For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെറുമയക്കം നല്ലതോ?

By Super
|

ഉറക്കം വളരെ പ്രധാനമാണ്‌. എന്നാല്‍ ചെറുമയക്കം ആരോഗ്യകരമാണോ? അതെ എന്നാണ്‌ അടുത്തിടെ നടന്ന ഒരു പഠനം പറയുന്നത്‌. ചെറുമയക്കം എങ്ങനെയാണ്‌ പ്രവര്‍ത്തിക്കുക?

നമ്മളില്‍ പലരും ഉച്ച ഉറക്കത്തെ മടിയുടെ ഭാഗമായിട്ടാണ്‌ കണക്കാക്കുന്നത്‌. ഇത്‌ ഒഴിവാക്കാന്‍ പലരും ശ്രമിക്കാറുണ്ട്‌. എന്നാല്‍ ചെറു മയക്കങ്ങള്‍ നമ്മളെ പലരീതിയില്‍ സഹായിക്കും.

ടെന്‍ഷന്‍ മാറ്റാന്‍ ചില കുറുക്കുവഴികള്‍

ഉച്ചയ്‌ക്ക്‌ 10 മിനുട്ട്‌ നേരം ഉറങ്ങുന്നതിനെ കുറിച്ചാണ്‌ പറയുന്നത്‌, ഇതിന്റെ ഗുണങ്ങള്‍ എന്തെല്ലാമാണന്ന്‌ നോക്കാം.

ഓര്‍മ്മ

ഓര്‍മ്മ

ചെറുമയക്കം ഉള്ളവരിലും ഇല്ലാത്തവരിലും നടത്തിയ പഠനത്തിന്റെ ഫലം അത്ഭുതപ്പെടുത്തുന്നതാണ്‌. ചെറുതായിട്ട്‌ മയങ്ങുന്നവര്‍ക്ക്‌ ഉന്മേഷം ഉണ്ടാവുകയും ഓര്‍മ്മശക്തി മെച്ചപ്പെടുകയും ചെയ്യുമെന്നാണ്‌ പഠനത്തില്‍ കണ്ടെത്തിയത്‌.

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം

കുറഞ്ഞ രക്ത സമ്മര്‍ദ്ദം ഉള്ളവര്‍ക്ക്‌ ചെറുമയക്കം ഗുണകരമാണ്‌. എന്നാല്‍ ഇതിന്റെ കാരണം എന്താണന്ന്‌ ശാസ്‌ത്രജ്ഞര്‍ ഇതു വരെ കണ്ടെത്തിയിട്ടില്ല.

വിശ്രമം

വിശ്രമം

ചെറുമയക്കം നിങ്ങളെ ശാന്തരാക്കും. അസ്വസ്ഥതയും ദേഷ്യവും ഒരു പരിധി വരെ കുറയ്‌ക്കാന്‍ സഹായിക്കും.

ശ്രദ്ധ

ശ്രദ്ധ

ഊണിന്‌ ശേഷം ജോലി സ്ഥലത്തെ നിങ്ങളുടെ പ്രവര്‍ത്തന ക്ഷമത കുറഞ്ഞതായി അനുഭവപ്പെടാറുണ്ട്‌. എന്നാല്‍ ചെറുമയക്കത്തിന്‌ ശേഷം ശ്രദ്ധയും ഉത്സാഹവും വീണ്ടെടുക്കാന്‍ കഴിയും.

ഉത്തേജനം

ഉത്തേജനം

പലരും ഉന്മേഷത്തിനായി കഫീന്‍ തിരഞ്ഞെടുക്കാറുണ്ട്‌ . എന്നാല്‍, ചെറുമയക്കമാണ്‌ അതിലും നല്ലത്‌. മനസ്സിനെയും ശരീരത്തെയും ഉന്മേഷമുള്ളതാക്കാന്‍ സ്വാഭാവിക മാര്‍ഗ്ഗങ്ങള്‍ തിരഞ്ഞെടുക്കുക.

ഉറക്കം ഇല്ലായ്‌മ

ഉറക്കം ഇല്ലായ്‌മ

ചെറുമയക്കം ആരോഗ്യകരമാണോ? നിങ്ങള്‍ക്ക്‌ ഉറക്കമില്ലായ്‌മ ഉണ്ടെങ്കില്‍ ചെറുമയക്കങ്ങളിലൂടെ ശരീരത്തിന്‌ പുതു ജീവന്‍ നല്‍കാനും ആരോഗ്യം നിലനിര്‍ത്താനും കഴിയും.

English summary

Reasons To Take A Nap

Are naps healthy? Well researchers say that there are some health benefits of taking a nap. Read on to know more,
Story first published: Friday, May 29, 2015, 19:32 [IST]
X
Desktop Bottom Promotion