For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അവഗണിക്കരുതീ വേദനകള്‍ !

By Super
|

ചെറുതായാലും, വലുതായാലും ശരീരവേദനയുടെ കാരണം മനസിലാക്കണമെങ്കില്‍ ഒരു സ്പെഷ്യലിസ്റ്റിന്‍റെ പരിശോധന ആവശ്യമായേക്കാം.

അനുഭവപ്പെട്ടാല്‍ എത്രയും പെട്ടന്ന് ചികിത്സ തേടേണ്ടുന്ന ചില വേദനകളെ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഭക്ഷ്യവിഷബാധയ്ക്ക് വീട്ടുവൈദ്യങ്ങള്‍

നെഞ്ച് വേദന

നെഞ്ച് വേദന

ഇത് ഒരു പക്ഷേ ഹാര്‍ട്ട് അറ്റാക്കിന്‍റെയോ മറ്റ് ഗുരുതരമായ ഹൃദയസംബന്ധമായ തകരാറുകളുടെയോ ലക്ഷണമാകാം. ദഹന പ്രശ്നങ്ങള്‍, ഗ്യാസ്, സമ്മര്‍ദ്ധം, ജലദോഷം, പനി, ശരീരവേദന എന്നിവയും നെഞ്ച് വേദനയ്ക്ക് കാരണമാകുന്നവയാണ്. ഇവ സാധാരണയായി അനുഭവപ്പെടുന്നവയായതിനാല്‍ അവഗണിക്കരുത്. നെഞ്ച് വേദനയ്ക്കൊപ്പം കഴുത്ത്, താടി, മുകള്‍ നെഞ്ച് എന്നിവിടങ്ങളിലും ഇടത് തോളിലും വേദന അനുഭവപ്പെടുന്നുവെങ്കില്‍ അത് ഹാര്‍ട്ട് അറ്റാക്കിന്‍റെ ലക്ഷണമായതിനാല്‍ എത്രയും പെട്ടന്ന് ഒരു കാര്‍ഡിയോളജിസ്റ്റിനെ കാണണം.

തലവേദന

തലവേദന

ഭാര്യയുടെ പരാതികള്‍, ഭര്‍ത്താവിന്‍റെ അലസത, കുട്ടികളുടെ പിടിവാശികള്‍ ഇവയെല്ലാം തലവേദനയുണ്ടാക്കുന്നവയാവും. എന്നാല്‍ പതിവായി തലവേദനയുണ്ടാകുന്നത് ബ്രെയിന്‍ ട്യൂമറോ, തലച്ചോറിലെ രക്തസ്രാവമോ മൂലമാകാം. പെട്ടന്ന് അതിശക്തമായ തലവേദന അനുഭവപ്പെടുന്നത് പതിവാണെങ്കില്‍ ഡോക്ടറെ കാണുക.

നടുവ് വേദന

നടുവ് വേദന

മാനസിക സമ്മര്‍ദ്ദം, ഉയര്‍ന്ന കായികാധ്വാനമുള്ള ജോലികള്‍, അടിവയറ്റിലെ വേദന എന്നിവ നടുവ് വേദനയ്ക്ക് കാരണമാകാം. എന്നാല്‍ ഇത് ഓര്‍ട്ടിക് ധമനിയിലെ വിച്ഛേദനമോ, രക്തക്കുഴലുകളുടെ ഭിത്തിയിലെ പ്രശ്നം മൂലമോ ആയിരിക്കാമെന്ന് എത്രപേര്‍ക്കറിയാം? ഇവ നിശബ്ദമായി ഒരു ഹാര്‍ട്ട് അറ്റാക്കിലേക്ക് നയിക്കുന്നതാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളവര്‍, പുകവലിക്കാര്‍, പ്രമേഹ രോഗികള്‍, രക്തചംക്രമണത്തില്‍ പ്രശ്നങ്ങളുള്ളവര്‍ എന്നിവര്‍ ഈ വേദനയെ നിസാരമാക്കി എടുക്കരുത്.

അടിവയറ്റിലെ വേദന

അടിവയറ്റിലെ വേദന

അടിവയറ്റിലെ ശക്തമായ വേദന അപ്പെന്‍ഡിക്സിന്‍റെ സൂചനയാവും. വയറുവേദന അനുഭവപ്പെടുമ്പോളെല്ലാം അതില്‍ ആശങ്കപ്പെടേണ്ടതില്ല. എന്നാല്‍ പ്രശ്നം മാറാതെ ഇടയ്ക്കിടെ വന്നാല്‍ അത് അള്‍സറോ, കുടലിലെ തടസമോ, പാന്‍ക്രിയാസിലെ പ്രശ്നങ്ങളോ മൂലമാകും.

കാലിലും പാദത്തിലും എരിച്ചില്‍

കാലിലും പാദത്തിലും എരിച്ചില്‍

ഒരുപക്ഷേ മഴക്കാലത്ത് കൊതുക് കടിച്ചത് മൂലമാകാം ഇത്. എന്നാല്‍ അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്‍റെ അഭിപ്രായപ്രകാരം ഇത് പെരിഫെറല്‍ ന്യൂറോപ്പതിയുടെ ആരംഭമാകാം. ഇടക്കിടെ കാലുകളിലും പാദങ്ങളിലും എരിച്ചില്‍ അനുഭവപ്പെടുന്നത് ഞരമ്പ് തകരാറുമായി ബന്ധപ്പെട്ടാകാം. ഇത്തരത്തില്‍ അനുഭവപ്പെടുന്നുവെങ്കില്‍ ഡോക്ടറെ കാണാന്‍ വൈകരുത്.

Read more about: pain വേദന
English summary

Pains You Should Not Ignore

Here are some of the pains that you shouldn't ignore. Read more to know about,
Story first published: Tuesday, March 31, 2015, 13:10 [IST]
X
Desktop Bottom Promotion