For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വായില്‍ ലോഹരുചിയോ??

By Super
|

വായില്‍ ലോഹ രുചി അനുഭവപ്പെടുന്നുണ്ടോ? നിങ്ങള്‍ വിചിരിക്കുന്നതിലും വളരെ സാധാരണമാണ്‌ ഈ അവസ്ഥ.

വൃക്ക, കരള്‍ രോഗങ്ങള്‍, പ്രമേഹം, അര്‍ബുദം എന്നിങ്ങനെയുള്ള പല സങ്കീര്‍ണ്ണ രോഗങ്ങളുടെയും സൂചനയാവാം പലപ്പോഴും ഇത്‌. എന്നാല്‍, ഇത്തരം പ്രശ്‌നങ്ങള്‍ ആണെങ്കില്‍ മറ്റ്‌ ലക്ഷണങ്ങളും ഇതോടൊപ്പം അനുഭവപ്പെടും.

ലോഹ രുചി മാത്രമാണ്‌ നിങ്ങളുടെ പ്രശ്‌നം എങ്കില്‍ നിങ്ങള്‍ കഴിക്കുന്ന മരുന്ന്‌ അല്ലെങ്കില്‍ മറ്റെന്തിങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ആവാം ഇതിന്‌ കാരണം. വായില്‍ ലോഹ രുചി അനുഭവപ്പെടുന്നതിന്റെ കാരണങ്ങള്‍ ഡോ റബോവ്‌സ്‌കി വിവിരിക്കുന്നു.

1. വായുടെ വൃത്തിക്കുറവ്‌

1. വായുടെ വൃത്തിക്കുറവ്‌

പതിവായി പല്ല്‌ തേയ്‌ക്കുകയും വായ വൃത്തിയാക്കുകയും ചെയ്യുന്നില്ല എങ്കില്‍ മോണരോഗങ്ങളും പല്ലിന്‌ അണുബാധയും ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്‌. ഇത്തരം പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാന്‍ ദന്തഡോക്ടറുടെ നിര്‍ദ്ദേശം തേടേണ്ടി വരും. അണുബാധ ഇല്ലാതാകുന്നതോടെ ലോഹ രുചിയും ഇല്ലാതാകും.

2. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍

2. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍

ടെട്ര സൈക്ലിന്‍ പോലെ ആന്റിബയോട്ടിക്കുകള്‍ അടങ്ങിയിട്ടുള്ള മരുന്നുകള്‍, സന്ധിവാതത്തിനുള്ള അല്ലോപുരിനോള്‍, മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉപയോഗിക്കുന്ന ലിഥിയം, ചില ഹൃദ്രോഗ മരുന്നുകള്‍ എന്നിവ വായില്‍ ലോഹ രുചി ഉണ്ടാകാന്‍ കാരണമാകാറുണ്ട്‌, ശരീരം ഈ മരുന്നുകള്‍ ആഗിരണം ചെയ്യുമ്പോള്‍ ഉമിനീരില്‍ ഈ രുചി എത്തും. വിഷാദ രോഗത്തിന്‌ ഉപയോഗിക്കുന്ന ചില മരുന്നുകള്‍ വായ വരളുന്നതിന്‌ കാരണമാകാറുണ്ട്‌. ഇവ നിങ്ങളുടെ രസമുകുളങ്ങളെ അടയ്‌ക്കുന്നതിനാല്‍ രുചിയെ ബാധിക്കും.

3. ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ ലഭിക്കുന്ന മരുന്നുകള്‍

3. ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ ലഭിക്കുന്ന മരുന്നുകള്‍

കോപ്പര്‍, സിങ്ക്‌, ക്രോമിയം പോലെയുള്ള ലോഹങ്ങള്‍ അടങ്ങിയ വിറ്റാമിന്‍ മരുന്നുകള്‍, പനിയ്‌ക്ക്‌ ഉപയോഗിക്കുന്ന സിങ്ക്‌ ലോസെഞ്ചസ്‌ പോലുള്ള മരുന്നുകള്‍ എന്നിവ വായില്‍ ലോഹ രുചി ഉണ്ടാക്കും. എന്നാല്‍ ഇത്തരം മരുന്നുകള്‍ ശരീരത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നതോടെ ഈ രുചി അപ്രത്യക്ഷമാകും. ഇല്ല എങ്കില്‍ മരുന്നിന്റെ അളവ്‌ നോക്കി ആവശ്യത്തിലും കൂടുതല്‍ കഴിക്കുന്നില്ല എന്ന്‌ ഉറപ്പ്‌ വരുത്തുക.

4. അണുബാധ

4. അണുബാധ

ശ്വാസകോശത്തിലെ അണുബാധ, ജലദോഷം, സൈനസൈറ്റിസ്‌ എന്നിവ രുചി മാറുന്നതിന്‌ കാരണമാകാം. അണുബാധ മാറുന്നത്‌ വരെ താത്‌്‌കാലികം മാത്രം ആയിരിക്കും ഈ അവസ്ഥ.

5. അര്‍ബുദ ചികിത്സ

5. അര്‍ബുദ ചികിത്സ

അര്‍ബുദ ചികിത്സയ്‌ക്കായി കീമോതെറാപ്പിയും റേഡിയേഷനും മറ്റും ചെയ്യുന്നവര്‍ക്ക്‌ വായില്‍ ലോഹ രുചി അനുഭവപ്പെടാറുണ്ട്‌

6. ഗര്‍ഭാവസ്ഥ

6. ഗര്‍ഭാവസ്ഥ

ഗര്‍ഭാവസ്ഥയുടെ ആദ്യ കാലങ്ങളില്‍ ചില സ്‌ത്രീകള്‍ക്ക്‌ വായില്‍ രുചി വ്യത്യാസം അനുഭവപ്പെടാറുണ്ട്‌. അതില്‍ ഒന്ന്‌ ലോഹ രുചി അനുഭവപ്പെടുന്നതാണ്‌.

7. മറവിരോഗം

7. മറവിരോഗം

മറവിരോഗം, ബുദ്ധിഭ്രമം എന്നിവ ഉള്ളര്‍ക്ക്‌ രുചി വ്യത്യാസം അനുഭവപ്പെടാറുണ്ട്‌. രുചി മുകുളങ്ങള്‍ തലച്ചോറിലെ നാഡികളുമായി ബന്ധപ്പെട്ടിരിക്കുന്നവയാണ്‌. രുചിയുമായി ബന്ധപ്പെട്ട നാഡികള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാതെ വരുമ്പോഴാണ്‌ രുചിയില്‍ അസാധാരണമായ മാറ്റം അനുഭവപ്പെടുക.

8. രാസവസ്‌തുക്കള്‍

8. രാസവസ്‌തുക്കള്‍

മെര്‍ക്കുറി, ലെഡ്‌ എന്നിവ പോലുള്ള രാസവസ്‌തുക്കള്‍ അമിതമായി ശ്വസിക്കേണ്ടി വരികയാണെങ്കില്‍ ലോഹ രുചി അനുഭവപ്പെടാം.

Read more about: health ആരോഗ്യം
English summary

Possible Causes For That Metallic Taste In Your Mouth

Does your mouth have the taste of old pennies? The condition is more common than you might think. A metallic taste can indicate serious illness, such as kidney or liver problems, undiagnosed diabetes or certain cancers. But these reasons are not common and usually are accompanied by other symptoms.
X
Desktop Bottom Promotion