For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡെങ്കിപ്പനി തടയാന്‍ വീട്ടുമരുന്നുകള്‍

By Super
|

കൊതുകുകള്‍ പരത്തുന്ന വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. പെട്ടന്നുണ്ടാകുന്ന തീവ്രമായ ഈ രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍ തലവേദന, പനി, ശ്വാസതടസ്സം, പേശികളിലെയും സന്ധികളിലെയും കഠിനമായ വേദന, ഗ്രന്ഥികളുടെ വീക്കം, തിണര്‍പ്പുകള്‍ തുടങ്ങിയവയാണ്.

ഡെങ്കിപ്പനി തടയുന്നതിന് വാക്സിനുകളൊന്നും ലഭ്യമല്ല. ഉഷ്ണമേഖലകളില്‍ സഞ്ചരിക്കുകയും താമസിക്കുകയും ചെയ്യുമ്പോള്‍ രോഗകാരിയായ വൈറസുള്ള കൊതുകുകളുടെ കടിയേല്‍ക്കാതിരിക്കുകയാണ് ചെയ്യാവുന്ന ഫലപ്രദമായ നടപടി. കടിയേല്‍ക്കാതെ മുന്‍ കരുതലെടുക്കുകയും, കൊതുകുകള്‍ പെരുകുന്നത് തടയുകയും ചെയ്യുന്നത് ഇവയില്‍ പെടുന്നു. ഈ മരുന്നുകള്‍ നിങ്ങളെ രോഗിയാക്കും!!

ഡെങ്കിപ്പനി ഭേദമാക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില ചികിത്സകളെ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

പപ്പായ ഇല

പപ്പായ ഇല

രണ്ട് പച്ച പപ്പായ ഇലകളെടുത്ത് അവ വൃത്തിയാക്കുക. ഇത് ചതച്ച് അരിച്ച് നീരെടുക്കുക. ദിവസം രണ്ട് സ്പൂണ്‍ വീതം ഇത് കഴിക്കുക. പപ്പായ ഇല വെള്ളത്തിലിട്ട് തിളപ്പിക്കുകയോ, ചൂടുവെള്ളത്തില്‍ കഴുകുകയോ ചെയ്യരുത്. ഇങ്ങനെ ചെയ്താല്‍ അവയുടെ ഔഷധഗുണം നഷ്ടപ്പെട്ട് പോകും. തണ്ട് എടുക്കാതെ ഇലയുടെ ഭാഗം മാത്രം ഉപയോഗിക്കുക. ചവര്‍പ്പ് രുചിയായതിനാല്‍ നീര് വിഴുങ്ങുക.

വേപ്പെണ്ണ

വേപ്പെണ്ണ

വേപ്പെണ്ണ ശുദ്ധീകരണ ശേഷിയുള്ളതാണ്. ഇത് ചൂടുള്ള നനഞ്ഞ തുണിയില്‍ 15 മുതല്‍ 60 ഗ്രാം വരെ തേച്ച് ദിവസം 2-3 പ്രാവശ്യം ഉപയോഗിക്കാം. ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നവര്‍ ഇത് ചെയ്യരുത്.

മല്ലിയുടെ ഇല

മല്ലിയുടെ ഇല

മല്ലിയുടെ ഇല നീരാക്കി കഴിക്കുന്നത് ഡെങ്കിപ്പനിക്ക് ആശ്വാസം നല്കും.

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയ നെല്ലിക്ക പോലുള്ളവ ഇരുമ്പ് നന്നായി ആഗിരണം ചെയ്യാന്‍ സഹായിക്കും.

ച്യവനപ്രാശം

ച്യവനപ്രാശം

ച്യവനപ്രാശം രോഗപ്രതിരോധത്തിനായി ഉപയോഗിക്കാം. ഇത് രക്തം ശുദ്ധീകരിക്കുകയും, ബ്ലഡ് കൗണ്ട് വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

തുളസിയില

തുളസിയില

തുളസിയില വെള്ളത്തിലിട്ട് തിളപ്പിച്ച് ചായ പോലെ കുടിക്കുന്നത് ഡെങ്കിപ്പനി തടയും. ചവര്‍പ്പും കടുപ്പവുമുള്ള ഇതിലെ ഔഷധ ഘടകങ്ങള്‍ ആന്തരിക സംവിധാനങ്ങളെ പനിക്കെതിരെ ശക്തിപ്പെടുത്താന്‍ കഴിവുള്ളതാണ്.

ഉലുവയുടെ ഇല

ഉലുവയുടെ ഇല

ഉലുവയുടെ ഇല ഉപയോഗിച്ച് ചായ ഉണ്ടാക്കി കുടിക്കുന്നത് പനി കുറയ്ക്കും. മനുഷ്യശരീരത്തെ ശുദ്ധീകരിക്കാനും, സൗഖ്യപ്പെടുത്താനും ഇത് സഹായിക്കും.

ഓറഞ്ച് ജ്യൂസ്

ഓറഞ്ച് ജ്യൂസ്

ഓറഞ്ച് ജ്യൂസ് ദഹനത്തിനും, മൂത്രം കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടാനും, ആന്‍റിബോഡികള്‍ വര്‍ദ്ധിപ്പിക്കാനും സഹായിക്കും. ഇത് വേഗത്തില്‍ രോഗമുക്തി നല്കും.


English summary

Home Remedies For Dengu

Here are some of the home remedies for dengu. Try these and stay away from this life threatening disease,
X
Desktop Bottom Promotion