For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓര്‍മശക്തിക്ക് സുഗന്ധവ്യജ്ഞനങ്ങള്‍

By Sruthi K M
|

പ്രായം കൂടുന്നവര്‍ക്കാണ് സാധാരണ ഓര്‍മശക്തി നഷ്ടമാകുന്നത്. എന്നാല്‍ ഇന്ന് കുട്ടികള്‍ തൊട്ട് എല്ലാവരും ഇത്തരം പ്രശ്‌നത്തില്‍ അകപ്പെട്ടിരിക്കുകയാണ്. തല ഉണ്ടായിട്ടെന്തുകാര്യം, അതില്‍ എന്തെങ്കിലും വേണ്ടേ എന്ന പരിഹാസവും. ഓര്‍മയും ബുദ്ധിയും ചിന്താശേഷിയും ഉണ്ടെങ്കില്‍ മാത്രമേ ഇന്നത്തെ ലോകത്ത് പിടിച്ചുനില്‍ക്കാനാകൂ...

അപ്പോള്‍ നിങ്ങളുടെ ഓര്‍മശക്തി നഷ്ടപ്പെട്ടുക്കൊണ്ടിരിക്കുമ്പോള്‍ എന്ത് ചെയ്യും. തലോച്ചോറിന് ആവശ്യമായ പോഷകം വേണം. ഇത് നല്‍കിയില്ലെങ്കില്‍ നിങ്ങള്‍ മന്ദബുദ്ധികള്‍ ആകും എന്നുറപ്പാണ്. നിങ്ങളുടെ ഭക്ഷണത്തില്‍ ചേര്‍ക്കുന്ന രുചിക്കൂട്ടുകള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഓര്‍മശക്തി കൂട്ടാനുള്ള രുചിക്കൂട്ടുകള്‍ ചേര്‍ക്കാം..

ഇവ കഴിക്കൂ..ഓര്‍മശക്തി വര്‍ദ്ധിപ്പിക്കൂ..

ആന്റിയോക്‌സിഡന്റുകളുടെ ഗുണമുള്ള ചില സുഗന്ധവ്യജ്ഞനങ്ങള്‍ നിങ്ങളെ ഇതിന് സഹായിക്കും. ഈ സുഗന്ധദ്രവ്യങ്ങളിലടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍ കോശങ്ങള്‍ക്കുണ്ടാകുന്ന തകരാറുകള്‍ പരിഹരിക്കും...

കര്‍പ്പൂരതുളസി

കര്‍പ്പൂരതുളസി

ആന്റിയോക്‌സിഡന്റുകളുടെ ഒരു കലവറയാണ് കര്‍പ്പൂരതുളസി. ഈ സുഗന്ധദ്രവ്യത്തിന് അല്‍ഷിമേഴ്‌സ് രോഗത്തെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്. മസ്തിഷ്‌കകോശങ്ങളെ ബാധിക്കുന്ന ബീറ്റ-അമിലോയിഡിനെ ചെറുക്കാനും ഇതിന് കഴിയും. ഇത് ആഹാരത്തില്‍ ചേര്‍ത്ത് കഴിക്കാം.

റോസ്‌മെറി

റോസ്‌മെറി

ഒരിനം സുഗന്ധച്ചെടിയാണിത്. മസ്തിഷ്‌ക കോശങ്ങളെ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് സംരക്ഷിക്കുന്ന ആന്റിയോക്‌സിഡന്റുകളെ ഉത്പാദിപ്പിക്കാന്‍ കഴിവുള്ള കാര്‍നോസിക് ആസിഡ് അടങ്ങിയ ഔഷധച്ചെടിയാണിത്. ഇതിന്റെ സുഗന്ധത്തിന് ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാന്‍ കഴിവുണ്ടെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

മഞ്ഞള്‍

മഞ്ഞള്‍

നല്ലൊരു ഔഷധമാണ് മഞ്ഞള്‍. മഞ്ഞളിലടങ്ങിയ കുര്‍ക്കുമിന്‍ എന്ന രാസവസ്തുവിന് മസ്തിഷ്‌കത്തെ ഉത്തേജിപ്പിക്കാനുള്ള കഴിവുണ്ട്. അല്‍ഷിമേഴ്‌സിന് കാരണമാകുന്ന പദാര്‍ത്ഥങ്ങളെ നീക്കം ചെയ്യാനും കഴിവുണ്ട്.

കറുവാപ്പട്ട

കറുവാപ്പട്ട

നല്ലൊരു ആന്റിയോക്‌സിഡന്റ് ദാതാവാണ് കറുവാപ്പട്ട. ഭക്ഷണത്തില്‍ കറുവാപ്പട്ട ചേര്‍ത്ത് കഴിക്കുക.

വെളുത്തുള്ളി

വെളുത്തുള്ളി

അല്‍ഷിമേഴ്‌സ് രോഗത്തെ ചെറുക്കാനുള്ള കഴിവ് വെളുത്തുള്ളിക്കുണ്ട്. രക്തസമ്മര്‍ദ്ദം കുറയ്ക്കും. ബീറ്റ-അമിലോയിഡ് ശരീരത്തില്‍ അടിഞ്ഞുകൂടുന്നത് ഇല്ലാതാക്കും.

ഗ്രാമ്പൂ

ഗ്രാമ്പൂ

ശരീരത്തിലെ കോശങ്ങള്‍ക്കുണ്ടാകുന്ന നാശം ഒരു പരിധിവരെ ഇല്ലാതാക്കാന്‍ ഗ്രാമ്പൂവിന് കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഗ്രാമ്പൂവിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്.

കറുവാപ്പട്ടയും തേനും

കറുവാപ്പട്ടയും തേനും

ഒരു ടീസ്പൂണ്‍ തേനും ഒരു നുള്ള് കറുവാപ്പട്ടപ്പൊടിയും ചേര്‍ത്ത് കിടക്കുന്നതിനുമുന്‍പ് കഴിക്കുന്നത് ഓര്‍മശക്തി കൂട്ടാന്‍ സഹായിക്കും.

ജീരകം

ജീരകം

അര ടീസ്പൂണ്‍ ജീരകപ്പൊടിയും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് എന്നും കഴിക്കുന്നതും നല്ലതാണ്.

English summary

natural remedies for memory lose

Treat a weak memory with natural home remedies using cinnamon, mint,turmeric etc.
Story first published: Thursday, April 23, 2015, 16:41 [IST]
X
Desktop Bottom Promotion