For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രോഗപ്രതിരോധശേഷി ഇല്ലാതാക്കും ജീവിതശൈലികള്‍

By Super
|

സദാസമയവും നിങ്ങള്‍ക്ക് രോഗങ്ങള്‍ ഉള്ളതായി അനുഭവപ്പെടുന്നുവെങ്കില്‍ അത് രോഗപ്രതിരോധശേഷി കുറവാണെന്നതിന്‍റെ വ്യക്തമായ സൂചനയാണ്. ചെറിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് നിങ്ങള്‍ ഇടക്കിടെ അവധി എടുക്കുന്നുവെങ്കില്‍ ജീവിതശൈലി ആരോഗ്യത്തെ ബാധിക്കുന്നു എന്നാണ് അര്‍ത്ഥം.

നിങ്ങളുടെ രോഗപ്രതിരോധശേഷി ശക്തമായിരിക്കുമ്പോള്‍ ശരീരത്തിന് അണുബാധയെ ചെറുക്കാനും എളുപ്പത്തില്‍ സംരക്ഷണം നേടാനും സാധിക്കും. എന്നാല്‍ ഇത് ദുര്‍ബലമാകുമ്പോള്‍ നിങ്ങള്‍ക്ക് വൈദ്യസഹായം തേടേണ്ടതായി വരും. രോഗപ്രതിരോധശേഷിയെ ബാധിക്കുന്ന ചില കാര്യങ്ങള്‍ അറിയുക.

പ്രതിരോധശേഷി കളയും ജീവിതശൈലികള്‍

പ്രതിരോധശേഷി കളയും ജീവിതശൈലികള്‍

1. അമിതവണ്ണം വെളുത്ത രക്താണുക്കളുടെ ഉത്പാദനത്തെ തടസ്സപ്പെടുത്തുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു. അതിനാല്‍ തന്നെ അമിതവണ്ണം നിങ്ങളുടെ രോഗപ്രതിരോധശേഷിയെ സ്വാധീനിക്കും.

പ്രതിരോധശേഷി കളയും ജീവിതശൈലികള്‍

പ്രതിരോധശേഷി കളയും ജീവിതശൈലികള്‍

2. അലസമായ ജീവിതശൈലി രക്തചംക്രമണത്തെയും അതിനൊപ്പം രോഗപ്രതിരോധശേഷിയെയും ബാധിക്കും. പതിവായി വ്യായാമം ചെയ്യുന്നത് അവസ്ഥ മെച്ചപ്പെടാന്‍ സഹായിക്കും.

പ്രതിരോധശേഷി കളയും ജീവിതശൈലികള്‍

പ്രതിരോധശേഷി കളയും ജീവിതശൈലികള്‍

3. ശരീരത്തിലെ തകരാറുകള്‍ പരിഹരിക്കാനും ശക്തിപ്പെടുത്താനും ഉറക്കം ആവശ്യമാണ്. ഉറക്കം മുടക്കിയാല്‍ ശരീരത്തിന് തകരാറുകള്‍ ഭേദമാക്കാന്‍ സാധിക്കാതെ വരും. ഇത് രോഗപ്രതിരോധശേഷി ദുര്‍ബലപ്പെടുത്തും.

പ്രതിരോധശേഷി കളയും ജീവിതശൈലികള്‍

പ്രതിരോധശേഷി കളയും ജീവിതശൈലികള്‍

4. മദ്യം രോഗപ്രതിരോധശേഷിയെ കുഴപ്പത്തിലാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടന്ന് നമുക്കറിയാം. മദ്യപാനം ഒഴിവാക്കുന്നതാണ് ഉചിതം.

പ്രതിരോധശേഷി കളയും ജീവിതശൈലികള്‍

പ്രതിരോധശേഷി കളയും ജീവിതശൈലികള്‍

5. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും പ്രത്യേക ചേരുവകളടങ്ങിയ ആഹാരങ്ങളും രോഗപ്രതിരോധശേഷിക്ക് തടസ്സമുണ്ടാക്കും. ജങ്ക് ഫുഡുകളും, പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കുക.

പ്രതിരോധശേഷി കളയും ജീവിതശൈലികള്‍

പ്രതിരോധശേഷി കളയും ജീവിതശൈലികള്‍

6. വിഷാദം നിറഞ്ഞ ഒറ്റപ്പെട്ട ജീവിതം ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനായി ആരോഗ്യകരമായ ഒരു സാമൂഹിക ജീവിതം നിലനിര്‍ത്തുക.

പ്രതിരോധശേഷി കളയും ജീവിതശൈലികള്‍

പ്രതിരോധശേഷി കളയും ജീവിതശൈലികള്‍

7. ചില തരത്തിലുള്ള മരുന്നുകള്‍, പ്രത്യേകിച്ച് ആന്‍റി ബയോട്ടിക്കുകള്‍ രോഗപ്രതിരോധശേഷിയെ ദോഷകരമായി ബാധിക്കും. അത്തരം മരുന്നുകളില്‍ നിന്ന് സാധിക്കുന്നത്ര അകന്ന് നില്‍ക്കുക.

പ്രതിരോധശേഷി കളയും ജീവിതശൈലികള്‍

പ്രതിരോധശേഷി കളയും ജീവിതശൈലികള്‍

8. സിഗരറ്റ് നാലായിരത്തോളം രാസവസ്തുക്കള്‍ അടങ്ങിയതാണ്. അവ നിങ്ങളുടെ രോഗപ്രതിരോധശേഷി ഇല്ലാതാക്കും. പുകവലി ഒഴിവാക്കുകയും ദീര്‍ഘായുസ്സോടെ ജീവിക്കുകയും ചെയ്യുക.

പ്രതിരോധശേഷി കളയും ജീവിതശൈലികള്‍

പ്രതിരോധശേഷി കളയും ജീവിതശൈലികള്‍

9. ശരീരത്തിലെ കോര്‍ട്ടിസോളിന്‍റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും, പ്രത്യേകിച്ച് ദിവസവും മാനസിക സമ്മര്‍ദ്ദം അനുഭവപ്പെടുന്നെങ്കില്‍. മാനസികസമ്മര്‍ദ്ദം നിങ്ങളുടെ രോഗപ്രതിരോധശേഷി ഇല്ലാതാക്കും.

Read more about: health ആരോഗ്യം
English summary

Lifestyle Factors That Kill Immunity

There are several lifestyle factors that affect the immune system. Your habits contribute a lot to your health either in a negative way or a positive way.
Story first published: Thursday, October 1, 2015, 12:54 [IST]
X
Desktop Bottom Promotion