For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാവിലെ ഫ്രൂട്‌സ് കഴിയ്ക്കണം, കാരണം?

|

പ്രഭാതഭക്ഷണത്തിനൊപ്പമോ രാവിലെയോ ഫലവര്‍ഗങ്ങള്‍ കഴിയ്ക്കുന്നവര്‍ അധികം കാണില്ല. മറ്റു സമയങ്ങളിലോ അത്താഴത്തിനു ശേഷമോ ആയിരിയ്ക്കും പലരും ഫലങ്ങള്‍ കഴിയ്ക്കുക.

ഫലവര്‍ഗങ്ങള്‍ കഴിയ്ക്കാന്‍ പറ്റിയ സമയമേതെന്നു ചോദിച്ചാല്‍ രാവിലെ എന്നു നിസംശയം പറയാം. രാവിലെ ഫലവര്‍ഗങ്ങള്‍ കഴിയ്ക്കണമെന്നു പറയുന്നതിന്റെ കാരണങ്ങളെക്കുറിച്ചറിയൂ,

ഊര്‍ജം

ഊര്‍ജം

ഫ്രൂട്‌സ് ഊര്‍ജം ധാരാളം നല്‍കും. ഇതുകൊണ്ടുതന്നെ പ്രഭാത ഭക്ഷണത്തിനൊപ്പം ഇതു കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. മാത്രമല്ല, ഗ്ലൈസമിക് ഇന്‍ഡെക്‌സ് കുറവ് കുറവായതു കൊണ്ട് പ്രമേഹഭീതിയും വേണ്ട.

ദഹനപ്രക്രിയ

ദഹനപ്രക്രിയ

ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്നതിനും ദഹനപ്രക്രിയ നല്ല രീതിയില്‍ നടക്കുന്നതിനും പഴങ്ങള്‍ രാവിലൈ തന്നെ കഴിയ്ക്കുന്നതു നല്ലതാണ്.

എന്‍സൈമുകള്‍

എന്‍സൈമുകള്‍

പഴങ്ങളില്‍ എന്‍സൈമുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രധാനമാണ്. ഇവ പലതരത്തിലുള്ള ശാരീരികപ്രക്രിയകള്‍ സാധാരണ നിലയിലാകാന്‍ സഹായിക്കും.

നാച്വറല്‍ ഗ്ലൂക്കോസ്

നാച്വറല്‍ ഗ്ലൂക്കോസ്

ഫ്രൂട്‌സിലെ നാച്വറല്‍ ഗ്ലൂക്കോസ് നല്ല മൂഡിനും ഉന്മേഷം തോന്നാനുമെല്ലാം സഹായിക്കുന്നു. രാവിലെ ഫ്രൂട്‌സ് കഴിയ്ക്കുമ്പോഴുളള മറ്റൊരു ഗുണമാണിത്.

സ്‌ട്രെസ്

സ്‌ട്രെസ്

ഫ്രൂട്‌സിലെ വൈറ്റമിന്‍ സി സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കും. മനസിലും ശരീരത്തിനും ഇത് ഒരുപോലെ ഗുണം ചെയ്യും.

ജലാംശം

ജലാംശം

ഫ്രൂട്‌സില്‍ ജലാംശം കൂടുതല്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ഏറെ നല്ലതാണ്. ശരീരത്തിന് ആവശ്യമുള്ള വെള്ളവും ഇതിലൂടെ ലഭ്യമാകും.

മധുരം

മധുരം

മധുരം കഴിയ്ക്കാനുള്ള തോന്നല്‍ തടയാന്‍ പഴങ്ങള്‍ കഴിച്ചാല്‍ സാധിയ്ക്കും. മധുരം ശരീരത്തിന് നല്ലതല്ല. എന്നാല്‍ മധുരം നല്‍കുന്ന പഴങ്ങള്‍ ദോഷം വരുത്തില്ല.

തടി

തടി

വയര്‍ നിറയ്ക്കുകയും നാരുകള്‍ അടങ്ങിയിരിയ്ക്കുകയും ചെയ്യുന്നതു കൊണ്ട് തടി കുറയ്ക്കാനുള്ള നല്ലൊരു ഉപാധി കൂടിയാണ് പഴങ്ങള്‍. ഇവ രാവിലെ കഴിയ്ക്കുന്നതിന്റെ മറ്റൊരു ഗുണം ഇതു കൂടിയാണ്.

English summary

Reasons To Eat Fruits In The Morning

Experts state that eating fruit in the morning is ideally the best since it provides you with a list of health benefits.
Story first published: Friday, June 26, 2015, 19:55 [IST]
X
Desktop Bottom Promotion