For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൊണ്ടവേദനയ്ക്ക് വീട്ടുവൈദ്യങ്ങള്‍

|

തൊണ്ടവേദന അഥവാ ത്രോട്ട് ഇന്‍ഫെക്ഷന്‍ കോള്‍ഡുണ്ടാകുമ്പോള്‍ വരുന്ന ഒരു സാധാരണ അവസ്ഥയാണ്. ഇതത്ര വലിയ പ്രശ്‌നമല്ലെങ്കിലും തുടക്കത്തില്‍ തന്നെ പ്രതിവിധി തേടാതിരുന്നാല്‍ പനിയടക്കമുള്ള പ്രശ്‌നങ്ങള്‍ക്കു കാരണമാകും.

ഇതിനു വിപണിയില്‍ ലഭിയ്ക്കുന്ന ഗുളികകള്‍ നുണഞ്ഞിറക്കുന്നതാണ് പലരുടേയും ശീലം. ഇവ ഗ്യാസനടക്കമുള്ള പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നുമുണ്ട്. എന്നാല്‍ ഇതല്ലാതെ തൊണ്ടവേദന മാറാന്‍ സഹായിക്കുന്ന പല വീട്ടുവൈദ്യങ്ങളുമുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ, ആരോഗ്യം നല്‍കുന്ന ഏഴ് പാരമ്പര്യ ശീലങ്ങള്‍

ചെറുചൂടുള്ള ഉപ്പുവെള്ളം ഇടയ്ക്കിടെ ഗാര്‍ഗിള്‍ ചെയ്യുന്നതു ഗുണം നല്‍കും.

ഉലുവ

ഉലുവ

ഉലുവ വെള്ളത്തിലിട്ടു തിളപ്പിച്ച് ഈ വെള്ളം കുടിയ്ക്കാം. ഇത് ചെറുചൂടോടെ കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

ചെറുനാരങ്ങ

ചെറുനാരങ്ങ

ചെറുനാരങ്ങ മുറിയ്ക്കുക. ഇതില്‍ അല്‍പം ഉപ്പ്, കുരുമുളകുപൊടി എന്നിവ തേക്കുക. ഇത് ഒരു സ്പൂണ്‍ കൊണ്ട് നല്ലപോലെ അമര്‍ത്തി ചെറുനാരയ്ക്കുള്ളിലേക്കാക്കുക. ഒരു തവയില്‍ വച്ച് ചെറുനാരങ്ങ അല്‍പം ചൂടാക്കുക. ചൂടാറിക്കഴിഞ്ഞാല്‍ ഇതിന്റെ നീര് അല്‍പാ്ല്‍പമായി കുടിയ്ക്കാം.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി വായിലിട്ടു ചവയ്ക്കുന്നതും നല്ലതാണ്. ഇതിന്റെ നീര് അണുബാധ കുറയ്ക്കാന്‍ സഹായിക്കും.

തുളസിയിലകള്‍

തുളസിയിലകള്‍

ഇടയ്ക്കിടെ അല്‍പാല്‍പം തുളസിയിലകള്‍ കടിച്ചു ചവച്ചു കഴിയ്ക്കുക. ഇതിന്റെ നീര് തൊണ്ടവേദനയ്ക്കു നല്ലതാണ്

മയിലാഞ്ചി ഇലകള്‍

മയിലാഞ്ചി ഇലകള്‍

എട്ടുപത്ത് മയിലാഞ്ചി ഇലകള്‍ വെള്ളത്തിലിട്ട് തിളപ്പിക്കുക. ഇൗ വെള്ളം ചെറുചൂടോടെ ഗാര്‍ഗിള്‍ ചെയ്യുന്നത് തൊണ്ടവേദനയ്ക്കു മാത്രമല്ലാ, ചുമയും ജലദോഷവും മാറാനും നല്ലതാണ്. .

 ചെറുനാരങ്ങാ വെള്ളത്തില്‍ തേനൊഴിച്ചു കുടിയ്ക്കു

ചെറുനാരങ്ങാ വെള്ളത്തില്‍ തേനൊഴിച്ചു കുടിയ്ക്കു

ഒരു ഗ്ലാസ് ചെറുനാരങ്ങാ വെള്ളത്തില്‍ അല്‍പം തേനൊഴിച്ചു കുടിയ്ക്കുക. ഇത് തൊണ്ടവേദന മാറ്റും. വൈറ്റമിന്‍ ബി, സി എന്നിവ കൂടുതല്‍ കഴിയ്ക്കുക. വൈറ്റമിന്‍ ബി അണുബാധ ചെറുക്കാന്‍ നല്ലതാണ്. വൈറ്റമിന്‍ സി പ്രതിരോധ ശേഷി നല്‍കും.

കല്‍ക്കണ്ടം, ചെറിയുള്ളി, കുരുമുളക്

കല്‍ക്കണ്ടം, ചെറിയുള്ളി, കുരുമുളക്

കല്‍ക്കണ്ടം, ചെറിയുള്ളി, കുരുമുളക് എന്നിവ ചതച്ച് ഇതിന്റെ നീര് അല്‍പാല്‍പമായി ഇറക്കുന്നതും ഗുണം ചെയ്യും.

പാലില്‍ മഞ്ഞള്‍

പാലില്‍ മഞ്ഞള്‍

ചൂടുപാലില്‍ അല്‍പം മഞ്ഞള്‍പ്പൊടി കലക്കി കുടിയ്ക്കുന്നതും നല്ലതാണ്.

ഗാര്‍ഗിള്‍

ഗാര്‍ഗിള്‍

ചെറുചൂടുള്ള ഉപ്പുവെള്ളം ഇടയ്ക്കിടെ ഗാര്‍ഗിള്‍ ചെയ്യുന്നതു ഗുണം നല്‍കും.

English summary

How To Cure Throat Pain With Natural Remedies

Here are some of the home remedies to cure throat infection and troat pain. Try these methods,
X
Desktop Bottom Promotion