For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉറങ്ങി തടി കുറയ്ക്കാം!!

|

ഉറക്കം ആരോഗ്യകരമായ ജീവിതത്തിന് അത്യാവശ്യമാണ്. തടി കുറയ്‌ക്കേണ്ടത് ആരോഗ്യത്തിനും സൗന്ദര്യത്തിനും പ്രധാനവും.

തടി കുറയ്ക്കാന്‍ പല വഴികളുമുണ്ട്. ഇതിലൊന്നാണ് ഉറക്കമെന്നറിയാമോ,

ഉറക്കം തടി കൂട്ടുകയും തടി കുറയ്ക്കുകയും ചെയ്യും. ഇതെങ്ങനെയെന്നറിയൂ,

sleep 1

രാവിലെയാണ് ഭാരം ഏറ്റവും കുറഞ്ഞിരിയ്ക്കുക. ഇത് നിങ്ങള്‍ക്കു വെയ്‌ററ് നോക്കിയാല്‍ മനസിലാകും. രാത്രിയാകട്ടെ, ഭാരം കൂടിയിരിയ്ക്കും.

ശരീരത്തിലെ ഫഌയിഡിന്റെ തോതാണ് ഇതിനുള്ള പ്രധാന കാരണം. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ശരീരത്തിലെ വെള്ളത്തിന്റെ അളവു കുറഞ്ഞിരിയ്ക്കും. എന്നാല്‍ പിന്നീട് ഈ അളവു കൂടുകയും ചെയ്യും. ഇത് ഭാരം കൂടുവാന്‍ ഇട വരുത്തും. അതായത് രാത്രി ഉറങ്ങി എഴുന്നേല്‍ക്കുമ്പോഴാണ ഈ പ്രക്രിയ ശരിയായി നടക്കുക.

sleep 2

ഉറക്കം കുറവുള്ളവര്‍ക്ക് അമിതവണ്ണമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഉറക്കക്കുറവ് ശരീരത്തിലെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കുന്നതാണ് ഇതിനു കാരണം. കൃത്യമായി ഉറങ്ങുന്നത് ഇതുവഴി തടി കുറയ്ക്കാന്‍ പ്രധാനമാണ്.

ഉറക്കം പാകത്തിനെന്ന പോലെ അമിതമായി ഉറങ്ങുന്നതും ഒഴിവാക്കണം. എപ്പോഴും കിടന്നുറങ്ങുന്നത് ശരീരത്തിലെ അപചയപ്രക്രിയ സാവധാനത്തിലാക്കും. തടി വര്‍ദ്ധിയ്ക്കും.

English summary

Hoe Sleep Helps To Lose Weight

Sleep is very important for weightloss. Read more to know how sleep helps for weight loss,
Story first published: Saturday, January 24, 2015, 11:18 [IST]
X
Desktop Bottom Promotion