For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാത്രം ആരോഗ്യം കളയാതിരിയ്‌ക്കാന്‍

|

ആരോഗ്യത്തിന്‌ ഭക്ഷണം മാത്രമല്ല, ഭക്ഷണം പാകം ചെയ്യുന്ന പാത്രങ്ങളും രീതികളുമെല്ലാം വളരെ പ്രധാനമാണ്‌.

സാധാരണ പാത്രങ്ങളേക്കാള്‍ ഇപ്പോള്‍ കൂടുതല്‍ പേരും ആശ്രയിക്കുന്നത്‌ നോണ്‍ സ്‌റ്റിക്‌ പാത്രങ്ങളാണ്‌. എന്നാല്‍ വേണ്ട രീതിയില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഇവയും ആരോഗ്യത്തിനു ദോഷം വരുത്തും.മൈഗ്രേന്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

പാചകത്തിന്‌ ഉപയോഗിയ്‌ക്കുന്ന പാത്രങ്ങള്‍ നമ്മുടെ ആരോഗ്യത്തിന്‌ ദോഷകരമാകാതിരിയ്‌ക്കുവാന്‍ ശ്രദ്ധിയ്‌ക്കേണ്ട കാര്യങ്ങളെക്കുറിച്ചറിയൂ,

നോണ്‍സ്‌റ്റിക്‌ പാത്രങ്ങള്‍

നോണ്‍സ്‌റ്റിക്‌ പാത്രങ്ങള്‍

നോണ്‍സ്‌റ്റിക്‌ പാത്രങ്ങള്‍ നിര്‍മിയ്‌ക്കാന്‍ കെമിക്കലുകള്‍ ഉപയോഗിയ്‌ക്കുന്നുണ്ട്‌. ഇവ കൂടുതല്‍ ചൂടാക്കുമ്പോള്‍ ഈ കെമിക്കലുകള്‍ പുറത്തു വരാന്‍ ഇട വരുത്തും. ഇത്‌ ക്യാന്‍സര്‍ കാരണമാവുകയും ചെയ്യും

കാസ്റ്റ്‌ അയേണ്‍

കാസ്റ്റ്‌ അയേണ്‍

കാസ്റ്റ്‌ അയേണ്‍ കൊണ്ടു നിര്‍മിയ്‌ക്കുന്ന പാത്രങ്ങള്‍ പൊതുവെ ആരോഗ്യകരമാണെന്നു പറയാം. ഇവ കൂടുതല്‍ ചൂടിലും ദോഷം ചെയ്യാത്തവയാണ്‌. ഇവയിലെ അയേണ്‍ ഭക്ഷണങ്ങളിലേയ്‌ക്കു വരുന്നതും ഗുണം ചെയ്യും. ഇനാമല്‍ കോട്ടുള്ള അയേണ്‍ പാത്രം നോക്കി വാങ്ങണം.

സ്‌റ്റീല്‍ പാത്രങ്ങള്‍

സ്‌റ്റീല്‍ പാത്രങ്ങള്‍

സ്‌റ്റീല്‍ പാത്രങ്ങള്‍ പാചകത്തിന്‌ ഉത്തമമാണ്‌. ഇവ ചൂടാക്കി എണ്ണയൊഴിയ്‌്‌ക്കുമ്പോള്‍ പാത്രത്തിനൊപ്പം ചേര്‍ന്ന്‌ ഓക്‌സിഡൈസ്‌ഡാകാത്ത എണ്ണയൊഴിയ്‌ക്കാന്‍ ശ്രദ്ധിയ്‌ക്കുക. വെളിച്ചെണ്ണ സ്റ്റീല്‍ പാത്രത്തിലെ പാചകത്തിന്‌ മികച്ചതാണ്‌.

ചെമ്പുപാത്രങ്ങള്‍

ചെമ്പുപാത്രങ്ങള്‍

ചെമ്പുപാത്രങ്ങള്‍ പാചകത്തിനുപയോഗിയ്‌ക്കുകകയാണെങ്കില്‍ ഇവ ടിന്‍ അല്ലെങ്കില്‍ സ്‌റ്റെയിന്‍ലസ്‌ സ്‌റ്റീല്‍ എന്നിവ കൊണ്ട്‌ കോട്ട്‌ ചെയ്‌തതാകണം. അല്ലെങ്കില്‍ ഭക്ഷണവുമായി ചേര്‍ന്ന്‌ ദോഷകരമായ പ്രതിപ്രവര്‍ത്തനമുണ്ടാകും.

അലുമിനിയം

അലുമിനിയം

അലുമിനിയവും മിതമായ ചൂടില്‍ ഉപയോഗിയ്‌ക്കാവുന്ന പാത്രമാണ്‌. എന്നാല്‍ ഉയര്‍ന്ന ചൂടില്‍ ഇവ ഭക്ഷണവുമായി പ്രവര്‍ത്തിച്ചു പ്രതിപ്രവര്‍ത്തനമുണ്ടാകും.

ഗ്ലാസ്‌, സെറാമിക്‌ പാത്രങ്ങള്‍

ഗ്ലാസ്‌, സെറാമിക്‌ പാത്രങ്ങള്‍

ഗ്ലാസ്‌, സെറാമിക്‌ പാത്രങ്ങള്‍ ഭക്ഷണം സൂക്ഷിയ്‌ക്കാന്‍ കുഴപ്പമില്ല. സെറാമിക്‌ കോട്ടുള്ള കാസ്‌റ്റ്‌ അയേണ്‍ പാത്രങ്ങള്‍ മൈക്രോവേവില്‍ ഉപയോഗിയ്‌ക്കരുത്‌. ഇത്‌ ആരോഗ്യത്തിനു നല്ലതല്ല.

English summary

Healthy Cookware Choices

Due to health risks of cookware choose safe and healthy cooking pots. Health hazards of aluminum, cast iron, plastic and nonstick cookware are many.
Story first published: Saturday, March 28, 2015, 13:16 [IST]
X
Desktop Bottom Promotion