For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പന്നിപ്പനിയാണോ എന്ന്‌ എങ്ങനെ തിരിച്ചറിയും?

By Super
|

ചിലര്‍ക്ക്‌ പനിയാണോ ജലദോഷമാണോ എന്ന്‌ തിരിച്ചറിയാന്‍ നല്ല പ്രയാസമാണ്‌; ലക്ഷണങ്ങളെല്ലാം സമാനമാണ്‌, കൂടാതെ പനിയടെ ലക്ഷണങ്ങള്‍ക്ക്‌ അല്‍പം തീവ്രത കൂടും.അതുപോലെ തന്നെ ലക്ഷണങ്ങളെല്ലാം ഒരു പോലെ ആയതിനാല്‍ പന്നിപ്പനിയാണോ കാലികമായി വരുന്ന പകര്‍ച്ചപ്പനിയാണോ എന്ന്‌ തിരിച്ചറിയാനും വളരെ പ്രയാസമാണ്‌. പനി, ചുമ, തൊണ്ട വേദന, മൂക്കൊലിപ്പ്‌, ശരീര വേദന, കുളിര്‌, ക്ഷീണം എന്നിവയാണ്‌ പ്രധാന ലക്ഷണങ്ങള്‍. പന്നിപ്പനി ഉള്ളവര്‍ക്ക്‌ വയറിളക്കവും ഛര്‍ദ്ദിയും ഉണ്ടാവാറുണ്ട്‌, എന്നാല്‍ പകര്‍ച്ചപനിയാണെങ്കില്‍ ഇതുണ്ടാവാറില്ല.

പന്നിപ്പനിയാണോ എന്ന്‌ തിരിച്ചറിയാന്‍ ലാബോറട്ടറി പരിശോധന മാത്രമാണ്‌ ഏക മാര്‍ഗം, എന്നാല്‍ പകര്‍ച്ചപ്പനിയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നതിനാല്‍ ഇത്തരം പരിശോധന നടത്തുക വളരെ കുറവാണ്‌. പലരും ആശുപത്രിയില്‍ പോവുകയോ മരുന്നു കഴിക്കുകയോ ചെയ്യാതെ തന്നെ രോഗത്തില്‍ നിന്നും മുക്തി നേടാറുണ്ട്‌. ചിലര്‍ അവര്‍ക്ക്‌ അസുഖമായിരുന്നു എന്ന്‌ പോലും തിരിച്ചറിയാതെ പോവാറുണ്ട്‌. പന്നിപ്പനിയുടെ ശാന്ത സ്വഭാവം കാരണം ആശങ്കപെടേണ്ടതായിട്ട്‌ എന്തെങ്കിലും ഉണ്ടോ എന്ന ചോദ്യം ഉയരാറുണ്ട്‌. പകര്‍ച്ചപ്പനി മൂലം ഉണ്ടാകുന്ന മരണങ്ങളിലും വളരെ കുറവാണ്‌ പന്നിപ്പനി മൂലം ഉണ്ടാകുന്നത്‌. യുണൈറ്റഡ്‌ സ്റ്റേറ്റ്‌സില്‍ മാത്രം ഒരു പനികാലത്ത്‌ 200,000 പേര്‍ ആശുപത്രിയിലാവുകയും 36,000 അടുത്ത്‌ ആളുകള്‍ മരിക്കുകയും ചെയ്യാറുണ്ട്‌. ( സ്രോതസ്‌ സിഡിസി). പകര്‍ച്ചപ്പനി കുഞ്ഞുങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകിച്ച്‌ പ്രതിരോധ ശേഷി ദുര്‍ബലമായവര്‍ക്കും ഒരു പോലെ അപകടകരമാണ്‌.

Swine Flu

ഇപ്പോഴത്തെ എച്ച്‌1എന്‍1 പകര്‍ച്ചപ്പനി പൂര്‍ണമായും പുതിയതാണ്‌, ആര്‍ക്കും രോഗപ്രതിരോധ ശേഷി കാണില്ല. സാധാരണപകര്‍ച്ചപ്പനി പോലെ തന്നെ പന്നിപ്പനിയും ഏറെ സങ്കീര്‍ണതകള്‍ സൃഷ്ടിക്കുമെന്ന്‌ പൊതുആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയപ്പ്‌ നല്‍കുന്നുണ്ട്‌. സങ്കീര്‍ണതകള്‍ ഉണ്ടാകുന്നതിന്‌ പുറമെ പ്രശ്‌നം കൂടുതല്‍ ഗുരുതരവുമാവുകയും ചെയ്യാം.

സാധാരണ പകര്‍ച്ചപനിയില്‍ കാണപ്പെടുന്ന ബാക്ടീരിയല്‍ ന്യൂമോണിയയ്‌ക്ക്‌ വിപരീതമായി പന്നിപ്പനി വൈറല്‍ ന്യൂമോണിയക്ക്‌ കാരണമാകാം എന്ന്‌ ഡോക്ടര്‍മാര്‍ പറയുന്നു. വൈറല്‍ ന്യൂമോണിയയേക്കാള്‍ എളുപ്പം ചികിത്സിച്ച്‌ ഭേദമാക്കാന്‍ കഴിയുന്നത്‌ ബാക്ടീരിയല്‍ ന്യുമോണിയ ആണ്‌.

മനുഷ്യരിലേതിന്‌ സമാനമായി പനി വരുന്ന വെള്ളക്കീരിയില്‍ അടുത്തിടെ നടത്തിയ പരീക്ഷണം എങ്ങനെയാണ്‌ പന്നിപ്പനിയിലെ സങ്കീര്‍ണതകള്‍ ഗുരുതരമാകുന്നതെന്ന്‌ കാണിച്ചു തരുന്നുണ്ട്‌. സാധാരണ പകര്‍ച്ചപ്പനിയുടെ വൈറസ്‌ വെള്ളക്കീരിയുടെ മൂക്കില്‍ മാത്രം കാണപ്പെടുമ്പോള്‍ പന്നിപ്പനിയാണെങ്കില്‍ ഇത്‌ ആഴങ്ങളിലേക്ക്‌ പോയി ശ്വാസോശത്തിലെ ശ്വാസനാളം, ശ്വാസനാളികാശാഖകള്‍ എന്നിവയിലേക്ക്‌ എത്തുന്നതായും 2009 ല്‍ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. വൈറസ്‌ വെള്ളക്കീരിയുടെ കുടലിലേക്കും ചെന്നത്തുന്നുണ്ട്‌.

ഇതാണ്‌ പന്നിപ്പനിയുടെ പ്രധാന ലക്ഷണങ്ങളായ വയറിളക്കത്തിനും ഛര്‍ദ്ദിയ്‌ക്കും കാരണമാകുന്നത്‌. വെള്ളക്കീരിയില്‍ എച്ച്‌1എന്‍1 വൈറസ്‌ ഇരട്ടിക്കുന്നതും കൂടുതല്‍ അപകടങ്ങള്‍ക്ക്‌ കാരണമാകുന്നു.

പന്നിപ്പനിയാണോ സാധാരണ പകര്‍ച്ചപ്പനിയാണോ എന്ന്‌ നിങ്ങള്‍ക്ക്‌ തിരിച്ചറിയാന്‍ കഴിയുന്നില്ല എങ്കിലും സാധാരണ പനിയുടേതല്ലാത്ത ലക്ഷണങ്ങള്‍ കാണുകയാണെങ്കിലും ഡോക്ടറെ കാണുക. ഇത്‌ ചിലപ്പോള്‍ പന്നിപ്പനിയുടെ ലക്ഷണങ്ങള്‍ ആയിരിക്കും.

ഗര്‍ഭിണികള്‍ക്കും 5 മുതല്‍ 24 വയസ്സ്‌ വരെ പ്രായമുള്ള മുതിര്‍ന്നര്‍ക്കും ആണ്‌ പന്നിപ്പനിയുടെ സങ്കീര്‍ണതകള്‍ വരാന്‍ കൂടുതല്‍ സാധ്യത. അതിനാല്‍ ഈ വിഭാഗത്തിലാണെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കുക. നേരെ മറിച്ച്‌ പകര്‍ച്ചപ്പനി കൂടുതലായി ബാധിക്കുക മുതിര്‍ന്നവരേയും അഞ്ച്‌ വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളേയും ആണ്‌. അതിനാല്‍ വരും മാസങ്ങളില്‍ എല്ലാവരും സ്വന്തം ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ നല്‍കുക.

കാരണം പന്നിപ്പനിയും പകര്‍ച്ചപ്പനിയും ഒരേ പോലെ പകരുന്നവയാണ്‌, അതിനാല്‍ ഇതിനെ പ്രതിരോധിക്കാന്‍ തയ്യാറെടുത്തിരിക്കുക. ചുമയ്‌ക്കുമ്പോഴും തുമ്മുമ്പോഴും വായ മൂടുക, കൈകള്‍ കഴുക, പനിയുള്ളപ്പോള്‍ കഴിവതും വീട്ടില്‍ തന്നെ ഇരിക്കുക. നിങ്ങള്‍ക്ക്‌ പന്നിപ്പനിയോ, പകര്‍ച്ചപ്പനിയോ ആണെങ്കില്‍ ഒപ്പമുള്ളവരിലേക്ക്‌ പകരാതിരിക്കാന്‍ ശ്രദ്ധിക്കുക. ബ്ലാക്ക് ടീയിലെ അത്ഭുതകരമായ ആരോഗ്യരഹസ്യം

English summary

How Do You Know If You Have Swine Flu Or Seasonal Flu

Difference between swine flu and seasonal flu is hard to find. Swine flu symptoms, conditions & diseases resemble seasonal flu. Have a look at swine flu conditions diseases and symptoms.
 
 
X
Desktop Bottom Promotion