For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തക്കാളി അത്ര മോശക്കാരനല്ല...

|

തക്കാളി എന്നു പറയുമ്പോള്‍ പലര്‍ക്കും പ്രത്യേകിച്ച് കുട്ടികള്‍ക്ക് ഇഷ്ടപ്പെടാന്‍ സാധ്യത വളെര കുറവാണ്. എന്നാല്‍ എല്ലാവര്‍ക്കും അങ്ങനെയല്ല. ചിലര്‍ക്ക് തക്കാളി പച്ചയ്ക്ക് കഴിയ്ക്കാന്‍ ഇഷ്ടമായിരിക്കും, ചിലര്‍ക്ക് കറിവെച്ച് കഴിയ്ക്കാന്‍ ഇഷ്ടമായിരിക്കും.

പക്ഷേ ഇതൊന്നുമല്ല തക്കാളിയെ തക്കാളിയാക്കുന്നത്. ഇതിനു പിന്നില്‍ ചില രഹസ്യങ്ങളൊക്കെയുണ്ട്. ഒരിക്കലും ആരും അറിയാത്ത തക്കാളിയുടെ ചില ആരോഗ്യരഹസ്യങ്ങള്‍. കണ്ണു നോക്കി ആരോഗ്യം പറയാം

 ഹൃദയാഘാതം പ്രതിരോധിയ്ക്കും

ഹൃദയാഘാതം പ്രതിരോധിയ്ക്കും

ഹൃദയാഘാതത്തെ പ്രതിരോധിയ്ക്കുന്ന കാര്യത്തില്‍ തക്കാളി കേമനാണ്. മറ്റുള്ള പല പച്ചക്കറികളിലും ഇതിനുള്ള കഴിവുണ്ടെങ്കിലും തക്കാളിയ്ക്ക് ഇതിന് പ്രത്യേക കഴിവാണുള്ളത്.

വിറ്റാമിനുകളാല്‍ സമ്പുഷ്ടം

വിറ്റാമിനുകളാല്‍ സമ്പുഷ്ടം

വിറ്റാമിന്‍ ധാതുക്കള്‍ ഇവ രണ്ടും തക്കാളിയെ തക്കാളിയാക്കുന്നു. ഇതിലുള്ള അയേണ്‍, പൊട്ടാസ്യം, ക്രോമിയം തുടങ്ങിയവയെല്ലാം തക്കാളിയ്ക്ക് നല്‍കുന്ന പരിവേഷം വേറെ ഒന്നു തന്നെയാണ്.

ദഹനപ്രശ്‌നത്തെ പരിഹരിക്കുന്നു

ദഹനപ്രശ്‌നത്തെ പരിഹരിക്കുന്നു

ദഹനസംബന്ധമായ പ്രശ്‌നങ്ങളെല്ലാം പരിഹരിയ്ക്കുന്നതിന് തക്കാളി കഴിഞ്ഞേ മറ്റു പച്ചക്കറികള്‍ക്ക് സ്ഥാനമുള്ളൂ. മാത്രമല്ല വയറിളക്കം പോലുള്ള രോഗങ്ങള്‍ തടയുന്നതിനും തക്കാളിയ്ക്ക് കഴിയും.

കിഡ്‌നി സ്‌റ്റോണ്‍

കിഡ്‌നി സ്‌റ്റോണ്‍

പലരുടേയും തെറ്റിദ്ധാരണയാണ് തക്കാളി കഴിച്ചാല്‍ കിഡ്‌നി സ്റ്റോണ്‍ വര്‍ദ്ധിക്കുമെന്ന് എന്നാല്‍ ഇത് വെറും തെറ്റിദ്ധാരണ മാത്രമാണ്. കാരണം തക്കാളിയ്ക്ക് കിഡ്‌നി സ്‌റ്റോണ്‍ തടയാനുള്ള കഴിവുണ്ട്.

 മുടിയുടെ വളര്‍ച്ചയ്ക്ക്

മുടിയുടെ വളര്‍ച്ചയ്ക്ക്

മുടിയുടെ വളര്‍ച്ചയ്ക്ക് തക്കാളി നല്ലതാണ്. ആരോഗ്യമുള്ള മുടി ഉണ്ടാവാന്‍ തക്കാളി സ്ഥിരം ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതും നല്ലതാണ്.

 ചര്‍മ്മ സംരക്ഷണം

ചര്‍മ്മ സംരക്ഷണം

ചര്‍മ്മ സംരക്ഷണത്തിനും തക്കാളി നല്ലതാണ്. ചര്‍മ്മത്തിന്റെ കോശങ്ങള്‍ക്കുണ്ടാകുന്ന എല്ലാ തരത്തിലുള്ള നാശങ്ങളേയും തക്കാളി പ്രതിരോധിയ്ക്കുന്നു.

എല്ലിന്റെ ആരോഗ്യം

എല്ലിന്റെ ആരോഗ്യം

എല്ലുകളുടെ ആരോഗ്യം സംരക്ഷിയ്ക്കുന്ന കാര്യത്തിലും തക്കാളി വഹിയ്ക്കുന്ന പങ്ക് വളരെ വലുതാണ്. കാല്‍സ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ എല്ലുകളുടേയും പല്ലുകളുടേയും വളര്‍ച്ചയ്ക്ക് തക്കാളി സഹായിക്കും.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ തക്കാളി നല്‍കുന്ന ആരോഗ്യം വളരെ വലുതാണ്. തക്കാളി ജ്യൂസ് കുടിച്ചും രോഗപ്രതിരോധ ശേഷി നിലനിര്‍ത്താം.

പക്ഷാഘാതം ചെറുക്കുന്നു

പക്ഷാഘാതം ചെറുക്കുന്നു

പക്ഷാഘാതം ചെറുക്കുന്നതിന് തക്കാളി സഹായിക്കുന്നു. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും രക്തത്തിലെ തടസ്സങ്ങളെ ഇല്ലാതാക്കുകയും ചെയ്യും.

English summary

Reasons Why You Should Be Eating More Tomatoes

There is more to eating Florida tomatoes than good taste, they are great for your health. 10 Reasons Why You Should Be Eating More Tomatoes.
Story first published: Saturday, November 28, 2015, 16:58 [IST]
X
Desktop Bottom Promotion