For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭക്ഷണം ഉപേക്ഷിയ്‌ക്കരുത്‌ , കാരണം??

|

ആരോഗ്യത്തിന് ഭക്ഷണം പ്രധാനം. എന്നാല്‍ ഭക്ഷണം പല കാരണങ്ങളാല്‍ ഉപേക്ഷിയ്ക്കുന്നവര്‍ പലരുമുണ്ട്.

ഭക്ഷണം ഒരു നേരം കഴിച്ചില്ലെങ്കിലെന്ത് എന്ന ചിന്തയും പലര്‍ക്കുമുണ്ടാകും. വിശപ്പില്ലെന്ന കാര്യം പറഞ്ഞൊഴിയുന്നവരും ധാരാളം. പന്നിയിറച്ചി കഴിയ്ക്കാമോ..?

ഭക്ഷണം ഉപേക്ഷിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഭക്ഷണം ഉപേക്ഷിയ്ക്കരുതെന്നു പറയാനുള്ള ചില കാരണങ്ങളെക്കുറിച്ചറിയൂ,

ഗ്ലൂക്കോസ് തോതില്‍ വ്യതിയാനങ്ങള്‍

ഗ്ലൂക്കോസ് തോതില്‍ വ്യതിയാനങ്ങള്‍

ഭക്ഷണത്തില്‍ നിന്നാണ് ശരീരം ഊര്‍ജം നേടുന്നത്. കാര്‍ബോഹൈഡ്രേറ്റുകള്‍ ഷുഗറായി മാറി ഇത് ഊര്‍ജമായി മാറുന്നു. ഭക്ഷണം വേണ്ട രീതിയില്‍ ലഭിയ്ക്കാതിരിയ്ക്കുമ്പോള്‍ ഈ ഷുഗര്‍ ശരീരം സംഭരിച്ചു വയ്ക്കും. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോതില്‍ വ്യതിയാനങ്ങള്‍ വരുത്തും.

മൂഡില്‍ വ്യത്യാസങ്ങള്‍

മൂഡില്‍ വ്യത്യാസങ്ങള്‍

ഭക്ഷണം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പ്രധാനം. ഇതില്‍ നിന്നുള്ള ഊര്‍ജം വഴിയാണ് ബ്രെയിന്‍ പ്രവര്‍ത്തിയ്ക്കുന്നത്. വേണ്ട രീതിയില്‍ ഭക്ഷണം കഴിയ്ക്കാതിരിയ്ക്കുമ്പോള്‍ ഇതുകൊണ്ടുതന്നെ മൂഡില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നതും സാധാരണം.

പ്രമേഹസാധ്യത

പ്രമേഹസാധ്യത

ഭക്ഷണം ഉപേക്ഷിയ്ക്കുന്നത് ശരീരത്തിലെ ഇന്‍സുലിന്‍ പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കും. ഇത് പ്രമേഹസാധ്യത വര്‍ദ്ധിപ്പിയ്ക്കും.

അപചയപ്രക്രിയ

അപചയപ്രക്രിയ

വേണ്ട രീതിയില്‍ ഭക്ഷണം ലഭിയ്ക്കാതാകുമ്പോള്‍ ശരീരം കൊഴുപ്പു ശേഖരിച്ചു വയ്ക്കും. ഭാവിയില്‍ ഉപയോഗിയ്ക്കാനാണിത്. ഇത് അപചയപ്രക്രിയ കുറയ്ക്കും. തടി വര്‍ദ്ധിപ്പിയ്ക്കും.

അസിഡിറ്റി, ഗ്യാസ്

അസിഡിറ്റി, ഗ്യാസ്

അസിഡിറ്റി, ഗ്യാസ് തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും ഭക്ഷണം ഉപേക്ഷിയ്ക്കുന്നത് വഴിയൊരുക്കും.

തടി കൂടാതിരിയ്ക്കാന്‍

തടി കൂടാതിരിയ്ക്കാന്‍

ഇടവേളകളില്‍ ചെറുതായി ഭക്ഷണം കഴിയ്ക്കുന്നതാണ് തടി കൂടാതിരിയ്ക്കാന്‍ നല്ലത്.

ഇടവേളയില്‍

ഇടവേളയില്‍

3 മണിക്കൂര്‍ ഇടവേളയില്‍ എന്തെങ്കിലും കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഗുണകരമായിരിയ്ക്കും.

English summary

Reasons Not To Skip Meals

Here are some of the reasons why you should not skip any meals. Eating on time is a good habit to follow and consuming a well balanced diet is the second,
Story first published: Friday, May 29, 2015, 19:29 [IST]
X
Desktop Bottom Promotion