For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡ്രൈ നട്‌സ് എത്ര കഴിയ്ക്കാം?

|

ഡ്രൈ ഫ്രൂട്‌സും നട്‌സുമെല്ലാം ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ബദാം, വാള്‍നട്ട്, പിസ്ത എന്നിവയെല്ലാം ഡ്രൈ നട്‌സിലും ഈന്തപ്പഴം ഡ്രൈ ഫ്രൂട്‌സിലും പെടും.

ഇവ ആരോഗ്യകരമാണെങ്കിലും കഴിയ്ക്കുന്നതിന്റെ അളവില്‍ ശ്രദ്ധ വേണം. കൃത്യമായ ഗുണം ലഭിയ്ക്കാന്‍ കൃത്യമായ അളവു തന്നെ കഴിയ്ക്കുകയും വേണം. കശുവണ്ടിപ്പരിപ്പ് ആരോഗ്യത്തിനു നന്നോ?

ഡ്രൈ നട്‌സ് എത്രത്തോളം കഴിയ്ക്കാമെന്നറിയൂ,

ബദാം

ബദാം

ബദാമില്‍ വൈറ്റമിന്‍ ഇ, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ നല്ല കൊളസ്‌ട്രോളിന്റെ പ്രധാന ഉറവിടവുമാണ്. ബിപി കുറയ്ക്കാനും ഹൃദയാരോഗ്യത്തിനുമെല്ലാം ഫലപ്രദം. ഇവ ദിവസം 4-7 എണ്ണങ്ങള്‍ വരെ കഴിയ്ക്കുന്നതാണ് ആരോഗ്യകരം.

വാള്‍നട്ട്‌

വാള്‍നട്ട്‌

വാള്‍നട്ടിന്റെ പുറംതൊലി ചിലപ്പോള്‍ അല്‍പം കയ്‌ച്ചെന്നിരിയ്ക്കും. എങ്കിലും ഇത് കളയരുത്. കാരണം 90 ശതമാനം ആന്റിഓക്‌സിഡന്റുകളും ഇവയുടെ പുറംതൊലിയിലാണ് അടങ്ങിയിരിയ്ക്കുന്നത്. മോണോസാച്വറേറ്റ്ഡ് ഫാറ്റ്, ഒമേഗ ത്രീ ഫാറ്റി ആസിഡ് എന്നിവ ഇതില്‍ ധാരാളമുണ്ട്. ഇവ 3-4 പകുതികള്‍ കഴിയ്ക്കാം.

ഈന്തപ്പഴം

ഈന്തപ്പഴം

ഈന്തപ്പഴം ശരീരത്തിന് ഊര്‍ജം നല്‍കുന്ന ഒരു ഭക്ഷ്യവസ്തുവാണ്. ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തുന്ന ഒന്ന്. ഇത് ദിവസം ഒന്നോ രണ്ടോ കഴിയ്ക്കുന്നതാണ് ആരോഗ്യകരം.

പിസ്ത

പിസ്ത

പിസ്തയില്‍ മറ്റു നട്‌സിനെ അപേക്ഷിച്ച് കൂടുതല്‍ പ്രോട്ടീനുണ്ട്. വൈറ്റമിന്‍ ഇയും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ഉപ്പു ചേര്‍ക്കാതെ കഴിച്ചാലേ ആരോഗ്യഗുണങ്ങള്‍ ലഭ്യമാവൂയെന്നോര്‍ക്കുക. ഇവ ദിവസം 20 ഗ്രാമില്‍ കൂടുതല്‍ കഴിയ്ക്കുകയുമരുത്.

കശുവണ്ടിപ്പരിപ്പ്

കശുവണ്ടിപ്പരിപ്പ്

കശുവണ്ടിപ്പരിപ്പ് ആരോഗ്യഗുണങ്ങളുള്ള മറ്റൊരു നട്‌സാണ്. ഇത് ദിവസം 28 ഗ്രാമില്‍ കൂടുതല്‍ കഴിയ്ക്കരുത്. ഇതും ഉപ്പു ചേര്‍ത്തു കഴിയ്ക്കാതിരിയ്ക്കുകയാണ് കൂടുതല്‍ ആരോഗ്യകരം.

English summary

How Much Dry Fruits Are Healthy

Most of the water is extracted from dry fruits, their nutrients are condensed into small packages. But if you are watching your weight, dry fruits should be eaten in moderation as they are nutrient dense in sugars too, and thus calories.
Story first published: Tuesday, March 31, 2015, 12:32 [IST]
X
Desktop Bottom Promotion