For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അസുഖം വരാത്തവരുടെ രഹസ്യങ്ങള്‍

By Super
|

നമ്മളില്‍ പലരും ജീവിതത്തിലേറിയ പങ്കും പലതരം രോഗങ്ങളാല്‍ വലയുമ്പോള്‍ ചില സുഹൃത്തുക്കള്‍ക്ക് ഇത്തരം രോഗങ്ങളൊന്നും ബാധിക്കുകയേ ഇല്ല. അവര്‍ കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെ ജീവിക്കും. ആരോഗ്യത്തിന്‍റെ പ്രാധാന്യമാണ് ഇത് നമ്മളെ കാണിക്കുന്നത്. നമ്മുടെ അതേ കാലാവസ്ഥയിലും സാഹചര്യങ്ങളിലുമാണെങ്കിലും അവരെ രോഗങ്ങളൊന്നും ബാധിക്കില്ല.

എന്താണ് അവരെ പ്രത്യേകതയുള്ളവരാക്കുന്നത്? എന്താണ് അവരില്‍ നിന്ന് നമ്മള്‍ പഠിക്കേണ്ടത്? നിങ്ങള്‍ക്ക് അവരെ മാതൃകയാക്കി അനുകരിച്ച് അതിന്‍റെ ഗുണഫലങ്ങള്‍ നേടാനാവും.

സജീവമായിരിക്കുക

സജീവമായിരിക്കുക

രോഗം ബാധിച്ചാല്‍ പലരും ഉപദേശിക്കുന്നത് വിശ്രമിക്കാനാവും. എന്നാല്‍ വിശ്രമം പ്രാഥമികമായി നിങ്ങളെ രോഗിയാക്കുകയാണ് ചെയ്യുക. രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ ശാരീരികമായി സജീവമായിരിക്കുന്നതാണ് ഉചിതം.

വ്യായാമം

വ്യായാമം

രോഗങ്ങളെ ചെറുക്കാനുള്ള ഏറ്റവും മികച്ച പ്രവര്‍ത്തനം വ്യായാമമാണ്. അത് നിങ്ങളുടെ ഹൃദയത്തെ സജീവമാക്കുകയും, പേശികളെ ചലനക്ഷമമാക്കുകയും ചെയ്യും. ഇത് ശരീരത്തില്‍ പോസിറ്റീവായ സ്വാധീനം ചെലുത്തുകയും സമ്മര്‍ദ്ധമുണ്ടാക്കുന്ന ഹോര്‍മോണുകളെ കുറച്ച് ശരീരത്തിന് സൗഖ്യം നല്കുന്ന ആനബോളിക് ആയ അവസ്ഥയുണ്ടാക്കുകയും, കോശങ്ങളുടെ തകരാറുകള്‍ പരിഹരിക്കുകയും, ബാക്ടീരിയകളെ തടയുകയും ചെയ്യും. ഇതിന് പുറമേ വ്യായാമം ഹൃദയത്തെ കരുത്തുള്ളതാക്കി നിര്‍ത്തുകയും, ശരീരഭാരം കുറയ്ക്കുകയും ചെയ്യും.

ഉറക്കം

ഉറക്കം

ഉറക്കം ശരീരത്തിന്‍റെ പ്രതിരോധശേഷിക്ക് പ്രധാനപ്പെട്ടതും, തകരാറുകള്‍ പരിഹരിക്കുന്നതിന് സഹായിക്കുന്നതുമാണ്. പതിവായി എട്ടുമണിക്കൂറില്‍ താഴെയാണ് ഉറങ്ങുന്നതെങ്കില്‍ ബാക്ടീരിയകളെ ചെറുക്കാനുള്ള പൂര്‍ണ്ണമായ ശേഷി നിങ്ങള്‍ക്കുണ്ടാവില്ല. എന്തെങ്കിലും രോഗം ബാധിച്ചാല്‍ അതിന്‍റെ പത്ത് മടങ്ങ് കൂടുതല്‍ നിങ്ങളെ ക്ഷീണിപ്പിക്കുകയും ചെയ്യും.

പുറത്ത് സമയം ചെലവഴിക്കുക

പുറത്ത് സമയം ചെലവഴിക്കുക

പുറത്ത് സമയം ചെലവഴിക്കുക എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് പുറത്ത് പോവുകയും സൂര്യപ്രകാശമേല്‍ക്കുന്നത് വഴി വിറ്റാമിന്‍ ഡി നേടുകയും ചെയ്യുക എന്നതാണ്. അതേസമയം തന്നെ കൂടുതല്‍ ശുദ്ധവായു ശ്വസിക്കുകയും ചലനാത്മകമായി ചിലത് ചെയ്യുകയുമാണ്.

പഴങ്ങളും പച്ചക്കറികളും കഴിക്കുക

പഴങ്ങളും പച്ചക്കറികളും കഴിക്കുക

രോഗങ്ങളെ എതിരിടുന്ന കാര്യത്തില്‍ പഴങ്ങളും പച്ചക്കറികളും നിങ്ങളുടെ സുഹൃത്തുക്കളാണ്. കാരണം ധാരാളം വിറ്റാമിന്‍ സിയും മറ്റ് ഘടകങ്ങളും അടങ്ങിയ ഇവ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ബാക്ടീരികളെ കൊല്ലുകയും ചെയ്യും. പഴങ്ങളും ആരോഗ്യകരമായ ഭക്ഷണങ്ങളും കഴിക്കുന്നവര്‍ കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്നു.

പോസിറ്റിവിറ്റി

പോസിറ്റിവിറ്റി

പോസിറ്റീവായിരിക്കുന്നതിന്‍റെ മികച്ച നേട്ടങ്ങള്‍ നമ്മള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കേണ്ടതാണ്. ഇത് നമ്മുടെ ശാരീരികമായ ആരോഗ്യത്തെയും ബന്ധങ്ങളെയും തൊഴിലിനെയും ഗുണപരമായി സ്വാധീനിക്കും. പോസിറ്റീവായിരിക്കുന്നത് മാനസികസമ്മര്‍ദ്ധം അകറ്റും. ചിരിയും പുഞ്ചിരിയും കോര്‍ട്ടിസോള്‍ കുറയ്ക്കുകയും സന്തോഷം നല്കുന്ന ഹോര്‍മോണുകള്‍ വര്‍ദ്ധിപ്പിക്കുകയും ശരീരത്തെ ആരോഗ്യത്തോടെ നിലനിര്‍ത്തുകയും ചെയ്യും.

Read more about: disease
English summary

Secretes Of People Who Don't Get Sick

Here are some of the secretes of people who never get sick. Read more to know about such secretes,
X
Desktop Bottom Promotion