For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷന്റെ യോഗയ്ക്കു പിന്നിലെ യോഗം

|

ആരോഗ്യമുള്ള ശരീരം എല്ലാവരുടേയും സ്വപ്‌നമാണ്. അതുകൊണ്ടു തന്നെ അതിനു വേണ്ടി എത്ര സമയം കളയാനും അവര്‍ തയ്യാറാണ്. ന്യൂജനറേഷന്‍ എന്ന് അവകാശപ്പെടുന്നവരുടെയെല്ലാം റോള്‍ മോഡല്‍ പലപ്പോഴും ഹൃത്വിക് റോഷനോ സല്‍മാന്‍ ഖാനോ ഒക്കെയായിരിക്കും. യോഗയില്‍ ഈ തെറ്റുകള്‍ ഒഴിവാക്കൂ

ജിമ്മില്‍ പോകുന്നതിനും രാവിലെ ഉള്ള ഓട്ടത്തിനേക്കാളുമുപരി പുരുഷന്‍മാരോട് യോഗ പരിശീലിക്കാനാണ് അവരുടെ ഫിറ്റ്‌നസ്സ് പരിശീലകന്‍മാര്‍ പറയുന്നത്. അതിനു പിന്നിലും ചില രഹസ്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട് എന്നതാണ് സത്യം. ലൈംഗിക പ്രശ്നങ്ങളകറ്റാന്‍ യോഗ

സിക്‌സ് പാക്കുണ്ടാക്കാന്‍ നെട്ടോട്ടമോടുന്ന യുവാക്കള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവയില്‍ ചിലതാണ്.....

വേദനക്ക് വിട

വേദനക്ക് വിട

നല്ലൊരു ശതമാനം പുരുഷന്‍മാരും യോഗ ചെയ്യുന്നതിന്റെ പ്രധാന കാരണം ശരീരവേദനയ്ക്ക് പരിഹാരം എന്ന നിലയിലാണ്. എന്നാല്‍ ആദ്യമായി യോഗ ചെയ്യുന്ന ഒരാള്‍ ആണെങ്കില്‍ ആ വേദന തന്നെ ഇത്തിരി അസഹനീയമായിരിക്കും.

ശരീരത്തിന് വ്യായാമം

ശരീരത്തിന് വ്യായാമം

നമ്മുടെ ശരീര പേശികളുടെ ദൃഡതയ്ക്കു വേണ്ടി ജിമ്മില്‍ പോയി രാപകല്‍ കഷ്ടപ്പെടാന്‍ നാം തയ്യാറാണ്. എന്നാല്‍ ഇവയേക്കാള്‍ കൂടുതല്‍ ഗുണപ്രദം യോഗ ചെയ്യുന്നതാണ്. എന്തെന്നാല്‍ യോഗാസനങ്ങള്‍ നമ്മുടെ പുറം ഭാഗത്തും വയറ്റിലുമുള്ള പേശികള്‍ക്ക് നല്ല രീതിയില്‍ വ്യായാമം തരുന്നവയാണ്.

വഴങ്ങാനെളുപ്പം

വഴങ്ങാനെളുപ്പം

യുവാക്കള്‍ യോഗ ചെയ്യുന്നത് എന്തുകൊണ്ടും ശരീര പേശികളെ ദൃഡപ്പെടുത്തുകയും അവയെ കൂടുതല്‍ വഴക്കമുള്ളതാക്കുകയും ചെയ്യും. ഇച്ഛയനുസരിച്ച് വഴങ്ങുന്ന ശരീരാവയങ്ങള്‍ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

കാരിരുമ്പിന്റെ കരുത്ത്

കാരിരുമ്പിന്റെ കരുത്ത്

ആരോഗ്യമുള്ള ഒരാളുടെ ശരീരം കണ്ടാല്‍ നമുക്ക് പെട്ടെന്ന് മനസ്സിലാകും. ശരീരത്തിലുണ്ടാകുന്ന പൊട്ടലും മുറിവുമെല്ലാം ക്ഷമയോടു കൂടിയുള്ള യോഗയോടു കൂടി പമ്പ കടക്കും.

 നര്‍മ്മബോധം വളര്‍ത്തും

നര്‍മ്മബോധം വളര്‍ത്തും

മനസ്സിന്റേയും ശരീരത്തിന്റേയും ഒരുമിച്ചുള്ള പ്രവര്‍ത്തനമാണ് യോഗ. എന്തെന്നാല്‍ ശരീരത്തിലെ ആവശ്യമില്ലാത്ത തടിയും കൊഴുപ്പും പോയി ശരീരം വൃത്തിയാവുന്നതുപോലെ തന്നെ മനസ്സിലുള്ള പല ദുഷ്ചിന്തകളും മാറി മനസ്സും ശുദ്ധമാകുന്നു. നല്ല മനസ്സില്‍ നല്ല ചിന്തകള്‍ ഉണ്ടാവുകയും സ്‌നേഹം, കരുണ തുടങ്ങിയവയ്ക്ക് സ്ഥാനം ഉണ്ടാവുകയും ചെയ്യുന്നു. ഇത് നര്‍മ്മബോധത്തേയും ഉണര്‍ത്തും.

ആരോഗ്യ കാര്യത്തില്‍ ഗ്യാരണ്ടി

ആരോഗ്യ കാര്യത്തില്‍ ഗ്യാരണ്ടി

വ്യക്തി ശുചിത്വവും മാനസിക ശുചിത്വവും പ്രധാനം അതുകൊണ്ടു തന്നെ ചെറുപ്പക്കാര്‍ യോഗ ചെയ്യുന്നതിനാല്‍ ആരോഗ്യകാര്യത്തില്‍ നൂറ് ശതമാനം ഗ്യാരണ്ടിയാണ് യോഗ നല്‍കുന്നത്. ഇതാണ് ചെറുപ്പക്കാര്‍ യോഗയ്ക്കു പിന്നാലെ പോകുന്നതിന്റെ മറ്റൊരു ഗുണം.

നിദ്രാഭംഗം ഒട്ടുമില്ല

നിദ്രാഭംഗം ഒട്ടുമില്ല

സുഖനിദ്രയാണ് യോഗ ചെയ്യുന്നതിലൂടെ ലഭിക്കുന്നത്. തിരക്കിനു പിന്നാലെ പോകുന്ന ഇന്നത്തെ തലമുറയ്ക്ക് ഉറക്കം എന്നത് ഉണ്ടാവാറില്ല. അതുകൊണ്ട് തന്നെ യോഗ ചെയ്തു കഴിഞ്ഞാല്‍ കിട്ടുന്ന ഉറക്കവും മാനസിക സന്തോഷവും പറഞ്ഞറിയിക്കാവുന്നതിലപ്പുറം.

 മാനസിക സമ്മര്‍ദ്ദം ഒട്ടുമില്ല

മാനസിക സമ്മര്‍ദ്ദം ഒട്ടുമില്ല

മാനസിക സമ്മര്‍ദ്ദത്തില്‍ നിന്നുള്ള വിടുതല്‍ ആണ് ഇന്നത്തെ തലമുറയ്ക്ക് അത്യാവശ്യം. അതിനാല്‍ യോഗ ചെയ്യാന്‍ ഇന്നത്തെ ചെറുപ്പക്കാര്‍ക്ക് യാതൊരു മടിയുമില്ല.

 ചെറുപ്പം നിലനിര്‍ത്തും

ചെറുപ്പം നിലനിര്‍ത്തും

മാനസിക സന്തോഷം ഉണ്ടായാല്‍ തന്നെ നമ്മുടെ പ്രായത്തെ മുഖത്തു നിന്നും മറച്ചു വെയ്ക്കാം. അതുകൊണ്ടു തന്നെ യോഗ ചെയ്യുന്നത് പ്രായത്തെ പിടിച്ചു കെട്ടും എന്നതും ഇതിനു പിന്നിലെ ഒരു പ്രധാന രഹസ്യമാണ്.

ബന്ധങ്ങളും മെച്ചപ്പെടുത്താം

ബന്ധങ്ങളും മെച്ചപ്പെടുത്താം

പല യോഗാസനങ്ങളും പങ്കാളിക്കൊപ്പം ചെയ്യാവുന്നതാണ്. ഇതിലൂടെ ശാരീരിക മാനസിക ബന്ധങ്ങള്‍ ദൃഡമാക്കുവാനും കഴിയും.

 മുടികൊഴിച്ചിലിനും വിട!

മുടികൊഴിച്ചിലിനും വിട!

അവിശ്വസനീയം. എന്തെന്നാല്‍ ഇന്നത്തെ ചെറുപ്പക്കാരില്‍ അധികവും കണ്ടു വരുന്നതാണ് കഷണ്ടി. ഇതു പോവാന്‍ വേണ്ടി എന്ത് അഭ്യാസവും കാണിക്കാന്‍ മിക്കവാറും പേര്‍ തയ്യാറാണ്. അതുകൊണ്ട് തന്നെ യോഗ ചെയ്യുന്നതിനും അതിലൂടെ സൗന്ദര്യ സംരക്ഷണത്തിനും ഈ തലമുറ തയ്യാറാവുന്നു എന്നത് എടുത്തു പറയണം.

English summary

Reasons For Why Men should Do Yoga

The benefits of Yoga for men include injury prevention, increased strength reduced stress etc. yoga keeps body fit, flexible and strong.
X
Desktop Bottom Promotion