുള്ള മാനസിക പ്രശ്‌നവും ഇവരെ അമിത വണ്ണത്തിലേക്ക് തള്ളിവിടാം.

ശരീരം പ്രതികരിക്കുന്ന വഴി

ശരീരം പ്രതികരിക്കുന്ന വഴി

സ്ഥിരമായി ചെയ്തിരുന്ന ഒരു കാര്യം പെട്ടെന്ന് ഇല്ലാതാവുമ്പോള്‍ ന്മമുടെ ശരീരം നമ്മളോട് പ്രതികരിക്കുന്നത് ഇങ്ങനെയൊക്കെയാണ് എന്നതാണ് മറ്റൊരു വസ്തുത.

10 കിലോ വരെ കൂടാം

10 കിലോ വരെ കൂടാം

അമിതമായി പുകവലിച്ചിരുന്നവര്‍ അത് പെട്ടെന്നു നിര്‍ത്തുമ്പോള്‍ 10 കിലോ വരെ കൂടാം എന്നതാണ് മറ്റൊരു കാര്യം. 10 കിലോയുടെ വരെ മാറ്റം ശരീരത്തില്‍ വരും.

പതുക്കെയുള്ള വിടവാങ്ങല്‍

പതുക്കെയുള്ള വിടവാങ്ങല്‍

ശരീരത്തിന്റെ പ്രതികരണമനുസരിച്ചയാിരിക്കണം ഓരോ ശീലവും നമ്മള്‍ ഉപേക്ഷിക്കേണ്ടത്. പെട്ടെന്ന് ആശീലത്തെ നമ്മള്‍ നിര്‍ത്തിയാല്‍ അത് വളരെ മോശമായി നമ്മളെ ബാധിക്കും. അതുകൊണ്ട് പതുക്കെ പതുക്കെയായിരിക്കണം പുകവലി നിര്‍ത്തേണ്ടത്.

ച്യൂയിഗം നല്ലൊരു മറുമരുന്ന്

ച്യൂയിഗം നല്ലൊരു മറുമരുന്ന്

പുകവലി നിര്‍ത്തുന്നവര്‍ പിന്നീട് ഉണ്ടാക്കിയെടുക്കുന്ന മറ്റൊരു ശീലമാണ് ച്യൂയിഗമ്മിന്റെ ഉപയോഗം. അതുകൊണ്ടു തന്നെ ച്യൂയിഗം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

English summary

Smokers May Face Biggest Weight Gain After Quitting

Smokers who keep smoking, and those who quit, will all gain weight over time, but those who smoke the most may gain more.
Story first published: Tuesday, August 25, 2015, 16:22 [IST]
X
Desktop Bottom Promotion