For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യോഗയോ ജിംനേഷ്യമോ മികച്ചത്?

By Super
|

യോഗയാണോ ജിംനേഷ്യമാണോ നല്ലത് എന്ന് പലരും ചോദിക്കുന്ന ഒരു ചോദ്യമാണ്. യോഗ മികച്ച് നില്‍ക്കുന്നതിന് ഒട്ടേെറെ കാരണങ്ങളുണ്ട്.

ഫിറ്റ്നസിന്‍റെ കാര്യത്തില്‍, യോഗ ഫ്ലെക്സിബിലിറ്റി വര്‍ദ്ധിപ്പിക്കുകയും, ഒരു പരിധി വരെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ധ്യാനവും ശ്വസന വ്യായാമങ്ങളും ഇതിലുള്‍പ്പെടുന്നു. യോഗയുടെ ഗുണങ്ങളെക്കുറിച്ച് മനസിലാക്കുക.

ഭക്ഷണത്തിന്റെ അളവു കുറയ്‌ക്കാം

1.മനസിനും, ശരീരത്തിനും, ആത്മാവിനും മികവ്

1.മനസിനും, ശരീരത്തിനും, ആത്മാവിനും മികവ്

ശരീരത്തെ പാകപ്പെടുത്തുന്നതിനൊപ്പം നിങ്ങളുടെ മനസില്‍ പോസീറ്റീവ് എനര്‍ജി നിറയ്ക്കാനും യോഗ സഹായിക്കും. ജിംനേഷ്യത്തിലെ പ്രവര്‍ത്തനങ്ങള്‍ ശാരീരികമായ മികവ് മാത്രം ലക്ഷ്യമിടുന്നതാണ്.

2. ആന്തരികവും ബാഹ്യവുമായ ശാരീരിക നേട്ടങ്ങള്‍

2. ആന്തരികവും ബാഹ്യവുമായ ശാരീരിക നേട്ടങ്ങള്‍

മടങ്ങിയും, നിവര്‍ന്നും ചുറ്റിയുമുള്ള യോഗാമുറകള്‍ ദഹനവ്യവവസ്ഥക്കും, രക്തചംക്രമണത്തിനും, ലിംഫ് സിസ്റ്റത്തിനും ഗുണകരമാണ്. ശരീരത്തെ വിഷമുക്തമാക്കാനും, ഹൃദയപ്രവര്‍ത്തനത്തെ മെച്ചപ്പെടുത്താനും ഇത് സഹായിക്കും. അതിനെല്ലാമൊപ്പം പേശികളെ ശക്തിപ്പെടുത്തുകയും ചെയ്യും. ജിമ്മിലെ വ്യായാമങ്ങള്‍ പേശിബലം വര്‍ദ്ധിപ്പിക്കാനും, കാര്‍ഡിയോ ശക്തിപ്പെടുത്താനും മാത്രം ലക്ഷ്യമിട്ടുള്ളതാണ്.

3. യോഗ സ്വീകാര്യതയെ പഠിപ്പിക്കുന്നു

3. യോഗ സ്വീകാര്യതയെ പഠിപ്പിക്കുന്നു

നിങ്ങളുടെ കരുത്തും ദുര്‍ബലതയും കണക്കിലെടുത്ത് തന്നെ നിങ്ങള്‍ മികച്ചവനാണെന്ന് വിശ്വസിപ്പിക്കാന്‍ യോഗ സഹായിക്കുന്നു. യോഗ സ്വയം മികവ് നേടലല്ല, സ്വയം സ്വീകാര്യതയെയാണ് പരിഗണിക്കുന്നത്. ബൂട്ട് ക്യാംപ് സ്റ്റൈല്‍ ക്ലാസ്സുകള്‍ പോലുള്ള ജിം ക്ലാസ്സുകളില്‍ എല്ലാം ചെയ്യാനാവാതെ വരുമ്പോള്‍ ഒരു പരാജയ പ്രതീതിയാണുണ്ടാകുക.

4. യോഗ നിങ്ങളിലേക്ക് തന്നെ ശ്രദ്ധിക്കുന്നു

4. യോഗ നിങ്ങളിലേക്ക് തന്നെ ശ്രദ്ധിക്കുന്നു

പല യോഗപരിശീലന കേന്ദ്രങ്ങളിലും കണ്ണാടികള്‍ പോലും ഉണ്ടാകില്ല. അതിനാല്‍ നിങ്ങള്‍ ശരീരത്തെക്കുറിച്ചും, ഓരോ പേശികളും ചെയ്യുന്ന പ്രവര്‍ത്തനത്തെക്കുറിച്ചും ചിന്തിക്കേണ്ടതായി വരുന്നു. ജിംനേഷ്യങ്ങളില്‍ നിങ്ങളുടെ മുന്നില്‍ കണ്ണാടികളുണ്ടാവും. മറ്റുള്ളവര്‍ എന്ത് ചെയ്യുന്നു എന്ന് നിങ്ങള്‍ ആശങ്കപ്പെടുകയും ചെയ്യും.

5. ശരീരം മെലിയുന്നു

5. ശരീരം മെലിയുന്നു

പേശികള്‍ക്ക് വ്യായാമം ലഭിക്കുന്നതിനാല്‍ ശരീരം മെലിയുന്നു. ഭാരോദ്വഹനമുള്‍പ്പെട്ട ജിംനേഷ്യത്തിലെ പ്രവര്‍ത്തനങ്ങള്‍ നിങ്ങളുടെ പേശികളെ വലുതാക്കുകയാണ് ചെയ്യുന്നത്.

6. യോഗ കൂടുതല്‍ കാര്യക്ഷമമാണ്

6. യോഗ കൂടുതല്‍ കാര്യക്ഷമമാണ്

യോഗ ശരീരത്തെ മുഴുവന്‍ കരുത്തുറ്റതാക്കുന്നു. ജിംനേഷ്യത്തില്‍ ഭാരങ്ങളും മറ്റ് ഉപകരണങ്ങളും ഉപയോഗിക്കുന്നു. എന്നാല്‍ യോഗയില്‍ നിങ്ങളുടെ ശരീരഭാരത്തെ തന്നെ ഭാരമായി ഉപയോഗിക്കുന്നത് വഴി ശരീരം കരുത്തുറ്റതാകുന്നു. ജിംനേഷ്യത്തില്‍ ഭാരങ്ങളോ, മറ്റ് ഉപകരണങ്ങളോ മാത്രം ഉപയോഗിക്കുന്നത് വഴി പേശികള്‍ വേറിട്ട് നില്‍ക്കുകയും മൊത്തത്തിലുള്ള മികവിന് ഏറെ നേരം വ്യായാമം ചെയ്യേണ്ടതായും വരുന്നു.

7. യോഗ എവിടെയും ചെയ്യാം

7. യോഗ എവിടെയും ചെയ്യാം

യോഗ സ്റ്റുഡിയോയില്‍ യോഗ ചെയ്യുന്നത് വ്യത്യസ്ഥമായ അനുഭവമാണ്. എന്നാല്‍ ഇത് വീട്ടിലോ, പുറത്തോ, ചെറിയ സ്ഥലങ്ങളിലോ ചെയ്യുന്നത് കൊണ്ടും കുഴപ്പമില്ല. നിങ്ങള്‍ക്കാകെ വേണ്ടത് ആറടി നീളവും നാലടി വീതിയുമുളള സ്ഥലമാണ്. അത് നിങ്ങളുടെ യോഗ സ്റ്റുഡിയോ ആയിക്കഴിഞ്ഞു. ജിമ്മിനാകട്ടെ ഏറെ സ്ഥലവും ഉപകരണങ്ങളും ആവശ്യമാണ്.

8. യോഗ ശരീരത്തോട് അനുകമ്പ കാട്ടുന്നു

8. യോഗ ശരീരത്തോട് അനുകമ്പ കാട്ടുന്നു

യോഗക്ക് തീവ്രതയില്ല എന്ന് ഇതിനര്‍ത്ഥമില്ല. അഷ്ടാംഗം ചെയ്യുന്ന ആരോടെങ്കിലും ചോദിച്ച് നോക്കുക. യോഗ ചൂടുപിടിപ്പിക്കുകയും പേശികളില്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. എന്നാല്‍ ഇവിടെ നിങ്ങളുടെ ശരീരം അനുവദിക്കുന്നത് മാത്രമാണ് നിങ്ങള്‍ ചെയ്യുന്നത്. വലിയ ഭാരം ഉയര്‍ത്തുകയോ, സന്ധികളെ ചതയ്ക്കുകയോ ചെയ്യുന്നില്ല. വിവിധ നിലകളിലൂടെ നിങ്ങള്‍ കടന്ന് പോകുകയും അത് വ്യായാമം നല്കുകയും ചെയ്യും. മികച്ച രീതിയില്‍ യോഗ പ്രാക്ടീസ് ചെയ്താല്‍ ഒരു ആസനം ചെയ്ത് കഴിയുമ്പോള്‍ അടുത്തത് ചെയ്യാന്‍ നിങ്ങള്‍ സ്വയം തയ്യാറാകും.

9. വേദനകളകറ്റുന്നു

9. വേദനകളകറ്റുന്നു

ജിംനേഷ്യത്തിലെ വ്യായാമങ്ങള്‍ ശരീരത്തില്‍ വേദനയുണ്ടാക്കുകയാണ് ചെയ്യുക. യോഗ പേശികളെ സാവധാനം ചലിപ്പിക്കുകയും ശരീരത്തിലെ ഊര്‍ജ്ജ സ്രോതസ്സുകളെ തുറക്കുകയും ചെയ്യുന്നു. വര്‍ദ്ധിച്ച ഫ്ലെക്സിബിലിറ്റി പേശികളെയും സന്ധികളെയും വഴക്കമുള്ളതായും ആരോഗ്യത്തോടെയും നിലനിര്‍ത്തും. ഭാരങ്ങളും ട്രെഡ്മില്ലും സമ്മര്‍ദ്ദമുണ്ടാക്കുകയും വേദനയ്ക്കും പരുക്കിനും ഇടയാക്കുന്നവയുമാണ്.

10. ശ്വസനം സുഗമമാക്കുന്നു

10. ശ്വസനം സുഗമമാക്കുന്നു

സമ്മര്‍ദ്ദമുണ്ടാകുന്ന സമയത്ത് ശരിയായി ശ്വസിക്കാന്‍ പോലും മറന്ന് പോകും. ആഴത്തിലുള്ള ശ്വസനമില്ലാതെ തെളിമയോടെ ചിന്തിക്കാന്‍ സാധ്യമല്ല. കൂടാതെ ക്ഷീണവും സംഭവിക്കും. യോഗ ശ്വസനത്തിനാണ് ഊന്നല്‍ നല്കുന്നത്. ഇത് ആവശ്യത്തിന് ചെയ്യുമ്പോള്‍ ആഴത്തിലുള്ള ശ്വസനം സാധ്യമാകും.

11. യോഗ ശാന്തത നല്കുന്നു

11. യോഗ ശാന്തത നല്കുന്നു

നമ്മള്‍ ശാന്തമായ, റിലാക്സ് ചെയ്ത ഭാവത്തോടെയാണ് പ്രാക്ടീസ് ചെയ്യുന്നത്. ഇവിടെ മുരള്‍ച്ചയോ, ഭാരോദ്വഹനമോ, പല്ലിറുമ്മലോ, മുഖം കോട്ടലുകളോ ഇല്ല. യോഗയുടെ ആത്യന്തികമായ ലക്ഷ്യം ശരീരത്തിലും മനസിലുമുള്ള സംഘര്‍ഷം നീക്കം ചെയ്യുക എന്നതാണ്.

12. സമ്മര്‍ദ്ദം കുറയ്ക്കുന്നു

12. സമ്മര്‍ദ്ദം കുറയ്ക്കുന്നു

മിക്ക യോഗ ക്ലാസ്സുകളിലും ധ്യാനവും, ശവാസനവും ഉള്‍പ്പെടുത്താറുണ്ട്. ഇത് മനസിനെ ശുദ്ധീകരിക്കാനും അന്നേ ദിവസത്തെ സമ്മര്‍ദ്ദങ്ങളെ പുറന്തള്ളാനും സഹായിക്കുന്നു. യോഗ പ്രാക്ടീസ് വഴി സമ്മര്‍ദ്ദമുണ്ടാക്കുന്ന സാഹചര്യങ്ങളെ കൈകാര്യം എളുപ്പം ചെയ്യാനും, മൊത്തത്തിലുള്ള സമ്മര്‍ദ്ദം കുറയ്ക്കാനും സാധിക്കും. ജിംനേഷ്യത്തിലെ ഉച്ചത്തിലുള്ള സംഗീതവും, തെലിഞ്ഞ വെളിച്ചവുമൊക്കെ നിങ്ങളുടെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയാവും ചെയ്യുക.

13. യോഗ ആര്‍ക്കും ചെയ്യാം

13. യോഗ ആര്‍ക്കും ചെയ്യാം

പ്രായമോ, ആരോഗ്യമോ പരിഗണിക്കാതെ യോഗ ചെയ്യാനാവും. പാര്‍ക്കിന്‍സണ്‍സ് മുതല്‍ ക്യാന്‍സര്‍ വരെയുള്ള ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ക്ക് യോഗ സഹായകരമാകും. എന്നാല്‍ ജിംനേഷ്യം രോഗികള്‍ക്കോ, പ്രായമായവര്‍ക്കോ അനുയോജ്യമായ ഇടമല്ല.

14. യോഗ ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നു

14. യോഗ ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നു

യോഗ ചെയ്യുമ്പോള്‍ ശ്വസനം, ശാരീരിക നില, ദൃഷ്ടി എന്നിവയില്‍ നിങ്ങള്‍ ശ്രദ്ധയൂന്നുന്നു. പുറമേനിന്നുള്ള ശ്രദ്ധ വ്യതിചലിപ്പിക്കലുകള്‍ ഒഴിവാക്കപ്പെടും. എന്നാല്‍ ജിംനേഷ്യത്തില്‍ ഇത്തരം നിശബ്ദതയും ശ്രദ്ധയും സാധ്യമാകില്ല. അവിടെ ഉച്ചത്തിലുള്ള സംഗീതവും, ടിവിയുമൊക്കെയുണ്ടാകും.

15. യോഗിയുടെ ശില

15. യോഗിയുടെ ശില

യോഗ ചെയ്യുന്നവര്‍ ആഹ്ലാദവാന്മാരാണ്. പരസ്പരം ശാരീരിക പ്രത്യേകതകളെ അംഗീകരിക്കുന്നവരാണ് നിങ്ങളുടെ ചുറ്റും. ആരാണ് കൂടുതല്‍ സമയം ചെയ്യുന്നത് എന്ന ചോദ്യമോ, മത്സരബുദ്ധിയോ യോഗയിലില്ല. നമ്മുടെ ചുറ്റുപാടും നല്ല മനോഭാവമാകും നിറഞ്ഞ് നില്‍ക്കുക.

Read more about: yoga യോഗ
English summary

Reasons Yoga Is Better Than Gym

Some people see it as a question…yoga or the gym — which is better? Is there really a question in there? There are about a gazillion reasons a yoga class is better.
X
Desktop Bottom Promotion