For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

50 കഴിഞ്ഞുവോ, ഭക്ഷണം ശ്രദ്ധിയ്ക്കൂ

By Super
|

അമ്പത് വയസിന് മുകളില്‍ പ്രായമുള്ളവര്‍, ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് ബുദ്ധിപരമായ മികവിനും, രോഗങ്ങളെ പ്രതിരോധിക്കാനും, കരുത്ത് ലഭിക്കാനും, വേഗത്തില്‍ രോഗമുക്തി ലഭിക്കാനും, ഗുരുതരമായ രോഗങ്ങളെ നിയന്ത്രിക്കാനും സഹായിക്കും. പ്രായമാകുമ്പോള്‍ മികച്ച രീതിയിലുള്ള ഭക്ഷണം കഴിക്കുന്നത് പോസിറ്റീവ് വീക്ഷണം ലഭിക്കാനും, വൈകാരികമായ സന്തുലനം നിലനിര്‍ത്താനും സഹായിക്കുന്നതാണ്.

പ്രായമാകുമ്പോള്‍ പോഷകങ്ങളുടെ ആവശ്യകതയില്‍ മാറ്റം വരും. കലോറി എരിച്ച് കളയാനുള്ള കഴിവ് കുറയുകയും, വിശപ്പ് കുറവ് മൂലം കഴിക്കുന്ന ആഹാരത്തിന്‍റെ അളവില്‍ കുറവുണ്ടാവുകയും ചെയ്യും.

പ്രായമായവര്‍ക്ക് വേഗത്തില്‍ രോഗങ്ങള്‍ വരുന്നത് പ്രധാനമായും പുകവലി, വ്യായാമമില്ലായ്മ, ഭക്ഷണത്തിലെ പോരായ്മകള്‍ എന്നിവ മൂലമാണ്. സമയത്ത് തന്നെ ശ്രദ്ധിച്ചാല്‍ ഇവയെ മറികടക്കാനാകും. പോഷകപ്രദമായ ആഹാരരീതി നിങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും പോസിറ്റീവ് ജീവിത ശൈലി നിലനിര്‍ത്തുകയും ചെയ്യും.

ബി 12 സപ്ലിമെന്‍റുകള്‍

ബി 12 സപ്ലിമെന്‍റുകള്‍

ആരോഗ്യമുള്ള ഞരമ്പുകള്‍ക്കും രക്തകോശങ്ങള്‍ക്കും ബി 12 വിറ്റാമിന്‍ ആവശ്യമാണ്. ഡിഎന്‍എ നിര്‍മ്മാണത്തിനും ഇത് ആവശ്യമാണ്. ബി 12 ഭക്ഷണത്തിലെ പ്രോട്ടീനുമായി ബന്ധപ്പെട്ട് കിടക്കുകയും ദഹനസമയത്ത് പെപ്സിന്‍ മൂലം ബി 12 പുറത്ത് വരുകയും ചെയ്യും. പ്രായമാകുമ്പോള്‍ ഉദരത്തിലെ ആസിഡുകള്‍ കുറയുകയും ബി 12 അടക്കമുള്ള ചില ന്യൂട്രീനുകള്‍ ആഗിരണം ചെയ്യാന്‍ സാധിക്കാതെ വരികയും ചെയ്യും. ബി 12 മത്സ്യത്തിലും, മാംസത്തിലുമാണ് പ്രധാനമായും കാണപ്പെടുന്നത്. വെജിറ്റേറിയന്‍ ഭക്ഷണരീതി പിന്തുടരുന്നവര്‍ ബി 12 സപ്ലിമെന്‍റായി ഉപയോഗിക്കണം.

കാല്‍സ്യവും വിറ്റാമിന്‍ ഡിയും

കാല്‍സ്യവും വിറ്റാമിന്‍ ഡിയും

ഗ്യാസ്ട്രിക് ആസിഡ്, ഹോര്‍മോണ്‍ മാറ്റം എന്നിവ മൂലം വിറ്റാമിന്‍ ഡി, കാല്‍സ്യം എന്നിവയുടെ അളവ് കുറയും. 30 വയസ്സിന് മുമ്പ് തന്നെ കാല്‍സ്യം കഴിക്കുന്നത് ഉചിതമാണ്. പ്രായമായവര്‍ കാല്‍സ്യം ആഹാരത്തിലുള്‍പ്പെടുത്തേണ്ടത് പ്രധാനമാണ്. മത്തി, ചീര, ബ്രൊക്കോളി, കാബേജ്, കൊഴുപ്പ് കുറഞ്ഞതോ, ഇല്ലാത്തതോ ആയ പാല്‍, തൈര് എന്നിവ കാല്‍സ്യം ധാരാളമായി അടങ്ങിയവയാണ്.

ഒമേഗ 3 ഫാറ്റി ആസിഡ്-ഒമഗ 3 ഫാറ്റി ആസിഡ്

ഒമേഗ 3 ഫാറ്റി ആസിഡ്-ഒമഗ 3 ഫാറ്റി ആസിഡ്

ശരീരത്തിന് അനിവാര്യമായതും, ശരീരത്തില്‍ സ്വയം നിര്‍മ്മിക്കപ്പെടാന്‍ സാധിക്കാത്തതുമായ ഒന്നാണ്. ഇവ ലഭിക്കാന്‍ മത്സ്യം കഴിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ചെമ്പല്ലി, ചൂര, പരവ എന്നിവയിലും ആല്‍ഗകള്‍, കൊഞ്ച് എന്നിവയിലും ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്.

പഴങ്ങള്‍

പഴങ്ങള്‍

ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്കുന്ന പഴങ്ങള്‍ ആഹാരത്തില്‍ പതിവായി ഉള്‍പ്പെടുത്തുക. കാലികമായി ലഭിക്കുന്ന പഴവര്‍ഗ്ഗങ്ങള്‍ എളുപ്പം ലഭ്യമാകുന്നതും, വേഗത്തില്‍ ദഹിക്കുന്നവയുമാണ്. അമ്പതിന് മുകളില്‍ പ്രായമുള്ളവര്‍ പഴങ്ങള്‍ കഴിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ഇവയില്‍ പഞ്ചസാരയില്ലാത്തതിനാല്‍ മധുരമുള്ള പഴങ്ങള്‍ കഴിച്ചാലും പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കില്ല.

ജ്യൂസുകള്‍

ജ്യൂസുകള്‍

അമ്പത് വയസ് കഴിയുമ്പോള്‍ പോഷകങ്ങള്‍ അടങ്ങിയ ആഹാരത്തിന്‍റെ പ്രാധാന്യം വര്‍ദ്ധിക്കുന്നു. കടുപ്പമേറിയ ഭക്ഷണങ്ങള്‍ കുറയ്ക്കുകയും അവയ്ക്ക് പകരം ഫ്രഷായ പഴസത്തുകള്‍ കഴിക്കുകയും ചെയ്യുക. ഇത് വേഗത്തിലുള്ള ദഹനം നല്കുകയും ശരീരത്തിലെ ജലാംശം നിലനിര്‍ത്തുകയും ചെയ്യുന്നു. പഴസത്തുകള്‍ വേഗത്തില്‍ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നവയാണ്.

ധാന്യങ്ങള്‍

ധാന്യങ്ങള്‍

തവിട് നീക്കിയ അരിക്കും, അരിപ്പൊടിക്കും പകരം ധാന്യങ്ങള്‍ മുഴുവന്‍ രൂപത്തില്‍ ഉപയോഗിക്കുക. ഗോതമ്പ്, ഉണക്കലരി പോലുള്ള ധാന്യങ്ങള്‍ വിശപ്പ് നിയന്ത്രിക്കാനും ശരീരത്തിലേക്ക് നിയന്ത്രിതമായും സാവധാനവും പഞ്ചസാര ലഭ്യമാക്കാനും സഹായിക്കും.ഇത് അമിതഭക്ഷണം, ക്രമരഹിതമായ പഞ്ചസാരയുടെ അളവ് എന്നിവ ഒഴിവാക്കുകയും ചെയ്യുന്നു.

English summary

Nutrition Tips For Men Over 50

After going past 50, it becomes a responsibility to stay fit and healthy to wade off unwanted illnesses. It is important you eat many different colours and types of vegetables and fruits and make sure at least half of your grains are whole grains. Make sure you eat seafood twice a week if you are not a vegan.
X
Desktop Bottom Promotion