For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അവഗണിയ്ക്കരുതാത്ത മാസമുറ പ്രശ്‌നങ്ങള്‍

|

മാസമുറ ആരോഗ്യമുള്ള സ്ത്രീ ശരീരത്തിന്റെ ലക്ഷണമാണെന്നു പറയാം. മാസമുറ സമയത്ത് പല അസ്വസ്ഥതകളും പതിവുമാണ്. വയറുവേദന, കൈകാല്‍ കഴപ്പ്, ഛര്‍ദി, മനംപിരട്ടല്‍ എന്നിങ്ങനെ പോകുന്നു ഇത്.

ഇത് സാധാരണമാണെങ്കിലും മാസമുറ സമയത്തെ ചില പ്രശ്‌നങ്ങള്‍ നിസാരവല്‍ക്കരിയ്ക്കരുത്. ഇവ പലപ്പോഴും പല രോഗങ്ങളുടേയും സൂചനയുമാകാം.

അവഗണിയ്ക്കരുതാത്ത മാസമുറ സംബന്ധമായ ചില പ്രശ്‌നങ്ങളെക്കുറിച്ചറിയൂ,

അവഗണിയ്ക്കരുതാത്ത മാസമുറ പ്രശ്‌നങ്ങള്‍

അവഗണിയ്ക്കരുതാത്ത മാസമുറ പ്രശ്‌നങ്ങള്‍

ആര്‍ത്തവ സയമത്ത് വയറുവേദന സാധാരണമാണ്. എന്നാല്‍ സഹിയ്ക്കാന്‍ കഴിയാത്ത വേദന വന്നാല്‍ ഡിസ്‌മെനോറിയ എന്നാണ് അറിയപ്പെടുന്നത്. ഇത് എന്‍ഡോമെട്രിയോസിസ്, അഡിനോമയോസിസ്, ലെയോമയോമ, ഒവേറിയന്‍ സിസ്റ്റ്, അനീമിയ എന്നിവയുടെ ലക്ഷണവുമാകാം.

അവഗണിയ്ക്കരുതാത്ത മാസമുറ പ്രശ്‌നങ്ങള്‍

അവഗണിയ്ക്കരുതാത്ത മാസമുറ പ്രശ്‌നങ്ങള്‍

16 വയസായിട്ടും ആര്‍ത്തവം തുടങ്ങിയിട്ടില്ലെങ്കില്‍ ഇതിനെ പ്രൈമറി അമിനോറിയ എന്നാണ് പറയുക. മെന്‍സസ് സാധാരണ സമയത്തു തുടങ്ങി പിന്നീട് മൂന്നു മാസത്തേക്കാള്‍ കൂടുതല്‍ ഇല്ലാതിരിയ്ക്കുകയാണെങ്കില്‍ ഇത് സെക്കന്ററി അമിനോറിയ എന്നാണ് അറിയപ്പെടുന്നത്.

അവഗണിയ്ക്കരുതാത്ത മാസമുറ പ്രശ്‌നങ്ങള്‍

അവഗണിയ്ക്കരുതാത്ത മാസമുറ പ്രശ്‌നങ്ങള്‍

ആര്‍ത്തവം 10 ദിവസത്തേക്കാള്‍ കൂടുതലാകുകയാണെങ്കില്‍ ഇത് മെനോറേജിയ എന്നാണ് അറിയപ്പെടുന്നത്. ഇത് യൂട്രസിലുണ്ടാകുന്ന ഏതെങ്കിലും അസാധാരണ വളര്‍ച്ച കൊണ്ടാകാം.

അവഗണിയ്ക്കരുതാത്ത മാസമുറ പ്രശ്‌നങ്ങള്‍

അവഗണിയ്ക്കരുതാത്ത മാസമുറ പ്രശ്‌നങ്ങള്‍

ആര്‍ത്തവ സമയത്ത് രണ്ടു മണിക്കൂറിലൊരിയ്ക്കല്‍ പാഡ് മാറ്റേണ്ടി വരികയാണെങ്കില്‍, അതായത് അസാധാരണമായ ബ്ലീഡിംഗുണ്ടെങ്കില്‍ മെഡിക്കല്‍ സഹായം തേടേണ്ടത് അത്യാവശ്യമാണ്.

അവഗണിയ്ക്കരുതാത്ത മാസമുറ പ്രശ്‌നങ്ങള്‍

അവഗണിയ്ക്കരുതാത്ത മാസമുറ പ്രശ്‌നങ്ങള്‍

പ്രീ മെന്‍സ്ട്രല്‍ സിംപ്റ്റംസ് അഥവാ പിഎംഎസ് സാധാരണയാണ്. സ്ത്രീകള്‍ക്ക് ശാരീരിക, മാനസിക വ്യത്യാസങ്ങള്‍ പതിവുമാണ്. എന്നാല്‍ ഇത് ക്രമാതീതമാവുകയാണെങ്കില്‍ മെഡിക്കല്‍ സഹായം തേടേണ്ടതാണ്.

അവഗണിയ്ക്കരുതാത്ത മാസമുറ പ്രശ്‌നങ്ങള്‍

അവഗണിയ്ക്കരുതാത്ത മാസമുറ പ്രശ്‌നങ്ങള്‍

പീരീഡ്‌സിനു നടുവില്‍ ബളഡ് സ്‌പോട്ടിംഗ് കാണുന്നതും ശ്രദ്ധിയ്ക്കുക. ഇത് സിസ്റ്റ്, ഫൈബ്രോയ്ഡ്, ബാക്ടീരിയല്‍ അണുബാധകള്‍ തുടങ്ങിയവ കാരണമാകാം.

അവഗണിയ്ക്കരുതാത്ത മാസമുറ പ്രശ്‌നങ്ങള്‍

അവഗണിയ്ക്കരുതാത്ത മാസമുറ പ്രശ്‌നങ്ങള്‍

മാസമുറ സമയത്ത് ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ പതിവാണ്. എന്നാല്‍ ഇതിനൊപ്പം ആസ്തമ, പ്രമേഹം, ആര്‍ത്രൈറ്റിസ്, ഡിപ്രഷന്‍ തുടങ്ങിയ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അവഗണിയ്ക്കരുത്.

English summary

Menstrual Problems You Should Not Ignore

Here are some of the menstrual problems you shouldnt ignore women should pay attention to. If these problems occure, it is best to see a doctor.
X
Desktop Bottom Promotion