For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഞ്ഞ കഴിച്ചു ശക്തിപ്പെടൂ....

By Super
|

പ്രത്യാശയുടെയും സന്തോഷത്തിന്‍റെയും നിറം എന്നതിനൊപ്പം ഹിന്ദു മിത്തോളജിയിലെ ജ്ഞാനത്തിന്‍റെ ദേവതയായ താര ദേവിയുമായും മഞ്ഞനിറം ബന്ധപ്പെട്ട് കിടക്കുന്നു.

അത് മാത്രമല്ല മഞ്ഞ നിറമുള്ള ഭക്ഷണങ്ങള്‍ ദഹനത്തില്‍ നേരിട്ട് പ്രവര്‍ത്തിക്കുന്നു, പ്രത്യേകിച്ച് കരളിലും കുടലിലും. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ഫൈറ്റോകെമിക്കലുകളും ധാരാളമായി അടങ്ങിയ മഞ്ഞ നിറമുള്ള ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് പ്രധാനമാണ്. എനര്‍ജി ഡ്രിങ്കില്ലാതെയും എനര്‍ജി കൂട്ടാം

അത്തരം ചിലതിനെ പരിചയപ്പെടുക.

നാരങ്ങ

നാരങ്ങ

നാരങ്ങയുടെ കഴിക്കാവുന്ന 100 ഗ്രാം ഭാഗത്തിന്‍റെ പോഷകമൂല്യം : കലോറികള്‍ - 57, പ്രോട്ടീന്‍ - 1, കാര്‍ബോഹൈഡ്രേറ്റ് - 11.1, കൊഴുപ്പ് - 0.9, ഇരുമ്പ് -0.26.

നാരങ്ങയുടെ ആരോഗ്യഗുണങ്ങള്‍ - ചര്‍മ്മത്തിന് വളരെ ആരോഗ്യപ്രദമാണ് നാരങ്ങ എന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് ചര്‍മ്മത്തെ ശുദ്ധീകരിക്കും. മോണവീക്കം, മോണപഴുപ്പ് എന്നിവ തടയാനും ഭേദമാക്കാനും നാരങ്ങക്ക് സാധിക്കും.

വിറ്റാമിന്‍ സിയുടെ (ഒരു ആന്‍റി ഓക്സിഡന്‍റ്) മികച്ച സ്രോതസ്സായ നാരങ്ങ രക്തത്തെ ശുദ്ധീകരിക്കാനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച് രോഗങ്ങളെ തടയാനും സഹായിക്കും.

ഒരു മികച്ച ദഹന സഹായിയാണ് നാരങ്ങ. ഇത് ഉമിനീര്‍, ഉദരസ്രവങ്ങള്‍ എന്നിവയുടെ ഒഴുക്കിനെ ഉത്തേജിപ്പിക്കും.

മഞ്ഞള്‍

മഞ്ഞള്‍

മഞ്ഞളിന്‍റെ കഴിക്കാവുന്ന 100 ഗ്രാം ഭാഗത്തിന്‍റെ പോഷകമൂല്യം : കലോറി - 349, പ്രോട്ടീന്‍ - 6.3, കാര്‍ബോഹൈഡ്രേറ്റ് - 69.4, കൊഴുപ്പ് - 5.1, ഇരുമ്പ് - 67.8.

മഞ്ഞളിന്‍റെ ആരോഗ്യ ഗുണങ്ങള്‍ - മഞ്ഞളിലെ കുര്‍കുമിന്‍ ഒരു ആന്‍റി ഓക്സിഡന്‍റാണ്. ഇതില്‍ ആന്‍റി കാര്‍സിനോജെനിക്, ആന്‍റി മ്യൂട്ടാജെനിക്, ആന്‍റി ഇന്‍ഫ്ലമേറ്ററി ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു.

മുറിവുകള്‍ ഭേദമാക്കാനും, മുറിവുകളിലെ ബാക്ടീരിയബാധ തടയാനും മഞ്ഞള്‍ സഹായിക്കും.

ചോളം

ചോളം

ചോളത്തിന്‍റെ കഴിക്കാവുന്ന 100 ഗ്രാം ഭാഗത്തിന്‍റെ പോഷകമൂല്യം : കലോറി - 125, പ്രോട്ടീന്‍ - 4.7, കാര്‍ബോഹൈഡ്രേറ്റ് - 24.6, കൊഴുപ്പ് 1.1.

ചോളത്തിന്‍റെ ആരോഗ്യ ഗുണങ്ങള്‍ - വിറ്റാമിന്‍ ബി, സി, ഇ, ഫോളിക് ആസിഡ്, ദഹിക്കുന്ന ഫൈബര്‍, എസന്‍ഷ്യല്‍ ഫാറ്റി ആസിഡുകള്‍, മഗ്നീഷ്യം, ഫോസ്ഫറസ് പോലുള്ള മിനറലുകള്‍ എന്നിവയുടെ മികച്ച ഉറവിടമാണ് ചോളം.

ചോളത്തില്‍‌ നിറയെ കരോട്ടിനോയ്ഡ് ലുട്ടെയ്ന്‍ അടങ്ങിയിരിക്കുന്നു. മഞ്ഞ ചോളത്തില്‍ ഫൈറ്റോകെമിക്കലും ആന്‍റി ഓക്സിഡന്‍റ് ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് പ്രായം കൂടുമ്പോളുള്ള കാഴ്ചക്കുറവിനെ തടയാന്‍ സഹായിക്കുന്നതാണ്.

മാങ്ങ

മാങ്ങ

മാങ്ങയുടെ കഴിക്കാവുന്ന 100 ഗ്രാം ഭാഗത്തിന്‍റെ പോഷകമൂല്യം : കലോറി - 74, പ്രോട്ടീന്‍ - 0.6, കാര്‍ബോഹൈഡ്രേറ്റ് - 16.9, കൊഴുപ്പ് - 0.4, ഇരുമ്പ് - 1.3.

മാങ്ങയുടെ ആരോഗ്യ ഗുണങ്ങള്‍ - ജി.ഐ തകരാറുകളുടെ ചികിത്സയില്‍ ഫലപ്രദമാണ് പച്ചമാങ്ങ.

മാങ്ങയില്‍ വിറ്റാമിന്‍ എ ധാരാളമുള്ളതിനാല്‍ മാമ്പഴം നിശാന്ധതക്കുള്ള ചികിത്സയില്‍ ഫലപ്രദമാണ്.

ശരീരഭാരം കുറയ്ക്കാനുള്ള ചികിത്സയില്‍ മികച്ചതാണ് മാംഗോ-മില്‍ക്ക്.

ഏഷ്യന്‍ ഫലങ്ങളുടെ രാജാവ് എന്നാണ് മാമ്പഴം അറിയപ്പെടുന്നത്.

വാഴപ്പഴം

വാഴപ്പഴം

വാഴപ്പഴത്തിന്‍റെ കഴിക്കാവുന്ന 100 ഗ്രാം ഭാഗത്തിന്‍റെ പോഷകമൂല്യം : കലോറി - 116, പ്രോട്ടീന്‍ - 1.2, കാര്‍ബോഹൈഡ്രേറ്റ് - 27.2, കൊഴുപ്പ് - 0.3, ഇരുമ്പ് - 0.36.

വാഴപ്പഴത്തിന്‍റെ ആരോഗ്യ ഗുണങ്ങള്‍ - ഫ്രൂട്ട്കോസ്, ഗ്ലൂക്കോസ്, സുര്‍ക്കോസ് എന്നിവ ധാരാളമായി അടങ്ങിയ വാഴപ്പഴം മികച്ച ഊര്‍ജ്ജദായക ശേഷിയുള്ളതാണ്. വിറ്റാമിന്‍ ബി6(പിറിഡോക്സൈന്‍), വിറ്റാമിന്‍ സി എന്നിവ കൂടിയ അളവില്‍ അടങ്ങിയ വാഴപ്പഴം കോപ്പര്‍, മഗ്നീഷ്യം, മാംഗനീസ് എന്നിവ മികച്ച അളവില്‍ ലഭ്യമാക്കും.

ദഹിക്കുന്ന ഫൈബറും, പെക്ടിനും അടങ്ങിയ വാഴപ്പഴം മലബന്ധം കുറയ്ക്കുകയും വസര്‍ജ്ജനത്തെ സാധാരണ രീതിയിലാക്കുകയും ചെയ്യും.

മൃദുവും, രൂക്ഷതയില്ലാത്തതുമായതിനാല്‍ വാഴപ്പഴം ഉദരസംബന്ധമായ പ്രശ്നങ്ങളെ ഭേദമാക്കാന്‍ സഹായിക്കും.

Read more about: health ആരോഗ്യം
English summary

Power Your Plate Yellow

Here are some of the health benefits of certain yellow color food.
X
Desktop Bottom Promotion