For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭക്ഷണം കൂടുതല്‍ ആരോഗ്യകരമാക്കൂ

By Super
|

ആരോഗ്യകരമായ ഭക്ഷണത്തെ സംബന്ധിച്ച് പലരും പിന്തുടരുന്ന പരമ്പരാഗതമായ ചില കാര്യങ്ങളുണ്ട്. പുതിയ കണ്ടെത്തലുകളും ഗവേഷണങ്ങളും ആരോഗ്യകരമായ ഭക്ഷണങ്ങളെ സംബന്ധിച്ച് പുതിയ നിയമങ്ങള്‍ക്ക് രൂപം നല്കി.കിടപ്പുമുറിയിലെ നിങ്ങളുടെ താല്‍പര്യം

അത്തരം ചില രസകരമായ കാര്യങ്ങളെ പരിചയപ്പെടുക.

ക്യാരറ്റ് കഴിക്കുക, തൊലിയോടൊപ്പം

ക്യാരറ്റ് കഴിക്കുക, തൊലിയോടൊപ്പം

ക്യാരറ്റില്‍ നിന്ന് കൂടുതല്‍ പോഷകങ്ങള്‍ ലഭിക്കാന്‍ തോല്‍ കളയുന്നതിന് പകരം കഴുകി ഉപയോഗിക്കുക. ക്യാരറ്റിന്‍റെ തോലിലടങ്ങിയ പോഷകങ്ങള്‍ തോല്‍ നീക്കം ചെയ്ത ക്യാരറ്റിലേതിന് സമമമാണ്.

കയ്പുള്ള ഭക്ഷണങ്ങള്‍ ഉപയോഗിക്കുക

കയ്പുള്ള ഭക്ഷണങ്ങള്‍ ഉപയോഗിക്കുക

പലരും കയ്പുള്ള ഭക്ഷണങ്ങളോട് വിമുഖരാണ്. എന്നാല്‍ കയ്പുള്ള പച്ചക്കറികളും, പഴങ്ങളും കൂടുതല്‍ പോഷകപ്രദവും ആരോഗ്യഗുണങ്ങള്‍ ഉള്ളവയുമാണ്. ഉദാഹരണമായി പാവയ്ക്ക വളരെ പോഷകപ്രദവും ധാരാളം വിറ്റാമിനുകളും മിനറലുകളും അടങ്ങിയതുമാണ്.

ചീര സൂക്ഷിച്ച് വെയ്ക്കുന്നതിന് മുമ്പ് കീറുക

ചീര സൂക്ഷിച്ച് വെയ്ക്കുന്നതിന് മുമ്പ് കീറുക

പിന്നീട് ഉപയോഗിക്കാനുള്ള ചീരയുടെ ഇലകള്‍ കീറിയ ശേഷം സൂക്ഷിച്ചു വെയ്ക്കുന്നത് അതിനെ കൂടുതല്‍ പോഷകഗുണമുള്ളതാക്കും. പച്ചക്കറികള്‍ വീട്ടിലെത്തുമ്പോളും അവയ്ക്ക് ജീവനുണ്ടെന്ന കാര്യം പലരും മറന്ന് പോകുന്നുണ്ടാകും. ചീരയുടെ ഇലകള്‍ കീറുന്നത് ഒരു പ്രതിരോധ സംവിധാനം പ്രവര്‍ത്തിപ്പിക്കുകയും സാധാരണയില്‍ കവിഞ്ഞ നാലിരട്ടി ആന്‍റി ഓക്സിഡന്‍റ് ഘടകങ്ങള്‍ ഉത്പാദിപ്പിക്കുകയും ചെയ്യും. അവ ചീരയെ ഏറെ പോഷകപ്രദമാക്കും.

കടും നിറമുള്ള ഭക്ഷണങ്ങള്‍

കടും നിറമുള്ള ഭക്ഷണങ്ങള്‍

കടും നിറമുള്ള പച്ചക്കറികളും പഴങ്ങളും കഴിക്കുന്നത് ഇളം നിറത്തിലുള്ളവയേക്കാള്‍ ആരോഗ്യകരമാണ്. കടുംനിറത്തിലുള്ള പഴങ്ങളിലും പച്ചക്കറികളിലും അന്തോസ്യാനിന്‍ എന്ന ഘടകം അടങ്ങിയിരിക്കുന്നു. അവ മറ്റ് സസ്യപോഷകങ്ങളേക്കാള്‍ ആരോഗ്യമേന്മകളുള്ളതാണ്.

English summary

Interesting New Rules Of Healthy Eating

When it comes to eating healthy, there are some age-old tips that many people follow. But new developments and research has led to the creation of new rules of healthy eating. Here are some of the interesting new rules that you should know about.
X
Desktop Bottom Promotion