For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീകള്‍ക്ക് സ്വയംഭോഗം ആരോഗ്യകരമോ?

|

സ്വയംഭോഗമെന്നു പറയുമ്പോള്‍ ഭൂരിഭാഗം പേരും പുരുഷനുമായി ബന്ധപ്പെടുത്തിയാണ് പറയാറുള്ളത്. എന്നാല്‍ ഇത് സ്ത്രീകള്‍ക്കും ബാധകമാണ്.

സ്ത്രീയ്ക്കാണെങ്കിലും പുരുഷനാണെങ്കിലും സ്വയംഭോഗം അമിതമാകുന്നത് നല്ലതല്ല. എന്നാല്‍ മിതമായ രീതിയുള്ളതാകട്ടെ, ആരോഗ്യഗുണങ്ങള്‍ നല്‍കുന്നുമുണ്ട്.

സ്വയംഭോഗം സ്ത്രീകള്‍ക്കു നല്‍കുന്ന ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

സെര്‍വിക്കല്‍ ക്യാന്‍സര്‍

സെര്‍വിക്കല്‍ ക്യാന്‍സര്‍

സ്ത്രീകളിലെ സെര്‍വിക്കല്‍ ക്യാന്‍സര്‍ സാധ്യത സ്വയംഭോഗം കുറയ്ക്കുന്നു. ഈ സന്ദര്‍ഭത്തില്‍ യോനീസ്രവം കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. ഇത് രോഗം വരുത്തുന്ന ബാക്ടീരിയകളെ പുറന്തള്ളുന്നു.

സ്‌ട്രെസ്, ടെന്‍ഷന്‍

സ്‌ട്രെസ്, ടെന്‍ഷന്‍

സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവ അകറ്റാന്‍ സ്വയംഭോഗം സഹായിക്കും.

വ്യായാമം

വ്യായാമം

പെല്‍വിക് മസിലുകള്‍ക്കുള്ള നല്ലൊരു വ്യായാമം കൂടിയാണിത്. ഇതിനു പുറമെ രക്തപ്രവാഹം വര്‍ദ്ധിയ്ക്കാനും ഇതുവഴി ഹൃദയാരോഗ്യത്തിനും ഇത് ഗുണം ചെയ്യും.

നല്ല ഉറക്കം

നല്ല ഉറക്കം

നല്ല ഉറക്കം ലഭിയ്ക്കാനുളള ഒരു സ്വാഭാവിക പ്രക്രിയയാണിത്. ഓക്‌സിടോസിന്‍, ഡോപമൈന്‍, എന്‍ഡോര്‍ഫിന്‍ തുടങ്ങിയ ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നതാണ് കാരണം.

നല്ല മൂഡ്

നല്ല മൂഡ്

സ്വയംഭോഗവേളയില്‍ സ്ത്രീകളില്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്ന ഡോപമൈന്‍, എപ്പിനെഫ്രിന്‍ തുടങ്ങിയ ഹോര്‍മോണുകള്‍ നല്ല മൂഡ് നല്‍കും.

ഹൃദയാഘാത, ടൈപ്പ് 2 ഡയബെറ്റിസ്

ഹൃദയാഘാത, ടൈപ്പ് 2 ഡയബെറ്റിസ്

സ്വയംഭോഗം സ്ത്രീകളില്‍ ഹൃദയാഘാത, ടൈപ്പ് 2 ഡയബെറ്റിസ് സ്ാധ്യതകള്‍ കുറയ്ക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

വേദനകള്‍

വേദനകള്‍

ഹോര്‍മോണുകളുടെ സാന്നിധ്യം സ്ത്രീ ശരീരത്തിലെ വേദനകള്‍ കുറയ്ക്കാന്‍ സഹായകമാകുന്നു.

യൂറിനറി ട്രാകറ്റ് ഇന്‍ഫെക്ഷന്‍

യൂറിനറി ട്രാകറ്റ് ഇന്‍ഫെക്ഷന്‍

സ്വയംഭോഗത്തിലൂടെ കുടൂതല്‍ യോനീസ്രവം ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. അനാരോഗ്യകരമായ ബാക്ടീരിയകളെ ശരീരത്തില്‍ നിന്നും പുറന്തള്ളാന്‍ ഇത് സഹായിക്കും. ഇതുവഴി യൂറിനറി ട്രാകറ്റ് ഇന്‍ഫെക്ഷന്‍ വരുന്നതു തടയും.

 പ്രതിരോധശേഷി

പ്രതിരോധശേഷി

സ്ത്രീ ശരീരത്തിന് പ്രതിരോധശേഷി കൂടുതല്‍ ലഭിയ്ക്കാന്‍ സ്വയംഭോഗം സഹായിക്കും.

ലൈംഗികബന്ധം

ലൈംഗികബന്ധം

സ്വയംഭോഗം സ്ത്രീകളില്‍ പങ്കാളിയുമായുള്ള ലൈംഗികബന്ധം കൂടുതല്‍ സുഖകരമാക്കും.

മാസമുറ

മാസമുറ

മാസമുറ സമയത്തുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകള്‍ അകറ്റാന്‍ സ്വയംഭോഗം സഹായിക്കും.

ശാരീരിക സുഖം

ശാരീരിക സുഖം

ഇത് കുറ്റബോധത്തോടെ ചെയ്യേണ്ടതില്ല. ശാരീരിക സുഖം ലഭിയ്ക്കാനുള്ള തികച്ചും പ്രകൃതിദത്തമായ വഴിയായി കണ്ടാല്‍ മതി. ദോഷകരമായ മറ്റു വഴികളിലേയ്ക്കു തിരിയുന്നതു തടയുന്നതിനുള്ള ഒരു വഴി.

സെക്‌സ് സംബന്ധമായ ടെന്‍ഷന്‍

സെക്‌സ് സംബന്ധമായ ടെന്‍ഷന്‍

സെക്‌സ് സംബന്ധമായ ടെന്‍ഷന്‍ അകറ്റാനുള്ള നല്ലൊരു വഴി കൂടിയാണിത്. കാമക്യ ദേവി, സ്ത്രീ യോനീശക്തി

Read more about: health ആരോഗ്യം
English summary

Masturbation Health Effects On Women

Here are some of the health effects of masturbation on women, Read more to know about,
X
Desktop Bottom Promotion