For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ കാല്‍ ക്ഷീണിക്കുന്നുണ്ടോ..?

By Sruthi K M
|

തുടര്‍ച്ചയായുള്ള ജോലി കാരണം നിങ്ങളുടെ കാല്‍ ക്ഷീണിച്ചുപോകുന്നുണ്ടോ? പാദങ്ങള്‍ക്കും മുട്ടുകള്‍ക്കും നല്ല വേദനയും അനുഭവപ്പെടുന്നു അല്ലേ...? ഇത്തരം അവസ്ഥ മാറ്റാന്‍ എന്താണ് വഴി. നിങ്ങളുടെ ശരീരം മുഴുവന്‍ താങ്ങി നിര്‍ത്തുന്ന കാല്‍ പെട്ടെന്ന് തളര്‍ന്നുപോയാല്‍ എന്ത് ചെയ്യും.

എല്ലുകളുടെ ബലം നഷ്ടപ്പെടാതിരിക്കാന്‍..

അത്തരം അവസ്ഥ വരാതിരിക്കാന്‍ കാലിന്റെ എല്ലുകള്‍ക്ക് കരുത്തും ഉണര്‍വ്വും നല്‍കണം. പ്രോട്ടീനും കാത്സ്യവും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചും കാലിന് നല്ല പരിചരണം നല്‍കിയും സംരക്ഷിക്കാം. തുടര്‍ച്ചയായി ഇരുന്നും നിന്നും ജോലി ചെയ്യുന്നവര്‍ക്കാണ് ഇത്തരം തളര്‍ച്ചയുണ്ടാകുന്നത്.

കാലിന്റെ ക്ഷീണം മാറ്റാന്‍ ചില വഴികള്‍ പറഞ്ഞുതരാം. കാലിനെ ഇത്തരത്തില്‍ പരിചരിക്കുകയാണെങ്കില്‍ ഒരു ക്ഷീണവും ഉണ്ടാകില്ല.

ഉപ്പ് വെള്ളം

ഉപ്പ് വെള്ളം

പാദങ്ങള്‍ക്ക് ഉണര്‍വേകാനും കീടങ്ങളെ നശിപ്പിക്കാനും ഉപ്പിട്ട ചൂടുവെള്ളത്തില്‍ പാദങ്ങള്‍ മുക്കിവെക്കാറുണ്ട്. അതുപോലെ നിങ്ങളുടെ കാലുകള്‍ മുഴുവനായും മുക്കിവെക്കാം. ബക്കറ്റില്‍ കാല്‍ 15 മിനിട്ട് മുക്കിവെക്കാം. കാലിന്റെ വേദനയ്ക്ക് ആശ്വാസം ലഭിക്കും.

എണ്ണ

എണ്ണ

ചെറുചൂടുവെള്ളത്തില്‍ അല്‍പം യൂകാലിപ്റ്റസ് തൈലം, റോസ്‌മെറി ഓയില്‍, പുതിന ഓയില്‍ എന്നിവ ചേര്‍ക്കുക. ഈ വെള്ളത്തിലേക്ക് കാല്‍ 10 മിനിട്ട് മുക്കിവെച്ചാലും നല്ല സുഖം കിട്ടും.

വിനാഗിരി

വിനാഗിരി

കാലുകള്‍ക്ക് നല്‍കാവുന്ന മികച്ച ചികിത്സയാണിത്. രണ്ട് ടീസ്പൂണ്‍ വിനാഗിരി ചൂടുവെള്ളത്തില്‍ ഒഴിക്കുക. ഇതിലേക്ക് കല്ലുപ്പും ചേര്‍ക്കുക. ഇത് നിങ്ങളുടെ കാലുകളെ സ്വാന്തനിപ്പിക്കും.

പുതിനയില ചായ

പുതിനയില ചായ

സ്‌ട്രെസ്സ് ഇല്ലാതാക്കി ആശ്വാസം നല്‍കാന്‍ പുതിനയില ചായയ്ക്ക് സാധിക്കും. ചൂടുവെള്ളത്തില്‍ കാല്‍ മുക്കിവെച്ച് പുതിനയില ചായ കൊണ്ട് കാല്‍ നന്നായി നനയ്ക്കുക.

ഓയില്‍ മസാജ്

ഓയില്‍ മസാജ്

ഓയില്‍ മസാജ് നല്ലൊരു വഴിയാണ്. ഇത് നിങ്ങളുടെ കാലുകള്‍ക്കുണ്ടാകുന്ന സ്‌ട്രെസ്സ് മാറ്റിതരും. ചാമോമൈല്‍ ഓയില്‍, ലാവന്‍ഡര്‍ ഓയില്‍, ഒലിവ് ഓയില്‍ എന്നിവ തുല്യ അളവില്‍ എടുത്ത് കാല്‍ നന്നായി മസാജ് ചെയ്യുക.

ഗ്രാമ്പു എണ്ണ

ഗ്രാമ്പു എണ്ണ

സന്ധിവേദനകളും തലവേദനയും മാറ്റാന്‍ ഉപയോഗിക്കുന്നതാണ് ഗ്രാമ്പു എണ്ണ. ഗ്രാമ്പു എണ്ണ കൊണ്ട് കാല്‍ നന്നായി മസാജ് ചെയ്താല്‍ മതി. നിങ്ങളുടെ മസിലുകള്‍ക്ക് നല്ല ആശ്വാസം ലഭിക്കും. കാലുകളുടെ രക്തയോട്ടം നല്ല രീതിയില്‍ നടക്കും.

ഐസ് പാക്ക്

ഐസ് പാക്ക്

മസിലുകള്‍ക്കുണ്ടാകുന്ന വേദനകളെ തണുപ്പിക്കാന്‍ ഐസ് വയ്ക്കാം. ഇത് നാഡികളെ സ്വാന്തനപ്പെടുത്തുന്നു. പ്ലാസ്റ്റിക്ക് ബാഗില്‍ ഐസ് കഷ്ണങ്ങള്‍ ഇട്ട് വേദനയുള്ള ഭാഗങ്ങളില്‍ വച്ചുകൊടുക്കുക.

ചൂടും തണുപ്പും

ചൂടും തണുപ്പും

ചൂടും തണുപ്പും ചേര്‍ന്ന ചികിത്സ രക്തയോട്ടത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കും. ഒരു ബക്കറ്റില്‍ ചൂടുവെള്ളവും മറ്റൊരു ബക്കറ്റില്‍ തണുത്തവെള്ളവും എടുക്കുക. മൂന്ന് മിനിട്ട് ചൂടുവെള്ളത്തില്‍ കാല്‍ മുക്കിവെക്കുക. അതിനുശേഷം കുറച്ച് സമയം തണുത്തവെള്ളത്തില്‍ കാല്‍ മുക്കിവെക്കുക. മൂന്ന് തവണയെങ്കിലും ഈ പ്രവൃത്തി തുടരുക.

കാല്‍ വ്യായാമം

കാല്‍ വ്യായാമം

കാലിന് നല്ല വ്യായാമം നല്‍കാം. ടെന്നിസ് ബോള്‍ കോണ്ട് കാലില്‍ ഉരുട്ടി കളിക്കാം. അല്ലെങ്കില്‍ പിന്‍ ചികിത്സ ചെയ്യാം. ഇത് കാലിന് നല്ലൊരു വ്യായാമം ആണ്. നല്ല ആശ്വാസം ലഭിക്കും.

കാലുകള്‍ ഉയര്‍ത്തിവെക്കുക

കാലുകള്‍ ഉയര്‍ത്തിവെക്കുക

രണ്ട് കാലുകളും കുറച്ച് സമയം ഉയര്‍ത്തിവെച്ചാല്‍ എല്ലാ സ്‌ട്രെസ്സുകളും മാറും. ഉറങ്ങുമ്പോള്‍ തലയണയുടെ മുകളില്‍ കാല്‍ വെച്ച്് ഉറങ്ങുന്നത് നല്ലതാണ്.

English summary

effective home remedies to treat tired legs

Do you experience tiredness in your legs after a long working day?Read on and find out how the home remedies can help you get relief from tired legs.
Story first published: Saturday, April 25, 2015, 11:22 [IST]
X
Desktop Bottom Promotion