For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മറക്കരുത്, ഈ പ്രഭാത ശീലങ്ങള്‍

By Super
|

30 മിനുട്ടുകൊണ്ട് രാവിലെ ഒരു കൂട്ടം കാര്യങ്ങള്‍ ചെയ്യാമെന്നും, അത് വഴി ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലതയോടെ ഇരിക്കാനാവുമെന്നും നിങ്ങള്‍ക്ക് അറിയാമോ?

ശരിയായ വ്യായാമവും ഭക്ഷണവും ദിവസത്തിന് നല്ല തുടക്കം നല്കും. ഏത് പ്രവൃത്തികളായാലും രാവിലെ ചെയ്യേണ്ടുന്ന ചില കാര്യങ്ങള്‍ ചെയ്താല്‍ അത് നിങ്ങളുടെ ദിവസത്തെ ആസ്വാദ്യകരമാക്കും. അതിനെല്ലാമുപരി നിങ്ങളുടെ മെറ്റബോളിസം നിരക്ക് ഉയര്‍ത്തുകയും, അധികം കലോറിയെ ഉപയോഗപ്പെടുത്താനുമാകും. ഉറക്കം കളയും ശീലങ്ങള്‍

വര്‍ണ്ണങ്ങളുടെ പ്രഭാതം -

വര്‍ണ്ണങ്ങളുടെ പ്രഭാതം -

വിദഗ്ദരുടെ അഭിപ്രായത്തില്‍ രാവിലെ കണ്ണുതുറന്ന് നോക്കുന്നത് തെളിഞ്ഞ ആകര്‍ഷകമായ നിറങ്ങളിലേക്കാണെങ്കില്‍ നിങ്ങളില്‍ പെട്ടന്ന് തന്നെ ഊര്‍ജ്ജം രൂപപ്പെടുകയും, അത് നിങ്ങളെ ദിവസം മുഴുവന്‍ ഊര്‍ജ്ജ്വസ്വലതയോടെയിരിക്കാന്‍ സഹായിക്കുകയും ചെയ്യും. തലയിണ, ലാംപ് ഷേഡ്, പുതപ്പ് തുടങ്ങിയവ തെളിഞ്ഞ ചുവപ്പ് നിറത്തിലോ ഓറഞ്ച് നിറത്തിലോ ആകട്ടെ. അതല്ല ഭക്ഷണത്തില്‍ പരീക്ഷണം ഇഷ്ടപ്പെടുന്നുവെങ്കില്‍ രാവിലെ കുടിക്കുന്ന ജ്യൂസ് മാതളനാരങ്ങ, ക്രാന്‍ബെറി, ഓറഞ്ച് എന്നിവയുടേതാകട്ടെ.

മയക്കം

മയക്കം

സ്നൂസ് ബട്ടണ്‍ എത്രത്തോളം അമര്‍ത്തുന്നവോ, രാവിലെ അത്രത്തോളം അലസനായിരിക്കും നിങ്ങള്‍. കാരണം, നിങ്ങള്‍ സ്നൂസ് അമര്‍ത്തുമ്പോള്‍ വീണ്ടും ഒരു അഞ്ച് മിനുട്ട് മയങ്ങാമെന്ന് നിങ്ങളുടെ തലച്ചോറിലേക്ക് സന്ദേശം നല്കപ്പെടും. ഇത് ആവര്‍ത്തിക്കുന്തോറും നിങ്ങള്‍ക്ക് ക്ഷീണം അനുഭവപ്പെടുകയും, ദിവസം മുഴുവന്‍ ആലസ്യം അനുഭവപ്പെടുകയും ചെയ്യും.

ദിവസത്തെ ഭാവനയില്‍ കാണുക

ദിവസത്തെ ഭാവനയില്‍ കാണുക

രാവിലെ ഉണരുമ്പോള്‍ അന്നത്തെ ദിവസത്തെ ഭാവനയില്‍ കാണുകയും ചെയ്യാനുള്ള കാര്യങ്ങള്‍ ചിന്തയിലേക്ക് കൊണ്ടുവരികയും ചെയ്യുക. ഇത് മാനസികസമ്മര്‍ദ്ദത്തിന് ഇടയാക്കില്ല. മറിച്ച് ഇത് കാര്യങ്ങളെ വേര്‍തിരിച്ച് ചെയ്യാനുള്ള പദ്ധതി തയ്യാറാക്കാന്‍ സഹായകരമാകും. അന്നേ ദിവസം ചെയ്യേണ്ടുന്ന ആവേശകരമായ കാര്യം ഏതാണെന്ന് സ്വയം ചോദിക്കുക. അത് മതി നിങ്ങളില്‍ പോസിറ്റീവ് ചിന്ത നിറയ്ക്കാന്‍.

വെള്ളം കുടിയ്ക്കുക

വെള്ളം കുടിയ്ക്കുക

രാവിലെ എഴുന്നേറ്റ ഉടന്‍ ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുന്നത് ശരീരത്തില്‍ നിന്ന് നഷ്ടമായ ജലാശം വീണ്ടെടുക്കാന്‍ സഹായിക്കും. ശരീരത്തില്‍ നിന്ന് നഷ്ടമാകുന്ന ചെറിയൊരംശം ജലം പോലും മാനസികവും ശാരീരികവുമായ തളര്‍ച്ചക്ക് ഇടയാക്കും. അതിനാല്‍ ദിവസവും 8-10 ഗ്ലാസ്സ് വെള്ളം കുടിച്ച് ആവശ്യത്തിന് ജലം ലഭ്യമാക്കുക.

സൂര്യപ്രകാശം

സൂര്യപ്രകാശം

സൂര്യപ്രകാശം കാണുന്നതോടെ നിങ്ങളുടെ ശരീരത്തിലെ മെലാട്ടോണിന്‍റെ ഉത്പാദനം അവസാനിക്കും(ഇതാണ് നിങ്ങള്‍ക്ക് ഉറക്കം നല്കുന്നത്). പ്രഭാതത്തിലെ വെയില്‍ കൊള്ളാനായി പുറത്തേക്ക് പോവുകയോ, സൂര്യപ്രകാശം ലഭിക്കുന്ന ജനാലയ്ക്കരികെ ഇരുന്ന് പത്രം വായിക്കുകയോ ചെയ്യുക.

വ്യായാമം ആരംഭിക്കുക

വ്യായാമം ആരംഭിക്കുക

45 മിനുട്ട് സമയം ഓടുകയോ, സുഹൃത്തുക്കളുമൊത്ത് അടുത്തുള്ള പാര്‍ക്കിലേക്ക് വേഗത്തില്‍ നടക്കുകയോ ചെയ്യുന്നത് മന്ദത അകറ്റും. വ്യായാമത്തിന്‍റെ ഗുണങ്ങള്‍ നമുക്കെല്ലാവര്‍ക്കും അറിയാമെങ്കിലും അവ രാവിലെ സൂര്യപ്രകാശത്തില്‍ ചെയ്യുന്നത് ഏറെ ഫലം നല്കും.

Read more about: health ആരോഗ്യം
English summary

Must Do Morning Habits

Here are some of the habits you must do in morning. Read more to know about must do morning habits,
Story first published: Wednesday, April 22, 2015, 16:30 [IST]
X
Desktop Bottom Promotion