For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുകവലി നിങ്ങളെ വയസ്സനാക്കും

|

സിഗരറ്റിന്റെ ദോഷവശങ്ങളെക്കുറിച്ച് നമുക്കെല്ലാം അറിയാം ക്യാന്‍സര്‍ വിതയ്ക്കുന്നതില്‍ ഇത്രയും അപകടകാരിയായിട്ടുള്ള മറ്റൊരു വസ്തു ഇല്ല എന്നു തന്നെ പറയാം. എന്നാല്‍ സിഗരറ്റിന് ക്യാന്‍സറിനെ കൂടാതെ തന്നെ പല അത്ഭുതങ്ങളും നമ്മുടെ ശരീരത്തില്‍ കാണിക്കാന്‍ കഴിയും. പുകവലി കൊണ്ട് ക്യാന്‍സര്‍ മാത്രമല്ല...

ഒരു സിഗരറ്റ് വലിക്കുന്നയാളും ഒന്‍പത് സിഗരറ്റ് വലിക്കുന്നയാളും ശരീരത്തിന് ഉണ്ടാക്കുന്നത് ഒരേ തരത്തിലുള്ള ഹാനി തന്നെയാണ് എന്നതാണ് സത്യം. ശരീരത്തിനകത്തു മാത്രമല്ല ശരീരത്തിനു പുറമേയും സിഗരറ്റ് ചില കളികള്‍ കളിയ്ക്കും. പുകവലി വരുത്തും രോഗങ്ങള്‍

ഒരാളെ കാണുമ്പോള്‍ തന്നെ സിഗരറ്റ് വലിക്കുന്നതാണോ അല്ലയോ എന്ന് തിരിച്ചറിയാന്‍ കഴിയും. നിക്കോട്ടിന് ശരിക്കും നമ്മുടെ ശരീരത്തില്‍ ഒരു ചെകുത്താന്റെ റോള്‍ ആണെന്നതാണ് സത്യം.

ചെറുപ്പത്തില്‍ തന്നെ വയസ്സാവുന്നു

ചെറുപ്പത്തില്‍ തന്നെ വയസ്സാവുന്നു

നമ്മുടെ വയസ്സിനനുസരിച്ചുള്ള പ്രായമായിരിക്കില്ല സിഗരറ്റ് ഉപയോഗിക്കുന്നവരില്‍ തോന്നുക. ഇവര്‍ക്ക് ചെറുപ്പത്തില്‍ തന്നെ വയസ്സാവുന്നു എന്നതാണ്. ഇതിനു കാരണം രക്തത്തിലെ ഓക്‌സിജന്റെ അഭാവമാണ്. അതാകട്ടെ സിഗരറ്റ് വലിയിലൂടെ ഉണ്ടാവുന്നതും. കണ്ണു കുഴിഞ്ഞു പോവുന്നതും ചര്‍മ്മത്തിലെ ഇലാസ്തികതയും കൊണ്ട് ചെറുപ്പത്തില്‍ തന്നെ അപ്പൂപ്പനാവാം.

മുഖത്തെ ചുളിവുകള്‍

മുഖത്തെ ചുളിവുകള്‍

വയസ്സായവരിലാണ് മുഖത്ത് ചുളിവുകള്‍ ഉണ്ടാവുക. എന്നാല്‍ സിഗരറ്റ് വലിക്കാരില്‍ നേരത്തേ തന്നെ ഇത്തരത്തിലുള്ള ചുളിവുകള്‍ സ്ഥാനം പിടിയ്ക്കും. കണ്ണിനു ചുറ്റുമുള്ള രക്തയോട്ടം കുറഞ്ഞ് ഞരമ്പുകള്‍ ഇറുകാന്‍ സിഗരറ്റ് വലി കാരണമാകും.

പല്ലിലേയും മോണയിലേയും കേട്

പല്ലിലേയും മോണയിലേയും കേട്

പല്ലും മോണയും പെട്ടെന്ന് കേടു വരുന്നു. മോണരോഗങ്ങളും പല്ലില്‍ നിക്കോട്ടിന്റെ കറയും പറ്റിപ്പിടിച്ച് ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പിന്നീട് പല്ല് പറിച്ചാലേ മാറൂ എന്നതാണ് സത്യം. ഇതെല്ലാം നമ്മളെ ചെറുപ്പത്തില്‍ തന്നെ വയസ്സനാക്കും.

മുടി കൊഴിച്ചില്‍

മുടി കൊഴിച്ചില്‍

മുടി കൊഴിച്ചിലാണ് മറ്റൊരു കാര്യം. ഇത് പുകവലിയുടെ മറ്റൊരു സൈഡ് എഫക്ടാണ്. ഇത് മാത്രമല്ല മുടി നരയ്ക്കുന്നതിനും സിഗരറ്റ് വലി കാരണമാകും എന്നതാണ് സത്യം.

 സോറിയാസിസ്

സോറിയാസിസ്

സോറിയാസിസ് ഒരു ത്വക്ക് രോഗമാണ്. സോറിയാസിസ് ഉണ്ടാക്കുന്നതിന് സിഗരറ്റ് വലി ഒരു കാരണമാകും. എന്നാല്‍ സിഗരറ്റ് വലിക്കുന്ന എല്ലാവരിലും സോറിയാസിസ് വരണം എന്നില്ല.

 പേടി കൂടുതല്‍

പേടി കൂടുതല്‍

സിഗരറ്റ് വലിക്കാന്‍ മുന്‍പന്തിയില്‍ ആണെങ്കിലും അമിത വലിക്കാരില്‍ പേടി കൂടുതലായിരിക്കും എന്നതാണ് സത്യം. ഇതിന് കാരണം രക്തത്തിലെ ഓക്‌സിജന്റെ അളവ് വളരെ കുറയുന്നതാണ്. സാധാരണ സിഗരറ്റ് വലിക്കുന്നവരേക്കാള്‍ മയക്കു മരുന്ന് ഉപയോഗിക്കുന്നവരിലാണ് ഇത് കാണുന്നത്.

ചര്‍മ്മത്തിന്റെ തിളക്കം

ചര്‍മ്മത്തിന്റെ തിളക്കം

ഇപ്പോഴത്തെ ചെറുപ്പക്കാര്‍ സിഗരറ്റ് വലിച്ചില്ലെങ്കില്‍ ഒരു ഇതില്ല എന്ന അഭിപ്രായക്കാരാണ്. അതോ പോലെ തന്നെ സൗന്ദര്യത്തിനും പ്രാധാന്യം കൊടുക്കുന്നു. എന്നാല്‍ ഇത്തരക്കാരില്‍ സിഗരറ്റ് വലി ചര്‍മ്മത്തിന്റെ തിളക്കം നഷ്ടപ്പെടുന്നു.

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം സിഗരറ്റ് വലിക്കാരില്‍ വളരെ കൂടുതലായിരിക്കും. സമ്മര്‍ദ്ദം കൂടുന്നതിനനുസരിച്ച് ഇവര്‍ വലിക്കുന്ന സിഗരറ്റിന്റെ എണ്ണവും കൂടുതലായിരിക്കും.

ഉറക്കക്ഷീണം

ഉറക്കക്ഷീണം

എപ്പോഴും ക്ഷീണിതരായിരിക്കും നമ്മുടെ പുകവലിക്കാര്‍. പുകച്ചു തള്ളുന്നത് തന്നെയാണ് ഏറ്റവും അപകടകരം എന്നറിയാമെങ്കിലും അത്തരം ദു:ശ്ശീലത്തില്‍ നിന്ന്‌ ഇവര്‍ പിന്‍മാറില്ല.

English summary

How Smoking Ruins Your Look

Aging is mankind's curse and smoking only facilitates the bane that is aging. Most know that smoking is bad for health.
Story first published: Thursday, October 1, 2015, 11:44 [IST]
X
Desktop Bottom Promotion