For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചൂടുപാല്‍ കുടിച്ചാല്‍.....

By Super
|

ഒമ്പത് അടിസ്ഥാന പോഷകങ്ങളടങ്ങിയ പാല്‍ മികച്ച ഒരു ആരോഗ്യപാനീയമാണ്. പ്രോട്ടീന്‍, കാല്‍സ്യം, വിറ്റാമിന്‍ എ, ഡി, ബി12, പൊട്ടാസ്യം, ഫോസ്ഫറസ്, നിയാസിന്‍, റൈബോഫ്ലേവിന്‍ എന്നിവ അടങ്ങിയ ഒരു പ്രകൃതിദത്ത പാനീയമാണ് പാല്‍. ഇക്കാരണത്താലാണ് ആരോഗ്യം നിലനിര്‍ത്താന്‍ പതിവായി പാല്‍ കുടിക്കണമെന്ന് പറയുന്നത്.

പ്രായപൂര്‍ത്തിയായ ഒരാള്‍ മൂന്ന് തവണയായി മൂന്ന് കപ്പ് പാല്‍ ഒരു ദിവസം കുടിക്കണം.പാലിന് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. പാല്‍ ചൂടുള്ളതാണെങ്കില്‍ അതിന്‍റെ ഗുണം ഇരട്ടിയാകും. ചൂടുള്ള പാലിന്‍റെ ഗുണങ്ങള്‍ അറിയുക.

പ്രോട്ടീനിന്‍റെ പ്രകൃതിദത്ത ഉറവിടം

പ്രോട്ടീനിന്‍റെ പ്രകൃതിദത്ത ഉറവിടം

പ്രകൃതിദത്ത പ്രോട്ടീനുകളുടെയും വിറ്റാമിനുകളുടെയും മറ്റ് നിരവധി പോഷകങ്ങളുടെയും സ്രോതസ്സാണ് ചൂടുള്ള പാല്‍. അതിനാല്‍ തന്നെ ഇത് നിങ്ങളുടെ ഭക്ഷണത്തിലെ പ്രധാന ഘടകമായിരിക്കണം. പ്രാതലിനൊപ്പം ഒരു കപ്പ് പാല്‍ കുടിക്കുന്നത് ദിവസത്തിന് നല്ലൊരു തുടക്കം നല്കും. മസിലുകള്‍ വളരാന്‍ പാല്‍ ഉത്തമമാണ്. പ്രത്യേകിച്ച് കരുത്തും പേശിബലവും നേടാന്‍ ആഗ്രഹിക്കുന്നുവങ്കില്‍. അസ്ഥികള്‍ക്ക് ആവശ്യമായ കാല്‍സ്യം പാല്‍ വഴി ലഭ്യമാകും. കഠിനമായ വ്യായാമങ്ങള്‍ക്ക് ശേഷം ഒരു കപ്പ് ചൂടുപാല്‍ കുടിക്കുന്നത് ശരീരത്തില്‍ ജലാംശവും ഊര്‍ജ്ജവും നല്കാന്‍ സഹായിക്കും.

കാല്‍സ്യത്തിന്‍റെ മികച്ച ഉറവിടം

കാല്‍സ്യത്തിന്‍റെ മികച്ച ഉറവിടം

ഉറപ്പുള്ള പല്ലുകള്‍ വേണമെന്നുണ്ടെങ്കില്‍ ദിവസവും പാല്‍ കുടിക്കുക. പല്ലിന് സെന്‍സിറ്റിവിറ്റി ഉള്ളവര്‍ക്ക് തണുത്ത പാല്‍ കുടിക്കുന്നത് പോലെ ദോഷം ചെയ്യുന്നതല്ല ചൂടുള്ള പാല്‍. ഫോസ്ഫറസ്, കാല്‍സ്യം, അയഡിന്‍ എന്നിവയുടെ സാന്നിധ്യം പല്ലിനെയും, താടിയെല്ലിനെയും, മറ്റ് അസ്ഥികളെയും ശക്തിപ്പെടുത്തും. ഭക്ഷണങ്ങള്‍ക്കിടെ ചൂടുള്ള പാല്‍ കുടിക്കുന്നത് ഇനാമലിനെ സംരക്ഷിക്കുമെന്നതിനാല്‍ വായുടെ ആരോഗ്യവും വര്‍ദ്ധിപ്പിക്കും.

മാനസികസമ്മര്‍ദ്ദം കുറയ്ക്കാം

മാനസികസമ്മര്‍ദ്ദം കുറയ്ക്കാം

പകല്‍ കടുത്ത അധ്വാനമാണെങ്കില്‍ പെട്ടന്നുള്ള റിലാക്സേഷന് ഒരു കപ്പ് ചൂടുള്ള പാല്‍ കുടിക്കുക. ചൂടുള്ള പാല്‍ തളര്‍ന്ന ഞരമ്പുകളെ ഉണര്‍ത്തുകയും, മുറുകിയ പേശികള്‍ക്ക് ആശ്വാസം നല്കുകയും ചെയ്യും. നിങ്ങള്‍ക്ക് ക്ഷോഭമോ ഉത്കണ്ഠയോ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഒരു കപ്പ് പാല്‍ കുടിച്ച് ശാന്തത നേടുക. എഡിഎച്ച്ഡി പ്രശ്നം നേരിടുന്ന രോഗികള്‍ ഒരു ഗ്ലാസ്സ് പാല്‍ കുടിക്കുന്നത് ഏറെ ഗുണം ചെയ്യും.

എനര്‍ജി ബൂസ്റ്റര്‍

എനര്‍ജി ബൂസ്റ്റര്‍

ഒരു കപ്പ് ചൂടുള്ള പാല്‍ നിങ്ങളുടെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കും, പ്രത്യേകിച്ച് നിങ്ങള്‍ക്ക് ക്ഷീണവും മടുപ്പും അനുഭവപ്പെടുമ്പോള്‍. പാല്‍ കുടിക്കുന്നത് പെട്ടന്ന് തന്നെ ഉന്മേഷം പകരുകയും, നിങ്ങള്‍ക്ക് പുനര്‍ജ്ജീവന്‍ നല്കുകയും ചെയ്യും. കൊഴുപ്പു കുറഞ്ഞ ഒരു ഗ്ലാസ്സ് പാല്‍ കുടിച്ചാല്‍ ഒരു സ്കൂള്‍ കുട്ടിക്ക് പോലും അവന്‍റെ ദിവസാരംഭത്തിലാവശ്യമായ ഊര്‍ജ്ജം ലഭ്യമാക്കും.

പിഎംഎസിന് ആശ്വാസം

പിഎംഎസിന് ആശ്വാസം

മിക്കവാറും സ്ത്രീകള്‍ക്കും ആര്‍ത്തവം ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാവും. ഒരു കപ്പ് ചൂട് പാല്‍ കുടിക്കുന്നത് പിഎംഎസിന്‍റെ പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്. ആര്‍ത്തവ സംബന്ധമായ വേദന നിങ്ങളെ അലട്ടുന്നുവെങ്കില്‍ അതിന് പരിഹാരമായി പാല്‍ കുടിയ്ക്കുക.

ഫുഡ് സപ്ലിമെന്‍റ്

ഫുഡ് സപ്ലിമെന്‍റ്

ക്യാന്‍സര്‍ പോലുള്ള ഗുരുതരമായ രോഗങ്ങളുള്ളവര്‍ക്ക് പാല്‍ നല്ലൊരു സപ്ലിമെന്‍റാണ്. ഭക്ഷണം കഴിക്കാന്‍ പ്രയാസം നേരിടുന്നവര്‍ക്ക് ആശ്വാസകരവും, ഫലപ്രദവുമായിരിക്കും പാല്‍.

സുഖ നിദ്ര

സുഖ നിദ്ര

ശരീരത്തിന്‍റെ നവീകരണത്തിന് നല്ല ഉറക്കം പ്രധാനപ്പെട്ട കാര്യമാണ്. പലരെ സംബന്ധിച്ചും രാത്രിയിലെ ഉറക്കം ഒരു പ്രശ്നമാണ്. ലോകമെങ്ങുമുള്ള ഡോക്ടര്‍മാര്‍ ഇക്കാര്യത്തില്‍ നിര്‍ദ്ദേശിക്കുന്ന ഒരു കാര്യമാണ് കിടക്കുന്നതിന് മുമ്പായി ഒരു ഗ്ലാസ്സ് ചൂടുള്ള പാല്‍ കുടിക്കുന്നത്. പാലിലെ ഒരു തരം അമിനോ ആസിഡ് മനസിനെ ശാന്തമാക്കുകയും, തളര്‍ന്ന ഞരമ്പുകളെ സുഖപ്പെടുത്തുകയും ചെയ്യും.

തൊണ്ടവേദനയ്ക്ക് പരിഹാരം

തൊണ്ടവേദനയ്ക്ക് പരിഹാരം

നിങ്ങള്‍ക്ക് തൊണ്ടവേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ വേദനയും അസ്വസ്ഥതയുമകറ്റാന്‍ പറ്റിയ പരിഹാരമാണ് ചൂടുള്ള പാല്‍. ചൂടുള്ള പാല്‍ കുടിക്കുമ്പോള്‍ നിങ്ങള്‍ക്ക് സുഖം തോന്നും. കടുപ്പം കുറഞ്ഞ ചായയും രോഗമുക്തിക്ക് സഹായിക്കുകയും, അണുബാധയെ ചെറുക്കാനുള്ള ശക്തി നല്കുകയും ചെയ്യും.

ജലാംശം വര്‍ദ്ധിപ്പിക്കുന്നു

ജലാംശം വര്‍ദ്ധിപ്പിക്കുന്നു

ചൂടുള്ള പാല്‍ ശരീരത്തിന് ദിവസം മുഴുവന്‍ ഊര്‍ജ്ജം പകരുന്നതിനൊപ്പം ജലാംശവും ലഭ്യമാക്കും. വ്യായാമം ചെയ്ത ശേഷം പാല്‍ കുടിക്കുന്നത് ശരീരത്തിലെ ഇലക്ട്രോലൈറ്റുകളെ വര്‍ദ്ധിപ്പിക്കാനും, അത് വഴി ജലാംശം വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം

രാത്രി കിടക്കുന്നതിന് മുമ്പ് ഒരു കപ്പ് ചൂടുള്ള പാല്‍ കുടിക്കുന്നത് മലബന്ധത്തിന് പരിഹാരം നല്കും. നല്ല ഉJക്കം ലഭിക്കാനും, ദഹനേന്ദ്രിയത്തിന്‍റെ സുഗമമായ പ്രവര്‍ത്തനത്തിനും ഇത് ഏറെ സഹായിക്കും. കഠിനമായ മലബന്ധം അനുഭവപ്പെടുന്നുവെങ്കില്‍ ആഗറോള്‍ ചൂടുള്ള പാലുമായി ചേര്‍ത്ത് കഴിക്കുന്നത് ഫലം നല്കും.

Read more about: health ആരോഗ്യം
English summary

Hot Milk Benefits

Have you felt relaxed, refreshed and experienced your spirits soaring after a hot cup of milk? There is a good enough reason that hot cup of milk gave you that energy shot! Not just that, a hot cup of milk does have many other benefits as well.
X
Desktop Bottom Promotion