For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേനല്‍ച്ചൂട് തളര്‍ത്താതിരിയ്ക്കാന്‍....

By Super
|

നമ്മളില്‍ പലരും 'വിന്‍റര്‍ ബ്ലൂ'വിനെക്കുറിച്ച് ധാരാളം കേട്ടിട്ടുള്ളവരായിരിക്കും. ഭൂരിപക്ഷം പേരും വേനല്‍ക്കാലത്ത് ഏറെ തളര്‍ന്ന് പോകും. ചൂടും, പൊടിയും, സൂര്യപ്രകാശവും, ഉഷ്ണം നിറഞ്ഞ രാത്രികളുമെല്ലാം ഏറെ അസ്വസ്ഥകരമാകും.

മറ്റുള്ളവര്‍ കായികാധ്വാനങ്ങളിലേര്‍പ്പെടുമ്പോള്‍ നമ്മള്‍ തണുപ്പുള്ളൊരു സ്ഥലം സ്ഥലം തെരയുകയാവും. ഇക്കാലത്ത് ക്ഷീണവും അധികരിക്കും. ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ വേനലിന്‍റെ രൂക്ഷതയെ ഒരു പരിധി വരെ ചെറുക്കാനാവും.

ഭക്ഷണത്തിലൂടെ കരുത്ത് നേടുക - ആരോഗ്യകരമായ പ്രാതല്‍ കഴിച്ചുകൊണ്ട് ദിവസം ആരംഭിക്കുക. ആരോഗ്യപ്രദമായ ഭക്ഷണം മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും ദിവസം മുഴുവന്‍ ഊര്‍ജ്ജം പകരുകയും ചെയ്യും.

ആഹാരത്തില്‍ പ്രോട്ടീന്‍ കൂടുതലായി ഉള്‍പ്പെടുത്തുക

ആഹാരത്തില്‍ പ്രോട്ടീന്‍ കൂടുതലായി ഉള്‍പ്പെടുത്തുക

പ്രോട്ടീന്‍ ദഹിക്കുന്നതിന് പ്രയാസമായതിനാല്‍ സാവധാനം മാത്രമേ ആഗിരണം ചെയ്യപ്പെടൂ. അതിനാല്‍ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതിരിക്കുകയും ദീര്‍ഘനേരത്തേക്ക് ഊര്‍ജ്ജം ലഭിക്കുകയും ചെയ്യും. രാവിലെ പുഴുങ്ങിയ മുട്ട കഴിക്കുന്നത് നല്ലതാണ്.

ധാന്യങ്ങള്‍

ധാന്യങ്ങള്‍

ധാന്യങ്ങള്‍ മുഴുവന്‍ രൂപത്തില്‍ കഴിക്കുന്നത് ഇന്‍സുലിനോടുള്ള ശരീരത്തിന്‍റെ പ്രതികരണം വര്‍ദ്ധിപ്പിക്കുകയും അതു വഴി കൂടുതല്‍ കരുത്ത് ലഭിക്കുകയും ചെയ്യും.

ഭക്ഷണം ചെറിയ ഭാഗങ്ങളായി കഴിക്കുക

ഭക്ഷണം ചെറിയ ഭാഗങ്ങളായി കഴിക്കുക

നിങ്ങള്‍ എത്രത്തോളം ആഹാരം കഴിക്കുന്നുവോ അത്രത്തോളം ക്ഷീണം നിങ്ങള്‍ക്ക് അനുഭവപ്പെടും. ശരീരത്തിലെ ഏറ്റവും കഠിനമായ പ്രവര്‍ത്തനങ്ങളിലൊന്നാണ് ആഹാരം ദഹിപ്പിക്കുന്നത്. അതിനാല്‍ തന്നെ നിയന്ത്രിതമായ, ദിവസം മൂന്ന് നേരമുള്ള ഭക്ഷണം നിങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരും.

വെള്ളം കുടിക്കുക

വെള്ളം കുടിക്കുക

വെള്ളം ധാരാളം കുടിക്കുകയും ശരീരത്തെ ഉന്മേഷത്തോടെ സംരക്ഷിക്കുകയും ചെയ്യുന്നത് ദിവസം മുഴുവന്‍ ഉത്സാഹവും ഊര്‍ജ്ജവും നല്കും. ആളുകള്‍ക്ക് തളര്‍ച്ച അനുഭവപ്പെടുന്നതിനുള്ള പ്രധാന കാരണം നിര്‍ജ്ജലീകരണമാണ്. ദിവസം 6-8 ഗ്ലാസ്സ് വെള്ളം കുടിക്കുക. അത് നിങ്ങളെ ഉന്മേഷവാനാക്കുകയും, ജലാംശം നിലനിര്‍ത്തുകയും ചെയ്യും.

സോഡ, മധുരപാനീയങ്ങള്‍ ഒഴിവാക്കുക -

സോഡ, മധുരപാനീയങ്ങള്‍ ഒഴിവാക്കുക -

സോഡയുള്ള പാനീയങ്ങളിലെ പഞ്ചസാര വിഘടിപ്പിക്കുന്നത് ശരീരത്തെ ഏറെ ക്ഷീണിപ്പിക്കുമെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. അതിനാല്‍ അത്തരം പാനീയങ്ങള്‍ ഒഴിവാക്കുക.

രാത്രിയിലെ ഭക്ഷണം വേണ്ട

രാത്രിയിലെ ഭക്ഷണം വേണ്ട

കിടക്കുന്നതിന് തൊട്ടുമുമ്പ് ഭക്ഷണം കഴിക്കുന്നത് ശരീരത്തിന് ആയാസമുണ്ടാക്കുകയും പിറ്റേന്ന് നിങ്ങള്‍ക്ക് ക്ഷീണം അനുഭവപ്പെടുകയും ചെയ്യും.

മഗ്നീഷ്യം ഉപയോഗം കൂട്ടുക

മഗ്നീഷ്യം ഉപയോഗം കൂട്ടുക

കൂടുതല്‍ ഊര്‍ജ്ജം ലഭിക്കാന്‍ ദിവസം 300 മില്ലിഗ്രാം മഗ്നീഷ്യം ആവശ്യമാണ്. മത്സ്യം, തവിടുള്ള ധാന്യങ്ങള്‍ എന്നിവ ഇത് ലഭ്യമാക്കും.

സ്ട്രെച്ചിംഗ്

സ്ട്രെച്ചിംഗ്

ജോലി ക്യൂബിക്കിളിലോ ഡെസ്കിലോ ആണെങ്കിലും അല്പ സമയം സ്ട്രെച്ചിംഗ് ചെയ്യുക വഴി ഊര്‍ജ്ജം വീണ്ടെടുക്കാം. 3-5 മിനുട്ട് സമയം ഇത് ചെയ്യുന്നത് നിങ്ങള്‍ക്ക് ഉന്മേഷം നല്കും.

ദിവസേനയുള്ള വ്യായാമം

ദിവസേനയുള്ള വ്യായാമം

ദിവസേന വ്യായാമം ചെയ്യുന്നത് നിങ്ങള്‍ക്ക് പ്രസന്നത നല്കുന്ന എന്‍ഡോര്‍ഫിനുകള്‍ ഉത്പാദിപ്പിക്കുക മാത്രമല്ല, രക്തയോട്ടം വര്‍ദ്ധിപ്പിച്ച് കൂടുതല്‍ ഊര്‍ജ്ജവും നല്കും.

സംഗീതം

സംഗീതം

നിങ്ങളെ നൃത്തം ചെയ്യിക്കാനുതകുന്ന അല്ലെങ്കില്‍ ശരീരത്തെ ചലിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന സംഗീതം കേള്‍ക്കുക. ഇത് നിങ്ങളുടെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കും. 10 മിനുട്ട് സമയം പാട്ട് കേള്‍ക്കാന്‍ കണ്ടെത്തുക.

ആരൊടെങ്കിലും സംസാരിക്കുക

ആരൊടെങ്കിലും സംസാരിക്കുക

ഓഫീസിലെ സഹപ്രവര്‍ത്തകരുമായി സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്നവര്‍ക്ക് ഓഫീസില്‍ നിശബ്ദരായി ഇരിക്കുന്നവരേക്കാള്‍ കുറഞ്ഞ ക്ഷീണമേ അനുഭവപ്പെടൂ.

തണുത്ത വെള്ളത്തില്‍ ഒരു കുളി

തണുത്ത വെള്ളത്തില്‍ ഒരു കുളി

നിങ്ങള്‍ക്ക് വളരെ ക്ഷീണം തോന്നുകയാണെങ്കില്‍ തണുത്ത വെള്ളത്തില്‍ ഒരു കുളി നടത്തുക. ഉച്ചസമയത്ത് വീട്ടിലാണെങ്കില്‍ ഇത് ചെയ്യാം. 3 മിനുട്ടോളം സമയം തണുത്ത വെള്ളത്തില്‍ കുളിച്ചാല്‍ ഉറക്കച്ചടവ് മാറ്റാനാവും.

മയക്കം

മയക്കം

പകല്‍ സമയത്തെ മയക്കം ദോഷമാണ് എന്ന് പറയുന്നുണ്ടെങ്കിലും പഠനങ്ങളനുസരിച്ച് മയങ്ങുന്നത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും, ഉന്മേഷം വീണ്ടെടുക്കാനും, ഓര്‍മ്മശക്തി വീണ്ടെടുക്കാനും സഹായിക്കുന്നതാണ്.

റിലാക്സ്

റിലാക്സ്

ആഴ്ചാവസാനത്തിലോ, ഒരു ദിവസത്തേക്ക് മാത്രമോ അല്ലാതെ എല്ലാ ദിവസവും റിലാക്സ് ചെയ്യാന്‍ സമയം കണ്ടെത്തുക. ആഴ്ചയില്‍ 1-2 രാത്രി മറ്റ് പരിപാടികള്‍ക്കോ ചടങ്ങുകള്‍ക്കോ പോകാതെയും വീട്ടുജോലികള്‍ ഒഴിവാക്കിയും ഇരിക്കുക. ആഴത്തിലുള്ള ശ്വസനം പ്രാക്ടീസ് ചെയ്യുന്നത് നിങ്ങള്‍ക്ക് ഏറെ മന:സുഖം നല്കും.

 മസാജ് ചെയ്യുക

മസാജ് ചെയ്യുക

വേനലിലെ കടുത്ത ചൂട് നിങ്ങളുടെ തലച്ചോറിലേക്കും പേശികളിലേക്കും കേന്ദ്ര നാഡീ വ്യൂഹത്തില്‍ നിന്നുള്ള രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും അലസതയുണ്ടാക്കുകയും ചെയ്യും. അത് ഒഴിവാക്കാന്‍ പാദത്തിന്‍റെ ഉള്‍വശവും, വിരലുകള്‍ക്കിടയിലുള്ള ഭാഗവും മസാജ് ചെയ്യുക.കിഡ്‌നി സ്റ്റോണ്‍ തുടക്കത്തില്‍ അറിയാന്‍..


English summary

How To Keep Your Energy Up During Summer

We have heard a lot about “winter blues” but many of us actually feel really down in the summer. Extended periods of heat and humidity, bright sunshine, warm nights with no rain can add up to the trouble.If you notice your energy is slipping, you may try and incorporate the following tips.
X
Desktop Bottom Promotion