For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൊട്ടെറ്റോ ചിപ്‌സിനെ ഭയക്കണം, കാരണം??

|

പൊട്ടെറ്റോ ചിപ്‌സ് മിക്കവാറും പേര്‍ക്ക് ഇഷ്ടമുള്ളൊരു ഭക്ഷണവസ്തുവാണ്. പ്രത്യേകിച്ചു കുട്ടികള്‍ക്ക്.

വിപണിയില്‍ പല പേരിലും പല സ്വാദിലും ലഭ്യമായ ഇവ ആരോഗ്യത്തിന് യാതൊരു ഗുണങ്ങളും നല്‍കുന്നില്ല. മാത്രമല്ല, അനാരോഗ്യകരമായ പല പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കുകയും ചെയ്യുന്നുമുണ്ട്. പ്രത്യേകിച്ചു പായ്ക്കറ്റില്‍ ലഭിയ്ക്കുന്നവ.

എന്തു കൊണ്ടാണ് ഉരുളക്കിഴങ്ങ് ചിപ്‌സ് അനാരോഗ്യകരമാകുന്നതെന്നറിയൂ,

potato chips 1

ജങ്ക ഫുഡ് ഗണത്തില്‍ പെടുന്ന ഒന്നാണിത്. ആരോഗ്യം നല്‍കുന്നില്ലെന്നു മാത്രമല്ല, അനാരോഗ്യകരമായ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുകയും ചെയ്യും. വയറിനും അസ്വസ്ഥതയുണ്ടാക്കും.

ഇവയില്‍ പോഷകാശമില്ലെന്നു മാത്രമല്ല, കൊഴുപ്പു ധാരാളം അടങ്ങിയിട്ടുമുണ്ട്. കൊളസ്‌ട്രോള്‍ വര്‍ദ്ധിയ്ക്കാനും തടി കൂടാനുമെല്ലാം കാരണമാകുകയും ചെയ്യും.

potato chips 2


കടകളില്‍ നിന്നും ഫ്രഷ് ആയി ലഭിയ്ക്കുന്ന ഉരുളക്കിഴങ്ങാകട്ടെ, വറുത്തു കോരിയ എണ്ണയില്‍ തന്നെയാണ് വീണ്ടും വീണ്ടും വറുക്കുന്നത്. ഇത് കൂടുതല്‍ ദോഷം ചെയ്യും.

എണ്ണയും ഉപ്പുമെല്ലാമുള്ള ഇവ ബിപി, കൊളസ്‌ട്രോള്‍ തുടങ്ങിയ രോഗങ്ങള്‍ക്കും അമിതവണ്ണത്തിനുമെല്ലാം പ്രധാന കാരണമാകും. ഇതെല്ലാം ഹൃദയാരോഗ്യത്തിനും ദോഷകരമാണ്.

chips

സ്വാദുള്ള ഒരു വിഭവമായതു കൊണ്ടുതന്നെ ഇവ കഴിയ്ക്കുന്നത് വീണ്ടും വീണ്ടും കഴിയ്ക്കാനുള്ള പ്രവണതയുണ്ടാക്കുന്നു. അഡിക്ഷന്‍ എന്നു വേണമെങ്കില്‍ പറയാം.

English summary

Shocking Facts About Potato Chips

Here are the shocking facts about packaged potato chips. These are the unknown facts about potato chips.
Story first published: Monday, August 24, 2015, 12:35 [IST]
X
Desktop Bottom Promotion