For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചില പുകവലി ധാരണകള്‍

|

പുകവലി ആരോഗ്യത്തിനു ദോഷമെന്ന് വലിക്കുന്നവര്‍ക്കും അറിയാം. എന്നാല്‍ ഇത് മയക്കുമരുന്നു പോലെയാണ്. ഒരു തവണ ഇതിന് അടിമപ്പെട്ടാല്‍ മോചനം നേടാന്‍ അല്‍പം പ്രയാസപ്പെടേണ്ടി വരും.

പുകവലി നമ്മുടെ ആയുസില്‍ നിന്നും 10 വര്‍ഷം കുറയ്ക്കുമെന്നു പറയും. ഇത് വാസ്തവവുമാണ്. ശ്വാസകോശസംബന്ധമായ അസുഖങ്ങളടക്കം പലതരം അസുഖങ്ങള്‍ക്കും ഇതു കാരണമാകും. എണ്ണ തേച്ച് കുളിക്കുന്നവരോട്...

പുകവലിയെക്കുറിച്ച് വലിയ്ക്കുന്നവര്‍ക്കും വലിക്കാത്തവര്‍ക്കും അറിയാത്ത പല കാര്യങ്ങളുമുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

ചില പുകവലി ധാരണകള്‍!!

ചില പുകവലി ധാരണകള്‍!!

പുകവലി അപകടകരമാക്കുന്നത് നിക്കോട്ടിന്‍ മാത്രമാണെന്ന ധാരണ തെറ്റാണ്. ഇതല്ലതെയും അപകടകരമായ അന്‍പതോളം ഘടകങ്ങള്‍ സിഗരറ്റിലും ബീഡിയിലുമെല്ലാമുണ്ട്. ക്യാന്‍സറിനു വരെ കാരണമായ പല ഘടകങ്ങള്‍.

ചില പുകവലി ധാരണകള്‍!!

ചില പുകവലി ധാരണകള്‍!!

പുകവലി ദോഷം കുറയ്ക്കാന്‍ സിഗരറ്റുകളുടെ എണ്ണം കുറച്ചാല്‍ മതിയാകുമെന്ന ധാരണ പലര്‍ക്കുമുണ്ട്. എ്ന്നാല്‍ കുറയ്ക്കുമ്പോഴും ദോഷം മാറുന്നില്ല. മാത്രമല്ല, കൂടുതല്‍ പുക വലിയ്ക്കാനുള്ള ത്വരയുണ്ടാവുകയും ചെയ്യും.

ചില പുകവലി ധാരണകള്‍!!

ചില പുകവലി ധാരണകള്‍!!

പുക വലിച്ചാലും ആരോഗ്യകരമായ ഭക്ഷണവും വ്യായാമവുമെല്ലാം പുകവലി ദോഷം കുറയ്ക്കുമെന്ന ധാരണ പലര്‍ക്കുമുണ്ട്. എന്നാ്ല്‍ പുകവലി ആരോഗ്യകരമായ മറ്റേതു കാര്യങ്ങളുടേയും സത്ഫലം ഇല്ലാതാക്കുന്നു.

ചില പുകവലി ധാരണകള്‍!!

ചില പുകവലി ധാരണകള്‍!!

ലൈറ്റ് സിഗരറ്റ് എന്ന വിഭാഗത്തില്‍ വരുന്നവയുണ്ട്. ഇതിലെ കെമിക്കലുകള്‍ താരതമ്യേന ദോഷം കുറഞ്ഞവയാണെന്നു കരുതി ഇതു വലിയ്ക്കുന്നവരുമുണ്ട്. എന്നാല്‍ ഇത്തരം സിഗരറ്റ് വലിയ്ക്കുമ്പോള്‍ കിക്ക് കുറയുന്നതു കൊണ്ട് എണ്ണത്തില്‍ കൂടുതല്‍ വലിയ്ക്കാന്‍ തോന്നും.

ചില പുകവലി ധാരണകള്‍!!

ചില പുകവലി ധാരണകള്‍!!

ഇത്ര കാലമായി വലിയ്ക്കുന്നു, ഇനി നിര്‍ത്തിയെട്ടെന്തു കാര്യമെന്നു ചിന്തിച്ച് പുകവലി തുടരുന്നവരുണ്ട്. എപ്പോഴാണെങ്കിലും പുകവലി നിര്‍ത്തിയാല്‍ അതിന്റേതായ ആരോഗ്യഗുണങ്ങള്‍ ലഭിയ്ക്കും. തുടരുന്തോറും ദോഷങ്ങള്‍ കൂടുകയും ചെയ്യും.

ചില പുകവലി ധാരണകള്‍!!

ചില പുകവലി ധാരണകള്‍!!

പുകവലി നിര്‍ത്തിയാല്‍ അസുഖങ്ങള്‍ മാറുമെന്ന ഗുണം മാത്രമല്ല ഉള്ളത്, ശാരീരികമായും മാനസികമായും കൂടുതല്‍ സുഖമുണ്ടാകും, ഭക്ഷണത്തിന് രുചി കൂടും.

Read more about: smoking പുകവലി
English summary

Misconception About Smoking

There are many misconceptions regarding smoking. It is not only nicotine that is having harmful effects but other compounds present in cigarettes are more dangerous,
Story first published: Wednesday, August 5, 2015, 11:44 [IST]
X
Desktop Bottom Promotion