For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്‌തനങ്ങള്‍ വലുതാവാന്‍ ഔഷധങ്ങള്‍

By Super
|

സ്‌തനങ്ങള്‍ വലുതാവാന്‍ ആഗ്രഹിക്കുന്ന സ്‌ത്രീകളില്‍ പലരും ഇപ്പോള്‍ ഔഷധങ്ങളിലേക്ക്‌ തിരിഞ്ഞിരിക്കുകയാണ്‌. സ്‌തനങ്ങളുടെ വലുപ്പം കൂട്ടാന്‍ സഹായിക്കുന്ന നിരവധി പ്രകൃതിദത്ത ഉത്‌പന്നങ്ങള്‍ നിത്യജീവിതത്തില്‍ നമ്മള്‍ ഉപയോഗിക്കുന്നുണ്ട്‌.

സ്‌തനങ്ങള്‍ വലുതാവാന്‍ സഹായിക്കുന്ന ചില ഔഷധങ്ങള്‍

1. പെരുഞ്ചീരകം

1. പെരുഞ്ചീരകം

സ്‌തനങ്ങള്‍ വലുതാകുന്നതിനും മൂലയൂട്ടുന്ന അമ്മമാരില്‍ പാല്‍ കൂടുതല്‍ ഉണ്ടാകുന്നതിനും വളരെ കാലങ്ങളായി ഉപയോഗിച്ചു വരുന്ന സുഗന്ധവ്യജ്ഞനങ്ങളില്‍ ഒന്നാണ്‌ പെരുഞ്ചീരകം. ശരീരത്തില്‍ ഈസ്‌ട്രൊജനെ അനുകരിക്കുന്ന ഫൈറ്റോഈസ്‌ട്രൊജന്‍ ഇവ നല്‍കും. പെരുഞ്ചീരകം ചായയിലോ ഭക്ഷണത്തിലോ ഉപയോഗിക്കാം. പെരുഞ്ചീരക എണ്ണ സ്‌തനങ്ങളില്‍ നേരിട്ട്‌ ഉപയോഗിക്കാം. ഇവയ്‌ക്ക്‌ മറ്റ്‌ പല ഔഷധ ഗുണങ്ങളും ഉണ്ട്‌. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, നെഞ്ചുവേദന,അനാര്‍ത്തവം, ആസ്‌തമ എന്നിവ ഭേദമാക്കാന്‍ ഇവ ഉപയോഗിക്കാറുണ്ട്‌. ലൈംഗിക തൃഷ്‌ണ ഉയര്‍ത്താനും ഇവ സഹായിക്കും. പെരുഞ്ചീരകത്തില്‍ ഫൈറ്റോന്യൂട്രിയന്റിന്റെ അളവ്‌ ഉയര്‍ന്ന നിലയിലാണ്‌ ഇതും സ്‌തനങ്ങളുടെ വലുപ്പം കൂട്ടാന്‍ സഹായിക്കും.

2. സാധ്യതയുള്ള പാര്‍ശ്വഫലങ്ങള്‍

2. സാധ്യതയുള്ള പാര്‍ശ്വഫലങ്ങള്‍

സെലറി, കാരറ്റ്‌ തുടങ്ങിയവയോട്‌ അലര്‍ജി ഉണ്ടെങ്കില്‍ പെരുഞ്ചീരകത്തോടും അലര്‍ജി ഉണ്ടാകാന്‍ സാധ്യത ഉണ്ട്‌.

പെരുഞ്ചീരകം ചര്‍മ്മത്തിന്റെ സൂര്യപ്രകാശത്തോടുള്ള സംവേദന ക്ഷമത ഉയര്‍ത്തും,ഇത്‌ പെട്ടെന്ന്‌ സൂര്യാഘാതം ഏക്കാന്‍ കാരണമാകും. അതിനാല്‍ നിങ്ങളുടേത്‌ മൃദുല ചര്‍മ്മം ആണെങ്കില്‍ സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കുക.

3. റെഡ്‌ ക്ലോവര്‍

3. റെഡ്‌ ക്ലോവര്‍

സാധാരണ എല്ലാ അസുഖങ്ങള്‍ക്കും ഈ ഔഷധം ഉപയോഗിക്കാറുണ്ട്‌. എന്നാല്‍ സ്‌തനങ്ങള്‍ വലുതാകാന്‍ ഇവ സഹായിക്കുമെന്ന്‌ വളരെ കുറച്ചു പേര്‍ക്കേ അറിയൂ. ജെനിസ്റ്റീന്‍ പോലുള്ള വിവിധ ഫൈറ്റോഈസ്‌ട്രൊജനുകളുടെ മികച്ച സ്രോതസാണ്‌ ഇവ. മനുഷ്യ ഈസ്‌ട്രൊജനുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ സ്‌തനങ്ങള്‍ വലുതാവാന്‍ ഈ പദാര്‍ത്ഥം സഹായിക്കും.

4. പാര്‍ശ്വഫലങ്ങള്‍

4. പാര്‍ശ്വഫലങ്ങള്‍

ചില സ്‌ത്രീകളില്‍ ഇവ മനംപിരട്ടല്‍, തലവേദന, പേശീ വേദന, രക്തസ്രാവം എന്നിവയ്‌ക്ക്‌ ചിലപ്പോള്‍ കാരണമാകും

രക്തസ്രാവത്തിന്റെ പ്രശ്‌നം നേരത്തേ തന്നെ ഉണ്ടെങ്കില്‍ ഇവ ഉപയോഗിക്കുന്നത്‌ പ്രശ്‌നം കൂടുതല്‍ വഷളാക്കും. ശ്രദ്ധയോടെ ഉപയോഗിക്കുക.നിര്‍ദ്ദേശിച്ചിരിക്കുന്ന അളവിലും കൂടുതല്‍ കഴിക്കരുത്‌.

5. ഉലുവ

5. ഉലുവ

നാലായിരം വര്‍ഷത്തിലേറെ പഴക്കമുള്ള ഇന്ത്യന്‍ ചികിത്സാരീതിയായ ആയുര്‍വേദത്തില്‍ നൂറ്റാണ്ടുകളായി ഉലുവ ഉപയോഗിക്കുന്നുണ്ട്‌. കൂടാതെ വിവിധ തരം വിഭവങ്ങളുടെ രുചികൂട്ടായും ഇവ ഉപയോഗിക്കുന്നുണ്ട്‌. ഫൈറ്റോഈസ്‌ട്രജന്‍ ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്‌. ശരീരത്തില്‍ ഈസ്‌ട്രൊജന്റെ അളവ്‌ കുറവാണെങ്കില്‍ സ്‌തനങ്ങള്‍ വലുതാവില്ല. ഉലുവ പ്രോലാക്ടിനും ലഭ്യമാക്കും . കൂടാതെ മൂലയൂട്ടുന്ന സ്‌ത്രീകളില്‍ പാല്‍ കൂടുതല്‍ ഉണ്ടാകാനും ഇവ സഹായിക്കും. പ്രോലാക്ടിന്‍ സ്‌തനങ്ങളുടെ വലുപ്പം കൂടാന്‍ സഹായിക്കും.

6. പാര്‍ശ്വ ഫലങ്ങള്‍

6. പാര്‍ശ്വ ഫലങ്ങള്‍

ഭക്ഷണങ്ങളില്‍ സാധാരണ കാണപ്പെടുന്നതിലും കൂടുതല്‍ ഉലുവ കഴിക്കുന്നത്‌ ചിലപ്പോള്‍ വയറിനെ അസ്വസ്ഥമാക്കും. ഗ്യാസ്‌, വയറിളക്കം, വയര്‍ വീര്‍ക്കല്‍, ചുമ, ശ്വാസം മുട്ടല്‍, വിമ്മിഷ്ടം, മുഖം ചീര്‍ക്കല്‍ എന്നിവയ്‌ക്കെല്ലാം ഇത്‌ കാരണമാകാം.

അമിതസംവേദനക്ഷമത ഉള്ളവരില്‍ പലതരം അലര്‍ജിക്കും ഇവ കാരണമാകാം.

ഉലുവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സ്വാധീനിക്കും എന്നതിനാല്‍ പ്രമേഹം ഉള്ളവര്‍ ഉലുവ കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കുറയുന്നതിന്റെ(ഹൈപ്പോഗ്ലൈസീമിയ) ലക്ഷണള്‍ കാണുന്നുണ്ടോ എന്ന്‌ പരിശോധിക്കണം.

7. കാട്ടുചേന

7. കാട്ടുചേന

സ്‌ത്രീകളുടെ പ്രത്യുത്‌പാദന പ്രശ്‌നങ്ങള്‍ക്ക്‌ കാലങ്ങളായി ഉപയോഗിക്കുന്ന ഔഷധമാണ്‌ കാട്ടുചേന. പിഎംഎസി, ആര്‍ത്തവ വിരാമം എന്നിവയുടെ ലക്ഷണങ്ങള്‍ക്ക്‌ ആശ്വാസം നല്‍കാന്‍ ഇവ ഉപയോഗിക്കുന്നുണ്ട്‌. സ്‌തനങ്ങളുടെ വലുപ്പം കൂട്ടാനും ഇവ സഹായിക്കും. ഗുണങ്ങള്‍ ലഭ്യമാകാന്‍ ഏത്‌ രൂപത്തിലും ഉപയോഗിക്കാം. മികച്ച ഫലം ലഭിക്കാന്‍ ഉലുവയ്‌ക്കൊപ്പം ഉപയോഗിക്കാറുണ്ട്‌. ഇതിലെ ഫൈറ്റോന്യൂട്രിയെന്റ്‌ ഘടകങ്ങള്‍ സ്‌തനവലുപ്പം കൂട്ടാനുള്ള ഉലുവയുടെ സവിശേഷതകളെ സഹായിക്കും.

8.പാര്‍ശ്വഫലങ്ങള്‍

8.പാര്‍ശ്വഫലങ്ങള്‍

അമിതമായി കഴിക്കുന്നത്‌ ഛര്‍ദ്ദിക്ക്‌ കാരണമാകും.

പ്രോട്ടീന്റെ ആഭാവം ഉള്ളവരില്‍ ഇവ രക്തം കട്ടപിടിക്കാനുള്ള സാധ്യത ഉയര്‍ത്തും.

9. കുടപ്പന

9. കുടപ്പന

പ്രോസ്‌റ്റേറ്റ്‌ വലുതാകുന്ന സാഹചര്യമായ പ്രോസ്‌റ്റാറ്റിക്‌ ഹൈപ്പര്‍പ്ലാസിയയ്‌ക്കുള്ള പ്രതിവിധിയായി കുടപ്പന വിത്തുകള്‍ ഉപയോഗിക്കാറുണ്ട്‌. സ്‌തനങ്ങള്‍ വലുതാവാന്‍ ആഗ്രഹിക്കുന്ന സ്‌ത്രീകളെയും ഇവ സഹായിക്കും.

ടെസ്‌റ്റോസ്‌റ്റിറോണില്‍ ആധിപത്യം സ്ഥാപിക്കാന്‍ ഇവ സഹായിക്കും. ഇവയുടെ അളവ്‌ കൂടുന്നത്‌ സ്‌തനവളര്‍ച്ച ഇല്ലാതാക്കും.

10.പാര്‍ശ്വഫലങ്ങള്‍

10.പാര്‍ശ്വഫലങ്ങള്‍

നേരിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ചിലര്‍ക്ക്‌ മനംപിരട്ടല്‍, തളര്‍ച്ച, തലവേദന, ഛര്‍ദ്ദി, മലബന്ധം, വയറിളക്കം എന്നിവ അനുഭവപ്പെടാറുണ്ട്‌.

11.മരുന്നുകള്‍

11.മരുന്നുകള്‍

നിങ്ങള്‍ മരുന്നുകള്‍ കഴിക്കുന്നുണ്ടെങ്കിലും ഗര്‍ഭം ധരിച്ചിരിക്കുകയാണെങ്കിലും എന്തു പുതിയ ഔഷധം കഴിക്കുന്നതിനും മുമ്പ്‌ ഡോക്ടറുടെ നിര്‍ദ്ദേശം തേടുക.നിങ്ങളുടെ നിലവിലെ അവസ്ഥയെയും ആരോഗ്യസ്ഥിതിയെയും യാതൊരു തരത്തിലും ദോഷകരമായി ബാധിക്കില്ല എന്ന്‌ ഉറപ്പായതിന്‌ ശേഷം മാത്രം ഇവ ഉപയോഗിക്കു.

Read more about: breast സ്തനം
English summary

Top Herbs Used For Breast Enlargement

There are many natural everyday products that work with the body to help increase breast size. Here are some of the herbs for this purpose that are available.
Story first published: Friday, January 30, 2015, 9:41 [IST]
X
Desktop Bottom Promotion