For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പല്ലില്‍ കമ്പിയിട്ടിട്ടുണ്ടോ, എങ്കില്‍.....

By Super
|

ആരോഗ്യത്തിന്‍റെ നിര്‍വ്വചനത്തില്‍ വായയുടെ ശുചിത്വം സുപ്രധാനമാണെങ്കില്‍ പല്ലിനിടുന്ന ബ്രാക്കറ്റുകളുടെ(ബ്രേസസ്) കാര്യവും പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്.

ബാക്ടീരിയകളും ഭക്ഷണാവശിഷ്ടങ്ങളും വയറുകള്‍ക്കും ബ്രാക്കറ്റിനുമിടയില്‍ തങ്ങി നില്‍ക്കുകയും മോണ രോഗങ്ങള്‍ക്കും, പല്ലില്‍ പോടുണ്ടാകുന്നതിനും, വായ്നാറ്റത്തിനും കാരണമാകുകയും ചെയ്യും.

ഇത് തടയാന്‍ പല്ലില്‍ കമ്പി അഥവാ ബ്രാക്കറ്റ് ഇട്ടവര്‍ ശ്രദ്ധിക്കേണ്ടുന്ന ചില കാര്യങ്ങളുണ്ട്.

പഞ്ചസാരയുള്ള ഭക്ഷണങ്ങള്‍ കുറയ്ക്കുക

പഞ്ചസാരയുള്ള ഭക്ഷണങ്ങള്‍ കുറയ്ക്കുക

പഞ്ചസാര കലര്‍ന്ന ഭക്ഷണങ്ങള്‍/സോഡ തുടങ്ങിയവയുടെ ഉപയോഗം നിയന്ത്രിക്കണം. അഥവാ ആഗ്രഹം അടക്കാനാവുന്നില്ലെങ്കില്‍ ഉപയോഗശേഷം ബ്രഷ് ചെയ്യുകയും ഫ്ലോസ്സ് ചെയ്യുകയും വേണം(പ്രത്യേകമായ ഫ്ലോസ്സിങ്ങ് ഉപകരണങ്ങള്‍ ഉപയോഗിക്കാം).

ഒട്ടുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുക -

ഒട്ടുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുക -

കടുപ്പവും, ഒട്ടലുമുള്ള ക്യാന്‍ഡി, ഗം, ഐസ്, പോപ്കോണ്‍, നട്ട്സ് തുടങ്ങിയവ കഴിക്കാതിരിക്കുക. ഇവ പല്ലില്‍ ഒട്ടിയിരുന്ന് പോടുകളുണ്ടാക്കുക മാത്രമല്ല ബ്രാക്കറ്റുകള്‍ വേഗത്തില്‍ കേടുവരാനുമിടയാക്കും.

ഭക്ഷണത്തിന്‍റെ തവണകള്‍ നിയന്ത്രിക്കുക

ഭക്ഷണത്തിന്‍റെ തവണകള്‍ നിയന്ത്രിക്കുക

ഭക്ഷണത്തിന്‍റെ തവണകള്‍ നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. മോണരോഗങ്ങളും, പോടുകളുമുണ്ടാവുന്നത് തടയാന്‍ പഞ്ചസാര കലര്‍ന്ന ഭക്ഷണങ്ങളുടെ ഉപയോഗം നിയന്ത്രിക്കുക.

പോഷകപ്രദമായ ഭക്ഷണം

പോഷകപ്രദമായ ഭക്ഷണം

ആരോഗ്യകരവും, പോഷകപ്രദവുമായ ഭക്ഷണക്രമം പിന്തുടരുന്നത് വഴി നിങ്ങള്‍ക്ക് ആരോഗ്യവും, മനോഹരമായ പുഞ്ചിരിയും നേടാനാവും.

ഭക്ഷണം കഴിച്ചാല്‍ ഉടന്‍ തന്നെ വായ കഴുകുക.

ഭക്ഷണം കഴിച്ചാല്‍ ഉടന്‍ തന്നെ വായ കഴുകുക.

മറ്റുള്ളവരേക്കാള്‍ പല്ലില്‍ കമ്പിയുള്ളവരില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ പറ്റാന്‍ സാധ്യത കൂടുതലാണ്.

Read more about: teeth health
English summary

Oral Hygiene Tips For People With Braces

Here are some of the oral hygiene tips for people with braces. Read more to know about,
X
Desktop Bottom Promotion