For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ക്ക്‌ ലിവര്‍ പ്രശ്‌നങ്ങളുണ്ടോ ?

|

കരളിനെ ഏതെങ്കിലും തരത്തിലുള്ള രോഗങ്ങള്‍ ബാധിച്ചാല്‍ പ്രകടമാകുന്ന ലക്ഷണങ്ങളുണ്ട്‌. ഈ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ്‌ രോഗം സ്ഥിരീകരിക്കുന്നത്‌.

മറ്റ്‌ പല സങ്കീര്‍ണതകള്‍ക്കും കരള്‍ രോഗം കാരണമായി തീരുന്നുണ്ട്‌. അധികം വൈകുന്നതിന്‌ മുമ്പ്‌ തന്നെഇവ കണ്ടെത്തി ആരോഗ്യത്തിന്‌ വേണ്ട ശ്രദ്ധ നല്‍കണം.

കരള്‍ രോഗങ്ങള്‍ക്ക്‌ കാരണമായേക്കാവുന്ന ചില ലക്ഷണങ്ങളാണ്‌ ഇവിടെ പറഞ്ഞിരിക്കുന്നത്‌.

ശരീരഭാരത്തില്‍ കുറവ്‌

ശരീരഭാരത്തില്‍ കുറവ്‌

ഭക്ഷണത്തെ ശരിയായ രീതിയില്‍ ദഹിപ്പിക്കാന്‍ ശരീരത്തിന്‌ കഴിയാതെ വരുന്നതിനാല്‍ പല കരള്‍ രോഗങ്ങളും വിശപ്പ്‌ കുറയ്‌ക്കും. കരള്‍ രോഗങ്ങള്‍ ശരീര പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നതിനാല്‍ ഭാരം പെട്ടന്ന്‌ കുറയാന്‍ കാരണമാകും.

ദഹനക്കേട്‌

ദഹനക്കേട്‌

ദഹനപ്രക്രിയയില്‍ ഉള്‍പ്പെടുന്ന പ്രധാന അവയവങ്ങളില്‍ ഒന്നാണ്‌ കരള്‍. അതിനാല്‍ കരളിനുണ്ടാകുന്ന തകരാര്‍ സാധാരണ ദഹനപ്രക്രിയ തടസ്സപ്പെടുത്തും. ഭക്ഷണം കഴിക്കല്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരികയും വയറ്റില്‍ എരിച്ചില്‍ അനുഭവപ്പെടുകയും ചെയ്യും

വയറ്‌ വേദന

വയറ്‌ വേദന

വയറിന്റെ വലഭാഗത്ത്‌ മുകളിലായി ആണ്‌ കരള്‍ സ്ഥിതി ചെയ്യുന്നത്‌. ഈ ഭാഗത്ത്‌ വേദന അുഭവപ്പെടുന്നുണ്ടെങ്കില്‍ കരളിന്‌ എന്തെങ്കിലും അസുഖമുള്ളതിന്റെ ലക്ഷണമാണ്‌. അതിനാല്‍ ഉടന്‍ തന്നെ ഡോക്ടറുടെ നിര്‍ദ്ദേശം തേടുക.

മനംപിരട്ടലും ഛര്‍ദ്ദിയും

മനംപിരട്ടലും ഛര്‍ദ്ദിയും

പല രോഗങ്ങളുടെയും ഒരു പൊതുവായ ലക്ഷണമാണിത്‌. ഛര്‍ദ്ദിക്കാന്‍ പോകുന്നതിന്റെ മുന്നോടിയായിട്ടാണ്‌ സാധാരണ മനംപിരട്ടല്‍ അനുഭവപ്പെടുക. ഇതൊടൊപ്പം അമിതമായ ഉമിനീരൊഴുക്കും വിയര്‍പ്പും ഉണ്ടാകാറുണ്ട്‌.

തളര്‍ച്ചയും ക്ഷീണവും

തളര്‍ച്ചയും ക്ഷീണവും

ശരീരത്തിനാവശ്യമായ വിവിധ തരം ധാതുക്കളും വിറ്റാമിനുകളും ആഗിരണം ചെയ്യുന്നതിനുള്ള ചുമതല കരളിനാണ്‌. കരളിന്റെ പ്രവര്‍ത്തം സാധാരണഗതിയിലല്ലാതായാല്‍ തളര്‍ച്ചയും ക്ഷീണവും അനുഭവപ്പെടും.

മാനസികാസ്വാസ്ഥ്യം

മാനസികാസ്വാസ്ഥ്യം

കരള്‍രോഗം അതീവ ഗുരുതരമാകുമ്പോഴാണ്‌ ഈ ലക്ഷണം പ്രത്യക്ഷപ്പെടുക. ഗുരുതരമാകുമ്പോള്‍ രോഗം തലച്ചോറിനെ ബാധിക്കും. തലച്ചോര്‍ പെട്ടെന്ന്‌ പ്രതികരിക്കാതാകുമ്പോള്‍ രോഗി ആശയക്കുഴപ്പത്തിലാകും. ഇത്‌ മാനസികാസ്വാസ്ഥ്യമായി പ്രകടമാകും. കരള്‍രോഗത്തിന്റെ ഏറ്റവും ഗുരുതരമായ ലക്ഷണമാണിത്‌. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച്‌ തുടങ്ങിയാല്‍ ഉടന്‍ രോഗിയെ ആശുപത്രിയിലെത്തിക്കുക. ഈ ലക്ഷണം അവഗണിക്കുന്നത്‌ രോഗിയുടെ ജീവന്‍ തന്നെ അപകടത്തിലാക്കാം.

കോമ

കോമ

കരള്‍രോഗത്തിന്റെ ഏറ്റവും അവസാനത്തെയും ഏറ്റവും ഗുരുതരവുമായ ലക്ഷണമാണ്‌ കോമ അഥവാ മസ്‌തിഷ്‌കാഘാതം മൂലമുണ്ടാകുന്ന ഒരിക്കലും ഉണരാത്ത അവസ്ഥ. മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ അവഗണിച്ചാല്‍ രോഗി അധികം വൈകാതെ കോമയിലാകും.

മയക്കം

മയക്കം

കരള്‍ രോഗങ്ങളുടെ ലക്ഷണങ്ങളില്‍ ഒന്നാണ്‌ എല്ലായ്‌പ്പോഴുമുള്ള മയക്കം. രോഗബാധിതര്‍ക്ക്‌ എല്ലായ്‌പ്പോഴും തലചുറ്റല്‍ അനുഭവപ്പെടും. ഇതിനൊപ്പം മുകളില്‍ പറഞ്ഞ ഏതെങ്കിലും ലക്ഷണങ്ങള്‍ കൂടി പ്രകടമാവുകയാണെങ്കില്‍ ഗുരുതരമായ കരള്‍രോഗം ഏതാണ്ട്‌ ഉറപ്പിക്കാം. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ അടിയന്തിര വൈദ്യസഹായം തേടണം.

English summary

How To Recognize Your Liver Is Damaged

Liver is an important part of our body. If our liver damaged, body itself shouws certain symptoms, read more to know about,
X
Desktop Bottom Promotion