For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉത്കണ്ഠയകറ്റാന്‍ ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍

By Super
|

അനുദിന ജീവിതത്തില്‍ ഏറെ സമ്മര്‍ദ്ദം അനുഭവിക്കുന്ന പുരുഷന്മാരിലും, സ്ത്രീകളിലും, ചെറുപ്പക്കാരിലുമൊക്കെ ചെറിയ തോതിലുള്ള ഉത്കണ്ഠ സാധാരണമാണ്. ഇത് ആവര്‍ത്തിച്ച് വരുകയോ അല്ലെങ്കില്‍ ഉയര്‍ന്ന തോതിലാവുകയോ ചെയ്താല്‍ സാധാരണ ജീവിതത്തിനും, സുഖജീവിതത്തിനും തടസ്സം സൃഷ്ടിക്കുകയും ചെയ്യും. വിദഗ്ദരുടെ അഭിപ്രായത്തില്‍ മാനസിക സമ്മര്‍ദ്ദം മുതല്‍ മരുന്നുകളുടെ ദോഷഫലം വരെയും നിരോധിക്കപ്പെട്ട മരുന്നുകള്‍ കഴിക്കുന്നത് വഴിയും ഉത്കണ്ഠയുണ്ടാവാം.

ഭയവും ആശങ്കയുമാണ് ഉത്കണ്ഠയുടെ ആദ്യ ലക്ഷണങ്ങള്‍. വായുടെ വരള്‍ച്ച, വിയര്‍ക്കല്‍, ഹൃദയമിടിപ്പിലെ വര്‍ദ്ദനവ് എന്നിവ അനുഭവപ്പെടും. വയറ്റില്‍ അനുഭവപ്പെടുന്ന ഒരു അസ്വസ്ഥത ഉത്കണ്ഠയുടെ സൂചനയാണ്. ഉത്കണ്ഠയുടെ ദൈര്‍ഘ്യം നിങ്ങള്‍ ഉത്കണ്ഠപ്പെടുന്ന വിഷയത്തിന്‍റെ ദൈര്‍ഘ്യത്തെ ആശ്രയിച്ചിരിക്കും. ഉദാഹരണമായി നിങ്ങള്‍ക്ക് ഒരു പ്രസന്‍റേഷന് മുമ്പായി ഉത്കണ്ഠ അനുഭവപ്പെട്ടാലും അത് പൂര്‍ത്തിയാകുന്നതോടെ ഉത്കണ്ഠയും അവസാനിക്കും. എന്നാല്‍ ഉത്കണ്ഠ അവസാനിക്കാതെ തുടരുകയാണെങ്കില്‍ സന്തുഷ്ടമായ ജീവിതത്തിന് വേണ്ടി നിങ്ങള്‍ ചികിത്സ തേടണം.

ഉത്കണ്ഠക്ക് ചില സ്വഭാവികമായ പ്രതിവിധികള്‍

നിങ്ങളുടെ അനുദിന ജീവിതത്തെ ബാധിക്കുന്ന തരത്തില്‍ ശക്തമായ ഉത്കണ്ഠ അനുഭവപ്പെടുന്നുവെങ്കില്‍ ഒരു മാനസികാരോഗ്യ വിദഗ്ദനെ സമീപിക്കുക. ചെറിയ തോതിലുള്ള ഉത്കണ്ഠ മാത്രമാണെങ്കില്‍ അത് പരിഹരിക്കുന്നതിനുള്ള ചില വഴികള്‍ ഇവിടെ പരിചയപ്പെടുക.

anxiety

1. ശ്വസനവിദ്യ - ഉത്കണ്ഠയെ അതിജീവിക്കാനുള്ള ഒരു മികച്ച മാര്‍ഗ്ഗമാണ് ശ്വസനവിദ്യ. ആഴത്തിലുള്ള ശ്വസനം ശരീരത്തെ റിലാക്സ് ചെയ്യുകയും പരിഭ്രമം അകറ്റുകയും ചെയ്യും. സൗകര്യപ്രദമായ ഒരു കസേരയിലിരുന്ന് നാലുവരെ എണ്ണുന്ന സമയം കൊണ്ട് ശ്വാസമെടുക്കുകയും നാലു വരെ എണ്ണുന്ന സമയത്തേക്ക് ശ്വാസം പിടിച്ച് നിര്‍ത്തുകയും സാവധാനം നിശ്വസിക്കുകയും ചെയ്യുക. ശ്വസിക്കുമ്പോള്‍ ചുറ്റുപാടുകളിലും നിങ്ങളുടെ ശ്വാസകോശത്തിലേക്ക് നിറയുന്നതും പുറത്തേക്ക് പോകുന്നതുമായ വായുവിലും ശ്രദ്ധ കേന്ദ്രീകരിക്കുക. ശ്വസനവിദ്യ ശാന്തത നേടാനും സമ്മര്‍ദ്ദം കുറയാനും സഹായിക്കും.

2. ചമോമൈല്‍ ടീ - ഉത്കണ്ഠ കുറയ്ക്കാന്‍ ചമോമൈല്‍ ടീ ഫലപ്രദമാണെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. ഇതിലെ ആപിജെനിന്‍, ലൂട്ടിയോലിന്‍, ബിസാബോലോള്‍ എന്നീ മൂന്ന് ഘടകങ്ങള്‍ റിലാക്സ് ചെയ്യാന്‍ സഹായിക്കും. ചമോമൈല്‍ ടീ പതിവായി കുടിക്കുന്നവരില്‍ സമ്മര്‍ദ്ദവും ഉത്കണ്ഠയും ഉയര്‍ന്ന തോതില്‍ കുറയുന്നതായി കാണുന്നു.

3. ലാവെണ്ടര്‍ ശ്വസിക്കുക - ലാവെണ്ടറിന്‍റെ ഗന്ധം മനസിന് സുഖം പകരും. ലാവെണ്ടര്‍ ഓയില്‍ ഉപയോഗിച്ച് മസാജ് ചെയ്യുന്നതും, ഏതാനും തുള്ളി ലാവെണ്ടര്‍ തൈലം കുളിക്കുന്ന വെള്ളത്തില്‍ ചേര്‍ക്കുന്നതും റിലാക്സ് ചെയ്യാന്‍ സഹായിക്കും. കൂടാതെ രാത്രിയില്‍ നല്ല ഉറക്കം കിട്ടുന്നതിന് അല്പം ലാവെ​ണ്ടര്‍ തൈലം തലയിണയിലും തേക്കുക.

4. യോഗ - മെയില്‍ഓണ്‍ലൈന്‍ അനുസരിച്ച് മനസിനെ ശാന്തമാക്കാനും ഉത്കണ്ഠയും സമ്മര്‍ദ്ദവും കുറയ്ക്കാനും സഹായിക്കും. നിങ്ങളുടെ സൗഖ്യത്തിന് വേണ്ടി ഏതാനും യോഗ മുറകള്‍ പഠിക്കുകയും ഉത്കണ്ഠയെ ചെറുക്കുകയും ചെയ്യുക.

5. കുളിക്കാനുള്ള വെള്ളത്തില്‍ ഇന്തുപ്പ് ചേര്‍ക്കുക - ഇന്തുപ്പില്‍ മഗ്നീഷ്യം സള്‍ഫേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദവും, മാനസിക സമ്മര്‍ദ്ദവും കുറയ്ക്കാന്‍ കഴിവുള്ളതാണ്. ഇന്തുപ്പ് ചേര്‍ത്ത വെള്ളത്തില്‍ കുളിക്കുന്നത് ഉത്കണ്ഠ കുറയ്ക്കുകയും മാനസിക നില മെച്ചപ്പെടുത്തുകയും ചെയ്യും. ശാന്തത ലഭിക്കുന്നതിന് കുളിക്കാനുള്ള ചൂടുവെള്ളത്തില്‍ ഏതാനും തുള്ളി സുഗന്ധതൈലവും ചേര്‍ക്കുക. ഉലുവ അപകടകാരിയാണോ..?

Read more about: health ആരോഗ്യം
English summary

How To Treat Anxiety Using Natural Methods

Here are some of the natural ways to treat anxiety with natural methods,
Story first published: Saturday, July 4, 2015, 7:53 [IST]
X
Desktop Bottom Promotion