For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓര്‍ഗാസം, ചില വാസ്‌തവങ്ങള്‍

By Super
|

സ്ത്രീകളുടെ രതിമൂര്‍ച്ഛ സംബന്ധിച്ച് ഒട്ടേറെ സങ്കല്പങ്ങളും കെട്ടുകഥകളും നിലനില്‍ക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ശാസ്ത്രജ്ഞന്‍മാര്‍ നിരവധി ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട്.

വിദഗ്ദരുടെ ഒരു ടീം നടത്തിയ പഠനം വഴി സ്ത്രീകളുടെ രതിമൂര്‍ച്ഛ സംബന്ധിച്ച് ആധുനിക ശാസ്ത്രം ആറ് കാര്യങ്ങള്‍ കണ്ടെത്തിയതായി ന്യു സയന്‍റിസ്റ്റ് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 ജി സ്പോട്ട് ഉള്ളത് തന്നെ

ജി സ്പോട്ട് ഉള്ളത് തന്നെ

യോനിയിലെ ഒരു ചെറിയ ഭാഗമാണ് ജി സ്പോട്ട്. ഇവിടം ഉത്തേജിപ്പിച്ചാല്‍ വലിയ രതിമൂര്‍ച്ഛ ലഭിക്കും. എന്നാല്‍ കാലങ്ങളായി ഇത് കണ്ടെത്തിയിരുന്നില്ല. 2008 ല്‍ ഒരു ഇറ്റാലിയന്‍ ഗവേഷണ ടീം ജി സ്പോട്ട് ഉള്ളതും ഇല്ലാത്തതുമായ സ്ത്രീകളുടെ ശാരീരിക ഘടന സംബന്ധിച്ച വ്യത്യാസം കണ്ടെത്തി. അന്നുമുതല്‍ ജി സ്പോട്ട് എങ്ങനെ ഉപയോഗിക്കണമെന്ന് സ്ത്രീകള്‍ക്ക് നിര്‍ദ്ദേശം നല്കുകയാണ് ഗവേഷകര്‍.

തലച്ചോര്‍ നിലയ്ക്കുന്നു

തലച്ചോര്‍ നിലയ്ക്കുന്നു

മനസില്‍ സെക്സുള്ളപ്പോള്‍ ആളുകള്‍ക്ക് നേരെ ചിന്തിക്കാനാവില്ല എന്നൊരു വിശ്വാസമുണ്ട്. ബ്രെയിന്‍ സ്കാനിങ്ങ് വഴി നടത്തിയ പഠനത്തില്‍ രതിമൂര്‍ച്ഛാ വേളയില്‍ സ്ത്രീകളുടെ തലച്ചോറിന്‍റെ പല ഭാഗങ്ങളും നിശ്ചേതനമാകുന്നതായി കണ്ടെത്തി.

പല സ്ത്രീകള്‍ക്കും രതിമൂര്‍ച്ഛയുണ്ടാകില്ല

പല സ്ത്രീകള്‍ക്കും രതിമൂര്‍ച്ഛയുണ്ടാകില്ല

1999 ലെ ഒരു സര്‍വ്വേ പ്രകാരം യുഎസിലെ 43 ശതമാനത്തോളം സ്ത്രീകള്‍ക്ക് ലൈംഗികമായ പ്രശ്നങ്ങള്‍ ഉണ്ട്. ഫിമെയില്‍ സെക്ഷ്വല്‍ ഡിസോര്‍ഡര്‍(എഫ്എസ്ഡി) സാധാരണമായ ഒരു പ്രശ്നമാണ്. ഇത് ആരോഗ്യപരമായ ഒരു തകരാറാണ്. ഇതിനുള്ള മരുന്ന് വികസിപ്പിക്കല്‍ നടന്നുകൊണ്ടിരിക്കുകയാണ്.

ജീനുകള്‍ രതിമൂര്‍ച്ഛയെ സ്വാധീനിക്കും

ജീനുകള്‍ രതിമൂര്‍ച്ഛയെ സ്വാധീനിക്കും

സ്ത്രീകളിലെ രതിമൂര്‍ച്ഛയുടെ ജനിതക ബന്ധം സംബന്ധിച്ച ആദ്യ പഠനം അനുസരിച്ച് ജിനുകളിലെ മാറ്റം മൂലം 15 ശതമാനം സ്ത്രീകള്‍ക്കും രതിമൂര്‍ച്ഛയില്‍ പ്രയാസം നേരിടും. ചിലര്‍ക്ക് ഒരിക്കലും സെക്സില്‍ രതിമൂര്‍ച്ഛ ലഭിക്കില്ല. ചിലര്‍ക്ക് സ്വയം ഭോഗത്തിലും അത് ലഭിക്കില്ല. പോഷണക്കുറവ് പോലുള്ള പ്രശ്നങ്ങള്‍ മൂലമാകാം ഇത്. എന്നാല്‍ പഠനങ്ങളനുസരിച്ച് ജീനുകള്‍ക്ക് ഇതില്‍ പ്രധാന പങ്കുണ്ട്.

സാങ്കേതിക വിദ്യയുടെ സഹായം

സാങ്കേതിക വിദ്യയുടെ സഹായം

ലൈംഗിക തകരാറുകള്‍ക്ക് മികച്ച പരിഹാരം നല്കുന്നതാണ് 'ഓര്‍ഗാസ്മാട്രോണ്‍' എന്ന ഉപകരണം. സുഷുമ്നാ നാഡിയില്‍ ഇത് പിടിപ്പിച്ചാല്‍ റിമോട്ട് വഴി ഓണ്‍ ചെയ്ത് ഉത്തേജനം നല്കാനാവും. ക്ലിനിക്കല്‍ ടെസ്റ്റിന് പഠനപങ്കാളികളെ ലഭിക്കാത്തതിനാല്‍ ഇത് വികസിപ്പിക്കല്‍ ഘട്ടത്തിലാണ്.

അവശേഷിക്കുന്ന ചില ദുരൂഹതകള്‍

അവശേഷിക്കുന്ന ചില ദുരൂഹതകള്‍

ഇവൊലൂഷണറി ബയോളജിസ്റ്റുകളെ സംബന്ധിച്ച് സ്ത്രീകളിലെ രതിമൂര്‍ച്ഛ ഒരു പ്രഹേളികയാണ്. എന്തുകൊണ്ടാണ് ചില സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛ ലഭിക്കാത്തത് എന്നത് അവ്യക്തമാണ്. ലൈംഗിക ബന്ധത്തില്‍ ലഭിക്കാത്ത രതിമൂര്‍ച്ഛ സ്വയംഭോഗത്തില്‍ ലഭിക്കുന്നതെങ്ങനെയന്നതും കുഴപ്പിക്കുന്ന കാര്യമാണ്. സ്ത്രീകളിലെ രതിമൂര്‍ച്ഛ പരിണാമപരമായ സംഭവമാണെന്നാണ് ഇത് കാണിക്കുന്നതെന്ന് എലിസബത്ത് ലോയ്ഡ് എന്ന ഗവേഷക അഭിപ്രായപ്പെടുന്നു.സ്ത്രീകളുടെ വ്യാജ രതിമൂര്‍ഛയ്ക്കു പുറകില്‍

Read more about: health ആരോഗ്യം
English summary

Six Facts About Female Orgasm

Here are some of the facts about female orgasm. Read more to know about,
X
Desktop Bottom Promotion