For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാവിലെ ഒരു കപ്പു ജിഞ്ചര്‍ ടീ, കാരണം?

By Super
|

രാവിലെ ഒരു കപ്പ് ജിഞ്ചര്‍ ടീ കുടിക്കുന്നത് നിങ്ങള്‍ക്ക് ഉന്മേഷം നല്കുക മാത്രമല്ല ആന്‍റി ബാക്ടീരിയല്‍, ആന്‍റി ഓക്സിഡന്‍റ്, ആന്‍റി ഇന്‍ഫ്ലമേറ്ററി ഘടകങ്ങള്‍ ലഭ്യമാകാനും സഹായിക്കും.

ശക്തമായ ഔഷധഘടകങ്ങളുള്ള ജിഞ്ചര്‍ ടീ മനംപിരട്ടലകറ്റാനും, ആര്‍ത്തവ സംബന്ധമായ വേദനയകറ്റാനും സഹായിക്കുന്നതാണ്. ജിഞ്ചര്‍ ടീ കുടിച്ചാല്‍ ലഭിക്കുന്ന പത്ത് ഗുണങ്ങളെ ഇവിടെ പരിചയപ്പെടാം.

മൈഗ്രെയ്നും തലവേദനക്കും മുക്തി

മൈഗ്രെയ്നും തലവേദനക്കും മുക്തി

ജി‍ഞ്ചര്‍ ടീയിലെ ആന്‍റി ഇന്‍ഫ്ലമേറ്ററി ഘടകങ്ങള്‍ മൈഗ്രേയ്ന്‍, തലവേദന തുടങ്ങിയ പ്രശ്നങ്ങളെ അകറ്റും. ഇത് വേദനയ്ക്ക് കാരണമാകുന്ന പ്രോസ്റ്റാഗ്ലാന്‍ഡിന്‍സിനെ തടയുകയും അതു വഴി തലവേദനയും അതുമായി ബന്ധപ്പെട്ട ഛര്‍ദ്ദി, മനംപിരട്ടല്‍ എന്നിവയെ തടയുകയും ചെയ്യും. അതിനാല്‍ അടുത്ത തവണ മൈഗ്രേയ്ന്‍ അല്ലെങ്കില്‍ തലവേദന ഉണ്ടാകുമ്പോള്‍ ഒരു കപ്പ് ജിഞ്ചര്‍ ടീ കുടിക്കുക.

ചുമ, തൊണ്ടവേദന, ജലദോഷം

ചുമ, തൊണ്ടവേദന, ജലദോഷം

ഉമിനീരൊഴുക്കും കഫം പുറത്ത് പോകുന്നതും പ്രോത്സാഹിപ്പിക്കുന്നത് വഴി ചുമയില്‍ നിന്ന് വേഗത്തില്‍ ശമനം കിട്ടാന്‍ ജിഞ്ചര്‍ ടീ സഹായിക്കും. നാസാദ്വാരങ്ങളിലെ തടസ്സമകറ്റുന്നതിനൊപ്പം ജിഞ്ചര്‍ ടീയിലെ ആന്‍റിഹിസ്റ്റാമൈന്‍ ഘടകം അലര്‍ജികള്‍ ഭേദമാക്കാന്‍ സഹായിക്കുകയും അതുവഴി ചുമയില്‍ നിന്നും ജലദോഷത്തില്‍ നിന്നും വേഗത്തില്‍ ശമനം നല്കുകയും ചെയ്യും. നല്ല ഫലം കിട്ടാന്‍ ദിവസം രണ്ട് തവണ ജി‍ഞ്ചര്‍ ടീ കുടിക്കുക.

വൃക്കരോഗങ്ങള്‍ക്ക് ചികിത്സ

വൃക്കരോഗങ്ങള്‍ക്ക് ചികിത്സ

ഇഞ്ചിയില്‍, ലയിക്കുന്ന ഓയിലായ ജിഞ്ചറോള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശക്തമായ ഒരു ആന്‍റിബയോട്ടിക് പ്രവര്‍ത്തനമുള്ളതാണ്. ആന്‍റിഇന്‍ഫ്ലമേറ്ററി, ആന്‍റിമൈക്രോബയല്‍ ഘടകങ്ങളുമായി ചേര്‍ന്ന് വൃക്കയിലെ അണുബാധക്ക് ഇത് മികച്ച ശമനം നല്കും. ഡോക്ടര്‍ നിര്‍ദ്ദേശിച്ച മരുന്നുകള്‍ക്കൊപ്പം രാവിലെയും വൈകിട്ടും ജിഞ്ചര്‍ ടീ കുടിക്കുന്നത് മികച്ച ഫലം നല്കും.

ആര്‍ത്തവ സംബന്ധമായ വേദനയ്ക്ക് പരിഹാരം

ആര്‍ത്തവ സംബന്ധമായ വേദനയ്ക്ക് പരിഹാരം

ഇഞ്ചിയിലെ ജിഞ്ചെറോള്‍ എന്ന ഘടകം ഹോര്‍മോണുകളുടെ ഉത്പാദനം തടയുകയും ആര്‍ത്തവകാലത്തെ വേദനയ്ക്ക് ശമനം നല്കുകയും ചെയ്യും. ആര്‍ത്തവ സംബന്ധമായ വേദനയ്ക്ക് കാരണമാകുന്ന പിത്തത്തെ കുറയ്ക്കാനും ജിഞ്ചര്‍‌ ടീ സഹായിക്കും. ഒരു കപ്പ് ജി‍ഞ്ചര്‍ ടീ ദിവസവും(നിങ്ങളുടെ ആര്‍ത്തവത്തിന് 2-3 ദിവസം മുമ്പ്) കുടിക്കുക. ഇത് ആര്‍ത്തവം വൈകുന്നതും, ആര്‍ത്തവത്തിലുണ്ടാകുന്ന വേദന്യ്ക്കും പരിഹാരം നല്കും.

പ്രസവാനന്തര വേദന

പ്രസവാനന്തര വേദന

ഇഞ്ചിയില്‍ ഏറിയ പങ്കും ജലമാണ്. ഇത് കഫത്തെ നേര്‍പ്പിക്കുകയും അതുവഴി പ്രസവാനന്തരമുള്ള വേദനയ്ക്ക് ഒരു പ്രകൃതിദത്ത പരിഹാരമാര്‍ഗ്ഗമായി പ്രവര്‍ത്തിക്കുകയും ചെയ്യും.

ദഹനത്തെ ഉത്തേജിപ്പിക്കുന്നു

ദഹനത്തെ ഉത്തേജിപ്പിക്കുന്നു

ഇഞ്ചിയില്‍ ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ആഹാരത്തില്‍ നിന്ന് പോഷകങ്ങളെ നന്നായി ആഗിരണം ചെയ്യാനും അതുവഴി നല്ല ദഹനം നല്കാനും സഹായിക്കും. ആഹാരത്തിലെ പ്രോട്ടീന്‍ വിഘടിപ്പിക്കുകയും, കഫം നിര്‍മ്മിക്കുക വഴി ഉദരത്തെ അള്‍സറില്‍ നിന്ന് സംക്ഷിക്കുകയും ചെയ്യുന്നു. ദഹനം, അസിഡിറ്റി സംബന്ധമായ പ്രശ്നം എന്നിവ നേരിടുകയാണ് നിങ്ങളെങ്കില്‍ വേഗത്തില്‍ രോഗശമനം കിട്ടാന്‍ ഒരു കപ്പ് ജിഞ്ചര്‍ ടീ കുടിക്കുക.

ക്യാന്‍സറുകളെ തടയുന്നു

ക്യാന്‍സറുകളെ തടയുന്നു

അടുത്തകാലത്ത് നടന്ന ഒരു പഠനം അനുസരിച്ച് പ്രോഗ്രാംഡ് സെല്‍ ഡെത്ത് (അപോപ്ടോസിസ്)ന് പ്രേരിപ്പിക്കാനും ക്യാന്‍സറിന് കാരണമാകുന്ന പ്രോട്ടീന്‍ മോളിക്യൂളുകളെ ഇല്ലാതാക്കാനും ഇഞ്ചിക്ക് കഴിവുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ പലതരം ക്യാന്‍സറുകള്‍ക്ക്, ഓവേറിയന്‍ ക്യാന്‍സറടക്കം, നല്ലതാണെന്നും കണ്ടെത്തിയിട്ടുണ്ട്.

രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നു

രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നു

ഹൃദയാരോഗ്യത്തിന് ഫലപ്രദമായ വിധത്തില്‍ രക്തചംക്രമണം വര്‍ദ്ധിപ്പിക്കാന്‍ കഴിവുള്ള ഔഷധമായി ഇ‍ഞ്ചിയെ തിരിച്ചറി‍ഞ്ഞിട്ടുണ്ട്.

ചര്‍മ്മത്തിന് നനവ് നല്കുന്നു

ചര്‍മ്മത്തിന് നനവ് നല്കുന്നു

സജീവമായ ആന്‍റി ഓക്സിഡന്‍റ്, ആന്‍റി ഇന്‍ഫ്ലമേറ്ററി ഘടകങ്ങളടങ്ങിയ ഇഞ്ചിക്ക് ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും കഴിവുണ്ട്.

English summary

Reasons To Replace Your Morning Cuppa With Ginger Tea

Here are some of the reasons to replace your morning cuppa with ginger tea. Read more to know about,
X
Desktop Bottom Promotion