For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ എന്നും ക്ഷീണിതനാണോ..? എന്താണ് കാരണം

By Sruthi K M
|

നിങ്ങള്‍ക്ക് വേണ്ടത്ര ഊര്‍ജ്ജമില്ലേ..? എന്നും ക്ഷീണവും തളര്‍ച്ചയുമാണോ..? എന്താണ് നിങ്ങളുടെ ശരീരം ഇങ്ങനെ തളര്‍ന്നു പോകുന്നത്. നിങ്ങളുടെ ജീവിതത്തില്‍ എന്ത് കാര്യമാണ് നിങ്ങളെ ക്ഷീണിതനാക്കുന്നത്. എന്നും ഊര്‍ജ്ജസ്വലനായിരിക്കാനല്ലേ നിങ്ങള്‍ ആഗ്രഹിക്കുന്നത്. അതിന് എന്താണ് ചെയ്യേണ്ടത്..?

നിങ്ങളുടെ ജോലിയാണോ പ്രശ്‌നം..? അതോ നിങ്ങള്‍ കഴിക്കുന്ന ഭക്ഷണമാണോ പ്രശ്‌നം..? ക്ഷീണം വരാന്‍ പല കാരണങ്ങള്‍ ഉണ്ടാവാം... ക്ഷീണത്തിന്റെ കാരണങ്ങളെക്കുറിച്ച് ആദ്യം ബോധം വേണം. എന്നിട്ട് അതിന് എന്താണ് വേണ്ടത് എന്ന് അറിയണം. എന്തൊക്കെ കാര്യങ്ങളാവാം നിങ്ങളെ ക്ഷീണിതനാക്കുന്നതെന്ന് നോക്കാം.

അയേണ്‍

അയേണ്‍

നിങ്ങളുടെ ശരീരത്തിന് ധാരാളം അയേണ്‍ ആവശ്യമാണ്. ഇത് കുറയുമ്പോഴാണ് നിങ്ങളുടെ ശരീരം തളരുന്നത്. മുട്ടയും നട്‌സും ബീന്‍സും നന്നായി കഴിക്കുക. ഇത് നിങ്ങളുടെ ക്ഷീണമൊക്കെ മാറ്റി തരും.

ജങ്ക് ഫുഡ്

ജങ്ക് ഫുഡ്

ജങ്ക് ഫുഡിനോടാണോ ഏറ്റവും പ്രിയം. ഇതാണോ എന്നും കഴിക്കുന്നത്. പിന്നെ എങ്ങനെ അലസത തോന്നാതിരിക്കും. ഇത്തരം ഭക്ഷണങ്ങള്‍ നിങ്ങളെ ക്ഷീണിതനാക്കുന്നതാണ്. ഇത് ഒഴിവാക്കുക.

കിടക്കുന്നതിനുമുന്‍പ് മദ്യപിക്കുന്നുണ്ടോ

കിടക്കുന്നതിനുമുന്‍പ് മദ്യപിക്കുന്നുണ്ടോ

കിടക്കുന്നതിനുമുന്‍പ് ചെറുതായെങ്കിലും മദ്യപിച്ചാണോ കിടക്കുന്നത്. ഇത് നിങ്ങളുടെ ശരീരത്തിന് നല്ലതല്ല. എന്നും നിങ്ങളെ മടിയനാക്കി നിര്‍ത്തും. രാവിലെ എഴുന്നേല്‍ക്കാനും മടിയായിരിക്കും നിങ്ങള്‍ക്ക്. ആ ദിവസം മുഴുവന്‍ നിങ്ങള്‍ ക്ഷീണിതനാകും.

ജോലി തിരക്കാണോ

ജോലി തിരക്കാണോ

എന്നും നിറയെ ജോലിയാണോ നിങ്ങള്‍ക്ക് ശരീരം ഇത്രയും ഭാരം ഒരിക്കലും ചുമക്കില്ല. ടെന്‍ഷനടിച്ചും ബുദ്ധിമുട്ടിയുമാണോ നിങ്ങള്‍ ജോലി ചെയ്യുന്നത്. റിലാക്‌സ് ചെയ്ത് ജോലി ചെയ്തു നോക്കൂ...

പ്രഭാതഭക്ഷണം മറക്കുന്നുണ്ടോ

പ്രഭാതഭക്ഷണം മറക്കുന്നുണ്ടോ

പ്രഭാതഭക്ഷണം നിങ്ങളുടെ ജീവിതത്തില്‍ ഏറ്റവും അത്യാവശ്യമാണ്. ഇത് നിങ്ങള്‍ ഒരു ദിവസം ഒഴിവാക്കിയാല്‍ അന്നത്തെ ദിവസം മുഴുവന്‍ നിങ്ങള്‍ക്ക് തളര്‍ച്ച അനുഭവപ്പെടാം. നിങ്ങളുടെ ശരീരത്തിന് പ്രഭാത ഭക്ഷണം ആവശ്യമാണ്. ഇത് നിങ്ങള്‍ മറക്കരുത്.

ഉറക്കം കുറവാണോ

ഉറക്കം കുറവാണോ

എന്നും നിങ്ങളെ വൈകിയാണോ ഉറങ്ങുന്നത്. ഉറക്കം നന്നായി കിട്ടുന്നില്ലേ. ഇതും നിങ്ങളെ ക്ഷീണിതനാക്കും. ഞായറാഴ്ചത്തെ ദിവസങ്ങളില്‍ ആഘോഷങ്ങളൊക്കെ കഴിഞ്ഞ് തളര്‍ന്ന് നന്നായി നിങ്ങള്‍ ഉറങ്ങും . തിങ്കളാഴ്ച ഓഫീസില്‍ പോകാന്‍ തന്നെ നിങ്ങള്‍ക്ക് തോന്നുന്നില്ല അല്ലേ.. കൃത്യമായ ഉറക്കമില്ലാത്തതാണ് ഇതിനൊക്കെയുള്ള കാരണം.

വ്യായാമം ചെയ്യാനും സമയമില്ലേ

വ്യായാമം ചെയ്യാനും സമയമില്ലേ

എന്നും വ്യായാമം ചെയ്യുന്ന ശീലമില്ലേ. ചില തിരക്കുകള്‍ വ്യായാമം ചെയ്യാനുള്ള സമയം ഇല്ലാതാക്കുന്നുണ്ടോ. ഇതും നിങ്ങള്‍ക്ക് ക്ഷീണം നല്‍കും. ഇങ്ങനെ വ്യായാമം ചെയ്തിട്ട് ഒരു ഗുണവും കിട്ടില്ല. മറിച്ച് ഇത്തരം വിപരീതഫലമാണ് ഉണ്ടാക്കുക.

അലങ്കോലമായി കിടക്കുക

അലങ്കോലമായി കിടക്കുക

നിങ്ങളുടെ ഓഫീസ് മേശ അലങ്കോലമായി കിടക്കുകയാണോ. ജോലി ഭാരം കൊണ്ട് ഇതൊന്നും ശ്രദ്ധയോടെ വെക്കാന്‍ പറ്റുന്നില്ല അല്ലേ. നിങ്ങളുടെ ചുറ്റുപാട് വൃത്തിയായിവെച്ചില്ലെങ്കിലും നിങ്ങള്‍ക്ക് മാനസികമായി മടുപ്പും ക്ഷീണവും തേന്നാം.

English summary

take a look at the factors that make you feel tired.

take a look at the factors that make you feel tired. Once you learn about them you might take some action to feel good and energetic.
X
Desktop Bottom Promotion