For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടിവെയ്ക്കാനാണോ ബുദ്ധിമുട്ടുന്നത്..?

By Sruthi K M
|

തടി കുറയ്ക്കാന്‍ പലരും ബുദ്ധിമുട്ടുകയാണ്.. എന്നാല്‍ അതുപോലെത്തന്നെ തടി കൂട്ടാനും ചിലര്‍ കഷ്ടപ്പെടുന്നുണ്ട്. ശരീരം മെലിഞ്ഞുണങ്ങിപ്പോയാല്‍ എന്തിന് കൊള്ളാം. ഒരു രോഗം വന്നാല്‍ താങ്ങാനുള്ള ശേഷിപോലും ഇല്ല ചിലര്‍ക്ക്. ഉയരത്തിനനുസരിച്ച് ശരീരഭാരമില്ലെങ്കില്‍ സൗന്ദര്യം മാത്രമല്ല അത് നിത്യജീവിതത്തെ തന്നെ ബാധിക്കും..

ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ഭക്ഷണങ്ങള്‍..

ജീവിതശൈലിയും ഭക്ഷണക്രമവും പരിഷ്‌കരിച്ചാല്‍ തന്നെ അനായാസം ആര്‍ക്കും അവരവരുടെ വയസ്സിന് സമാനമായ ശരീരഭാരം ഉണ്ടാകും. പൊണ്ണത്തടി വയ്ക്കാതെ ആവശ്യത്തിന് തടി നിങ്ങളുടെ ശരീരത്തിന് ആവശ്യമാണ്.

പാല്‍

പാല്‍

ദിവസവും രണ്ട് ഗ്ലാസ് പാല്‍ കുടിക്കുക. ചായയും കാപ്പിയും ഒഴിവാക്കാം.

ഏത്തപ്പഴം

ഏത്തപ്പഴം

ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ് ഏത്തപ്പഴം. പ്രഭാതഭക്ഷണത്തില്‍ എന്നും ഏത്തപ്പഴം ഉള്‍പ്പെടുത്താം. ഏത്തപ്പഴം കൊണ്ടുള്ള ഷെയ്ക്കും കഴിക്കാം.

ജ്യൂസ്

ജ്യൂസ്

പഴങ്ങളുടെ ജ്യൂസ് ധാരാളം കഴിക്കുന്നതും ശരീരഭാരം കൂട്ടും. ആരോഗ്യകരമായ ശരീരം സ്വന്തമാക്കാം.

അളവ് വര്‍ദ്ധിപ്പിക്കാം

അളവ് വര്‍ദ്ധിപ്പിക്കാം

ഓരോദിവസവും കഴിക്കുന്ന പോഷകാഹാരങ്ങളും അളവ് അല്പാല്‍പ്പമായി വര്‍ധിപ്പിക്കാം. ഒരു ദിവസം വാരിവലിച്ച് കഴിച്ചതിനെക്കൊണ്ട് ഒന്നും നേടാനില്ല.

കിഴങ്ങ് വര്‍ഗം

കിഴങ്ങ് വര്‍ഗം

അന്നജം ധാരാളം ഉള്ള ഭക്ഷണം കഴിക്കുക. മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ്, ധാന്യങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

മത്സ്യം

മത്സ്യം

മത്സ്യം കഴിക്കുന്നതും ശരീരഭാരം കൂട്ടും. നല്ല പോഷക ഗുണങ്ങളുള്ള കടല്‍ മത്സ്യങ്ങള്‍ കഴിക്കുക. മത്തി, ചെറിയതരം മീനുകള്‍ എന്നിവ കഴിക്കുന്നതാണ് ഏറ്റവും നല്ലത്.

ചോറ്

ചോറ്

ഓരോ ദിവസവും കഴിക്കുന്ന ചോറിന്റെ അളവില്‍ ചെറിയ വര്‍ദ്ധനവ് വരുത്തുക. വലിച്ചുവാരി കഴിക്കേണ്ടതില്ല.

മുട്ട

മുട്ട

കാത്സ്യവും പ്രോട്ടീനും അടങ്ങിയ മുട്ട എന്നും പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ ഏറ്റവും മികച്ചതാകും.

ഉണക്കിയ പഴങ്ങള്‍

ഉണക്കിയ പഴങ്ങള്‍

ഈന്തപ്പഴം, ഉണക്കിയ പഴങ്ങള്‍ എന്നിവ കഴിക്കുന്നതുവഴിയും ശരീരഭാരം കൂട്ടാം. നല്ല ആരോഗ്യശക്തിയും ലഭിക്കും.

തൈര്

തൈര്

ഉച്ചഭക്ഷണത്തില്‍ എന്നും തൈര് ഉള്‍പ്പെടുത്തുക.

English summary

how to gain your weight

We give you some natural foods that will help you gain weight.
Story first published: Monday, April 27, 2015, 15:38 [IST]
X
Desktop Bottom Promotion