For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യം നശിപ്പിക്കും ഓഫീസ് ശീലങ്ങള്‍

By Super
|

ഏറെ മണിക്കൂറുകള്‍ ജോലി ചെയ്യുന്നത് മൂലം നിങ്ങളുടെ തൊഴില്‍ ജീവിതത്തിലെ പുതിയ ശീലങ്ങള്‍ ആരോഗ്യത്തെ ബാധിക്കും. അതിന്‍റെ ദോഷവശമെന്നത് നിങ്ങള്‍ ഇക്കാര്യം ആദ്യം ശ്രദ്ധിക്കുക പോലുമില്ലെന്നതാണ്.

എന്നാല്‍ ഇതില്‍ മാറ്റം വരുത്തുന്നതിന് വൈകിയിട്ടില്ലെന്നതാണ് ശുഭവാര്‍ത്ത. 21 ദിവസം കൊണ്ട് ശീലം മാറ്റാം എന്നത് ഒരു ക്ലീഷേയാണെങ്കിലും ആവര്‍ത്തിച്ചുള്ള ശ്രമം സ്വഭാവത്തില്‍ മാറ്റം വരുത്താന്‍ സഹായിക്കും. നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന നിങ്ങള്‍ ശ്രദ്ധിക്കാത്ത ചില കാര്യങ്ങള്‍ കണ്ടെത്താന്‍ തുടര്‍ന്ന് വായിക്കുക.

പ്രാതല്‍ ഒഴിവാക്കല്‍

പ്രാതല്‍ ഒഴിവാക്കല്‍

ഒട്ടുമിക്ക വിദഗ്ദരും അഭിപ്രായപ്പെടുന്ന കാര്യമാണ് പ്രഭാത ഭക്ഷണം പൂര്‍ണ്ണമായും ഒഴിവാക്കരുതെന്ന കാര്യം. ഒരു കപ്പ് കാപ്പിയില്‍ പ്രഭാതഭക്ഷണം ഒതുക്കാമെങ്കിലും ഗവേഷണങ്ങളില്‍ കണ്ടെത്തുന്നത് പ്രഭാതഭക്ഷണം കഴിക്കുന്നത് മെറ്റബോളിസം വേഗത്തിലാരംഭിക്കുന്നതിന് സഹായിക്കുമെന്നാണ്. കൂടാതെ ഇത് കരുത്ത് വര്‍ദ്ധിപ്പിക്കുകയും, അലസത അകറ്റുകയും ചെയ്യും.

മുഖം തുടയ്ക്കല്‍

മുഖം തുടയ്ക്കല്‍

സുഖകരമായി തോന്നാമെങ്കിലും മുഖത്ത് അമിതമായി സ്പര്‍ശിക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തിന്‍റെ ശുചിത്വത്തിനും ആരോഗ്യത്തിനും ഭീഷണിയാവും. മുഖത്ത് സപര്‍ശിക്കുന്നത് ബാക്ടീരിയകളുടെ വ്യാപനത്തിനും അത് വഴി മുഖക്കുരു ഉണ്ടാകാനും കാരണമാകും.

വിശ്രമം

വിശ്രമം

നിങ്ങളുടെ തലച്ചോറിന് വിശ്രമം ആവശ്യമാണ്. അതില്ലാതെ വന്നാല്‍ നിങ്ങളുടെ കരുത്തും ഉത്പാദനക്ഷമതയും കുറയും. മള്‍ട്ടിടാസ്കിങ്ങ് അനുയോജ്യമല്ലെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. ഇത് വഴി നിങ്ങള്‍ക്ക് അധികം ജോലി ചെയ്യാനാവാതെ വരും.

കസേരയിലെ കിടത്തം

കസേരയിലെ കിടത്തം

ശരിയല്ലാത്ത ശാരീരിക നില ആരോഗ്യത്തിന് ദോഷകരമാണോ എന്ന ചോദ്യത്തിന് ഉത്തരം മിക്കപ്പോഴും സാധ്യമാണ് എന്നാണ്. നിങ്ങള്‍ തസേരയില്‍ കിടക്കുമ്പോള്‍ അത് മനസിനെ നെഗറ്റീവായി ബാധിക്കും എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. കംപ്യൂട്ടറും മറ്റും നോക്കി ഇത്തരത്തില്‍ കിടക്കുന്നത് ശരീരത്തിന്‍റെ മുകള്‍ ഭാഗത്തിന് ആയാസമുണ്ടാക്കുകയും കഴുത്തിനും തോളിനും വേദനയുണ്ടാക്കുകയും ചെയ്യും.

കണ്ണുകളിലെ സ്പര്‍ശനം

കണ്ണുകളിലെ സ്പര്‍ശനം

ഉച്ചയാകുമ്പോളേക്കും പരന്ന് പോയ ഐലൈനര്‍ കൈകൊണ്ട് ഇടക്ക് തുടയ്ക്കാന്‍ തോന്നും. എന്നാല്‍ കൈകൊണ്ട് കണ്ണുകളില്‍ സ്പര്‍ശിക്കുന്നത് രോഗാണുക്കള്‍ പടരാനിടയാക്കും. അത് മാത്രമല്ല കടുപ്പം കുറഞ്ഞ ചര്‍മ്മത്തിന് തകരാറുണ്ടാക്കുകയും ചെയ്യും. കണ്ണുകള്‍ തിരുമ്മുന്നത് കണ്ണിലെ കോശങ്ങളില്‍ സൂക്ഷ്മമായ പോറലുകളുണ്ടാക്കുകയും, കണ്‍പോളകളിലെ നേര്‍ത്ത രക്തക്കുഴലുകള്‍ക്ക് നാശമുണ്ടാക്കുകയും ചെയ്യും.

ദിവസം മുഴുവനുമുള്ള ഇരിപ്പ്

ദിവസം മുഴുവനുമുള്ള ഇരിപ്പ്

"ഇരിപ്പാണ് പുതിയ പുകവലി" എന്ന് പല വിദഗ്ദരും അഭിപ്രായപ്പെടുന്നു. ദിവസം എട്ടുമണിക്കൂറോളം ഇരുന്ന് ജോലി ചെയ്യുന്ന ആളാണെങ്കില്‍ അത് നിങ്ങള്‍ക്ക് ആശാവഹമായ കാര്യമല്ല. വ്യായാമമില്ലാത്ത ജീവിതശൈലി പ്രമേഹം, ഹൃദയരോഗങ്ങള്‍ എന്നിവയ്ക്കും നടുവിനെയും ബാധിക്കും.

ഒഴിവുകളില്ലാത്ത ജീവിതം

ഒഴിവുകളില്ലാത്ത ജീവിതം

ഒരു സാധാരണ ജലദോഷം പോലും ശാരീരികമായും മാനസികമായും ഏറെ ക്ഷീണിപ്പിക്കും. മതിയായ വിശ്രമം എടുക്കാതിരുന്നാല്‍ രോഗം ഭേദമാകാതെ നീണ്ടുനില്‍ക്കും. കൂടാതെ നിങ്ങളില്‍ നിന്ന് വൈറസുകളെ സഹപ്രവര്‍ത്തകരിലേക്കും പടര്‍ത്തും. നിങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദീര്‍ഘകാലയളവിലുള്ള ആരോഗ്യസംരക്ഷണത്തിന് ഇക്കാര്യം ശ്രദ്ധിക്കണം.

കാലുകള്‍ പിണച്ച് വെയ്ക്കല്‍

കാലുകള്‍ പിണച്ച് വെയ്ക്കല്‍

നിങ്ങളുടെ ഇരിപ്പിനെ സംബന്ധിച്ച് ശ്രദ്ധ പുലര്‍ത്തണം. കാലുകള്‍ ഏറെ നേരം പിണച്ച് വെയ്ക്കുന്നത് പുറം, കഴുത്ത് എന്നിവിടങ്ങളിലെ വേദനയ്ക്കും രക്തസമ്മര്‍ദ്ധം കൂടാനും ഇടയാക്കും.

 ഭക്ഷണം

ഭക്ഷണം

ജോലിസ്ഥലത്ത് ലഭിക്കുന്ന ഭക്ഷണം ഏറെ സമയം സൂക്ഷിച്ച് വെയ്ക്കുന്നത് അവയില്‍ മാറ്റം വരുത്തും. നാലുമണിക്കൂറിലധികം പാകം ചെയ്ത ഭക്ഷണങ്ങള്‍ സൂക്ഷിക്കരുതെന്ന് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ ശുപാര്‍ശ ചെയ്യുന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വീട്ടിലെ കംപ്യൂട്ടര്‍ ഉപയോഗം

വീട്ടിലെ കംപ്യൂട്ടര്‍ ഉപയോഗം

അത്താഴത്തിന് ശേഷം ഏറെ നേരം കംപ്യൂട്ടര്‍ നോക്കുന്നതും ഇമെയില്‍ പരിശോധിക്കുന്നതും നിസ്സാരമായി തോന്നാമെങ്കിലും മാനസികമായ തളര്‍ച്ചയ്ക്ക് ഇടയാക്കുന്നതാണ്.

Read more about: health ആരോഗ്യം
English summary

Mindless Office Habits That Make You Unhealthy

Here is a list of bad habits we do at office which should be discontinued immediately, if you want to stay fit and healthy. Take a look
X
Desktop Bottom Promotion