For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ ഭക്ഷണം, ആരോഗ്യവസ്തുതകള്‍

|

ഇന്ത്യന്‍ ഭക്ഷണം ലോകമെമ്പാടും പ്രസിദ്ധമാണ്. എരിവും പുളിയുമെല്ലാമടങ്ങിയ രുചി തന്നെയാണ് ഇതിന്റെ പ്രശസ്തമാക്കുന്നതും.

മസാല രുചിയുടെ കാര്യത്തില്‍ മാത്രമല്ല, പോഷകത്തിന്റെ കാര്യത്തിലും ഇന്ത്യന്‍ ഭക്ഷണം പ്രസിദ്ധമാണ്.

ഇന്ത്യന്‍ ഭക്ഷണത്തെക്കുറിച്ചുള്ള ആരോഗ്യകരമായ ചില കാര്യങ്ങളെക്കുറിച്ചറിയൂ,

ഇന്ത്യന്‍ ഭക്ഷണം, ആരോഗ്യവസ്തുതകള്‍

ഇന്ത്യന്‍ ഭക്ഷണം, ആരോഗ്യവസ്തുതകള്‍

ഗോതമ്പു കൊണ്ടുണ്ടാക്കുന്ന ചപ്പാത്തി നാരുകള്‍, ഊര്‍ജം എന്നിവയാല്‍ സമ്പുഷ്ടമാണ്. പ്രമേഹരോഗികള്‍ക്കുള്‍പ്പെടെ ചേര്‍ന്നൊരു ഭക്ഷണം.

ഇന്ത്യന്‍ ഭക്ഷണം, ആരോഗ്യവസ്തുതകള്‍

ഇന്ത്യന്‍ ഭക്ഷണം, ആരോഗ്യവസ്തുതകള്‍

തടി കൂട്ടുമെന്നൊരു ചീത്തപ്പേരുണ്ടെങ്കിലും ചോറും മോശമല്ല. ധാരാളം ഊര്‍ജം പ്രദാനം ചെയ്യുന്നൊരു ഭക്ഷണമാണിത്. ബ്രൗണ്‍ റൈസ് ആരോഗ്യഗുണങ്ങളാല്‍ മികച്ചതാണ്.

ഇന്ത്യന്‍ ഭക്ഷണം, ആരോഗ്യവസ്തുതകള്‍

ഇന്ത്യന്‍ ഭക്ഷണം, ആരോഗ്യവസ്തുതകള്‍

പച്ചക്കറികളും മസാലകളുമെല്ലാം ചേര്‍ത്ത ഇന്ത്യന്‍ കറികള്‍ സ്വാദിലും പോഷകഗുണത്തിലും ഒരുപോലെ മുന്‍പിലാണ്.

ഇന്ത്യന്‍ ഭക്ഷണം, ആരോഗ്യവസ്തുതകള്‍

ഇന്ത്യന്‍ ഭക്ഷണം, ആരോഗ്യവസ്തുതകള്‍

ഇന്ത്യന്‍ ഭക്ഷണങ്ങളില്‍ പെട്ട ഒന്നാണ് തൈര്. ഇത് പുറംനാടുകളിലും യോഗര്‍ട്ടെന്ന പേരില്‍ ലഭിയ്ക്കുമെങ്കിലും കൃത്രിമമാര്‍ഗങ്ങള്‍ ഉപയോഗിയ്ക്കാതെ ഉണ്ടാക്കിയ ശുദ്ധമായ തൈര് ഗ്രാമങ്ങളില്‍ ഇപ്പോഴും ലഭ്യമാണ്. കാല്‍സ്യത്തിന്റെ ഉത്തമ ഉറവിടം.

ഇന്ത്യന്‍ ഭക്ഷണം, ആരോഗ്യവസ്തുതകള്‍

ഇന്ത്യന്‍ ഭക്ഷണം, ആരോഗ്യവസ്തുതകള്‍

പരിപ്പും പയര്‍വര്‍ഗങ്ങളും ഇന്ത്യന്‍ ഭക്ഷണങ്ങളില്‍ പ്രധാനമാണ്. ഇവ പ്രോട്ടീന്‍, ഫൈബര്‍, വൈറ്റമിന്‍ ബി വണ്‍, അയേണ്‍ എന്നിവയുടെ മുഖ്യ ഉറവിടമാണ്.

ഇന്ത്യന്‍ ഭക്ഷണം, ആരോഗ്യവസ്തുതകള്‍

ഇന്ത്യന്‍ ഭക്ഷണം, ആരോഗ്യവസ്തുതകള്‍

വറുത്തിടാന്‍ സാധാരണ ഉപയോഗിയ്ക്കുന്ന ചുവന്ന മുളക് വൈറ്റമിന്‍ എ, ബി, സി, പോളിന്യൂട്രിയന്റുകള്‍ എന്നിവ അടങ്ങിയതാണ്. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് തടി കുറയാനും ന്ല്ലതാണ്.

ഇന്ത്യന്‍ ഭക്ഷണം, ആരോഗ്യവസ്തുതകള്‍

ഇന്ത്യന്‍ ഭക്ഷണം, ആരോഗ്യവസ്തുതകള്‍

കൊഴുപ്പധികമാണെന്നു പറയുമെങ്കിലും പാല്‍ ഗുണങ്ങളടങ്ങിയ പനീര്‍ ആരോഗ്യകരമായ മറ്റൊരു ഭക്ഷണമാണ്. എല്ലിന്റെ ആരോഗ്യത്തിന് ഏറെ നല്ലത്.

ഇന്ത്യന്‍ ഭക്ഷണം, ആരോഗ്യവസ്തുതകള്‍

ഇന്ത്യന്‍ ഭക്ഷണം, ആരോഗ്യവസ്തുതകള്‍

ആവിയില്‍ വേവിച്ചുണ്ടാക്കുന്ന ഇഡ്ഢലിയും പ്രോട്ടീന്‍ സമ്പുഷ്ടമായ ഒന്നാണ്.

ഇന്ത്യന്‍ ഭക്ഷണം, ആരോഗ്യവസ്തുതകള്‍

ഇന്ത്യന്‍ ഭക്ഷണം, ആരോഗ്യവസ്തുതകള്‍

ഇന്ത്യന്‍ കറികളില്‍ ഉപയോഗിയ്ക്കുന്ന മല്ലിയില, കറിവേപ്പില എന്നിവയും പാലക്, ഉലുവ, ചീര പോലുള്ള ഇലക്കറികളുമെല്ലാം ഏറെ നല്ലതാണ്. വിവിധ പോഷകങ്ങളാല്‍ സമ്പുഷ്ടം.

ഇന്ത്യന്‍ ഭക്ഷണം, ആരോഗ്യവസ്തുതകള്‍

ഇന്ത്യന്‍ ഭക്ഷണം, ആരോഗ്യവസ്തുതകള്‍

ഇന്ത്യന്‍ കറികളിലെ മസാലകള്‍ രുചി മാത്രമല്ല നല്‍കുന്നത്, ആരോഗ്യഗുണങ്ങളും കൂടിയാണ്.

English summary

Healthy Facts About Indian Foods

Indian food is much loved by all. It is also one of the best cuisines to enjoy since it has a ton of health benefits. Here are some of the reasons.
Story first published: Friday, September 4, 2015, 11:37 [IST]
X
Desktop Bottom Promotion