For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചോക്ലേറ്റിനു പിന്നിലെ ആരോഗ്യരഹസ്യം

|

കാമുകന്‍ കാമുകിക്കും, മാതാപിതാക്കള്‍ മക്കള്‍ക്കും നല്‍കുന്ന സ്‌നേഹസമ്മാനമാണ് പലപ്പോഴും ചോക്ലേറ്റ്. ചോക്ലേറ്റ് ഇഷ്ടമില്ലാത്തവരുണ്ടോ? ചോക്ലേറ്റ് തിന്നുന്നതിന് പ്രായഭേദമില്ല. ചെറിയ കുട്ടികള്‍ മുതല്‍ പല്ലില്ലാത്ത മുത്തശ്ശി മുത്തശ്ശന്‍മാര്‍ വരെ ചോക്ലേറ്റിന്റെ ആരാധകരാണ്.

എന്നാല്‍ ചോക്ലേറ്റ് കഴിക്കുന്നതിന് വഴക്ക് കേള്‍ക്കാത്ത എത്ര പേരുണ്ടാവും? അമ്മമാര്‍ എപ്പോഴും കുട്ടികളുടെ അധിക ചോക്ലേറ്റ് ഭ്രമത്തെക്കുറിച്ച് പരാതി പറയുന്നവരാണ്. എന്നാല്‍ ചോക്ലേറ്റിനു പിന്നിലും ഒരു രഹസ്യമുണ്ട്. ആരോഗ്യം നല്‍കും 11 അടുക്കളകാര്യങ്ങള്‍

ചോക്ലേറ്റിനു പിന്നിലുള്ള ആരോഗ്യരഹസ്യം നാം ഒരിക്കലും തള്ളിക്കളയാവുന്നതല്ല. നമ്മുടെ ആയുസ്സിനെ വരെ സ്വാധീനിക്കാവുന്ന തരത്തില്‍ ചോക്ലേറ്റ് ഇന്ന് ആരോഗ്യരംഗത്ത് സ്ഥാനം പിടിച്ചിരിക്കുന്നു. ചോക്ലേറ്റിലെ ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ഒരാഴ്‌ച കൊണ്ടു ശരീരത്തിലെ വിഷം കളയൂ

ഹൃദയം പോലെ കാക്കും

ഹൃദയം പോലെ കാക്കും

ഹൃദയവും ചോക്ലേറ്റും തമ്മില്‍ വളരെയധികം ബന്ധമുണ്ട്. ലോകത്തായി നടത്തിയ ഏഴ് പഠനങ്ങളിലും ചോക്ലേറ്റ് കഴിക്കുന്നവരില്‍ ഹൃദയാഘാത സാധ്യത 37 ശതമാനമായി കുറഞ്ഞിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കും

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കും

കൊക്കോയുടെ ഉപയോഗം ചോക്ലേറ്റില്‍ ഉള്ളതിനാല്‍ പ്രായമായവരില്‍ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനുള്ള കഴിവ് ചോക്ലേറ്റിനുണ്ട്. അതുകൊണ്ട് തന്നെ നമ്മുടെ മുത്തശ്ശിക്കും മുത്തശ്ശനും ഇനി ധാരാളം ചോക്ലേറ്റ് വാങ്ങി നല്‍കാം.

സൂര്യനെ തോല്‍പ്പിക്കും

സൂര്യനെ തോല്‍പ്പിക്കും

സൂര്യാഘാതം തടയാനുള്ള കഴിവ് ചോക്ലേറ്റിനുണ്ട്. ചോക്ലേറ്റില്‍ അടങ്ങിയിട്ടുള്ള ഉയര്‍ന്ന ഫഌവനോലിന്റെ അളവ് അള്‍ട്രാ വയലറ്റ് രശ്മികളെ തടയും.

ഏകാഗ്രത വര്‍ദ്ധിപ്പിക്കും

ഏകാഗ്രത വര്‍ദ്ധിപ്പിക്കും

നമ്മുടെ അച്ഛനമ്മമാര്‍ക്ക് സന്തോഷമായില്ലേ. ഇനി മുതല്‍ കുട്ടികള്‍ക്ക് ചോക്ലേറ്റ് കൊടുത്തു തുടങ്ങാം. ഇത് കുട്ടികളിലെ ഏകാഗ്രത വര്‍ദ്ധിപ്പിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നു.

ഊര്‍ജ്ജസ്വലത പ്രദാനം ചെയ്യും

ഊര്‍ജ്ജസ്വലത പ്രദാനം ചെയ്യും

കരയുന്ന കുട്ടിക്ക് ഒരു ചോക്ലേറ്റ് കൊടുത്തു നോക്കൂ. ആ നിമിഷം തന്നെ കുട്ടി കരച്ചില്‍ നിര്‍ത്തും. എന്താ കാരണം? ശാസ്ത്രീയമായി ധാരാളം കാരണങ്ങള്‍ ഉണ്ട്. എന്നാല്‍ കുട്ടിക്ക് ചോക്ലേറ്റ് ഇഷ്ടമാണെന്നതു തന്നെ ഏറ്റവും വലിയ കാരണം.

 കൊളസ്‌ട്രോള്‍ തടയും

കൊളസ്‌ട്രോള്‍ തടയും

ചോക്ലേറ്റ് കഴിക്കുന്നവരില്‍ കൊളസ്‌ട്രോളിന്റെ അളവ് വളരെ കുറവായിരിക്കും. അതുകൊണ്ടു തന്നെ ഇനിമുതല്‍ ഏത് കൊള്‌ട്രോള്‍ രോഗികള്‍ക്കും ധൈര്യമായി ചോക്ലേറ്റ് കഴിക്കാം.

അല്‍ഷിമേഴ്‌സിന് ഇനി പടിക്കു പുറത്ത്

അല്‍ഷിമേഴ്‌സിന് ഇനി പടിക്കു പുറത്ത്

പ്രായമായവര്‍ക്കും ധൈര്യമായി ചോക്ലേറ്റ് കഴിക്കാം. എന്തെന്നാല്‍ ചോക്ലേറ്റ് കഴിക്കുന്നവരില്‍ അല്‍ഷിമേഴ്‌സ് വരാനുള്ള സാധ്യത വളരെ കുറവായിരിക്കും. അതുകൊണ്ടു തന്നെ ഇനി മുതല്‍ ചോക്ലേറ്റ് ജീവിതത്തിന്റെ ഭാഗമാക്കിക്കോളൂ.

ജോലിയില്‍ ശ്രദ്ധ

ജോലിയില്‍ ശ്രദ്ധ

ജോലിയില്‍ എത്ര ശ്രദ്ധ കൊടുത്താലും ചിലര്‍ക്ക് ബോസിനടുത്ത് നിന്ന് വഴക്ക് കേള്‍ക്കേണ്ട അവസ്ഥ ഉണ്ടാകും എന്നാല്‍ ജോലിക്കിടയിലുണ്ടാകുന്ന ക്ഷീണം, ഓര്‍മ്മക്കുറവ് എന്നിവ ഇല്ലാതാക്കാന്‍ ഇനി ചോക്ലേറ്റ് ശീലമാക്കാം.

 പോഷക കലവറ

പോഷക കലവറ

ചോക്ലേറ്റില്‍ കൊക്കോയുടെ അളവ് 75 മുതല്‍ 85 ശതമാനം വരെയാണ്. ഫൈബര്‍, സിങ്ക്, പൊട്ടാസ്യം തുടങ്ങിയ ധാരാളം ന്യൂട്രിയന്‍സ് ചോക്ലേറ്റില്‍ അടങ്ങിയിട്ടുണ്ട്.

രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കും

രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കും

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതില്‍ നല്ലൊരു പങ്ക് ചോക്ലേറ്റിനുണ്ട്. ചോക്ലേറ്റില്‍ അടങ്ങിയിട്ടുള്ള നൈട്രിക് ഓക്‌സൈഡിന്റെ അളവ് ആര്‍ത്രൈറ്റിസില്‍ നിന്നും നമ്മെ രക്ഷിക്കും. കൂടാതെ രക്ത സമ്മര്‍ദ്ദത്തിന്റെ അളവ് കുറയ്ക്കാനും ചോക്ലേറ്റിന് കഴിവുണ്ട്.

ഗര്‍ഭാവസ്ഥയിലുള്ള പ്രശ്‌നം ഒഴിവാക്കും

ഗര്‍ഭാവസ്ഥയിലുള്ള പ്രശ്‌നം ഒഴിവാക്കും

ഗര്‍ഭിണികള്‍ ചോക്ലേറ്റ് കഴിക്കുന്നത് ഗര്‍ഭകാലത്തുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. ചോക്ലേറ്റില്‍ അടങ്ങിയിട്ടുള്ള തിയോബ്രോമിന്‍ ഗര്‍ഭകാലത്തുണ്ടാകുന്ന രക്തസമ്മര്‍ദ്ദത്തിന്റെ അളവ് നിയന്ത്രിക്കും. ഗര്‍ഭിണികള്‍ക്ക് സുഖപ്രസവ സാധ്യത 40 ശതമാനം ആണ്.

പ്രമേഹത്തിനും സാധ്യത ഇല്ല

പ്രമേഹത്തിനും സാധ്യത ഇല്ല

മധുരമായതിനാല്‍ പ്രമേഹ സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ ചോക്ലേറ്റില്‍ അടങ്ങിയിട്ടുള്ള പല ഘടകങ്ങളും പ്രമേഹ സാധ്യത കുറയ്ക്കുന്നു എന്നാണ്.

ആഹാരത്തോടുള്ള ആര്‍ത്തി കുറയ്ക്കുന്നു

ആഹാരത്തോടുള്ള ആര്‍ത്തി കുറയ്ക്കുന്നു

ചോക്ലേറ്റ് സ്ഥിരമായി കഴിക്കുന്നവരില്‍ ആഹാരത്തോടുള്ള ആര്‍ത്തി കുറയ്ക്കുന്നു. ഈയടുത്തായി നടത്തിയ പഠനങ്ങളില്‍ നിന്നാണ് ഈ നിഗമനത്തിലെത്തിയത്.

ചുമയും ജലദോഷവും ഇല്ലാതാക്കുന്നു

ചുമയും ജലദോഷവും ഇല്ലാതാക്കുന്നു

ചോക്ലേറ്റ് കൂടുതല്‍ കഴിക്കുന്നവരില്‍ ചുമയും ജലദോഷവും കുറഞ്ഞതായി കാണപ്പെടുന്നു. ചിലര്‍ ചോക്ലേറ്റ് സിറപ്പായും ചുമയ്ക്കുള്ള മരുന്നായി ഉപയോഗിക്കുന്നുണ്ട്.

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു

രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി നമ്മള്‍ മരുന്നു കഴിക്കുന്ന അതേ ഫലം തന്നെയാണ് ഒരു ചോക്ലേറ്റ് കഴിക്കുന്നതിലൂടെ ഉണ്ടാവുന്നതും.

കാഴ്ചശക്തി വര്‍ദ്ധിപ്പിക്കും

കാഴ്ചശക്തി വര്‍ദ്ധിപ്പിക്കും

കാഴ്ച ശ്കതിയുട കാര്യത്തിലും ചോക്ലേറ്റിന്റെ ഗുണങ്ങളെ വെല്ലാന്‍ ആരുമില്ല. ചോക്ലേറ്റ് കാഴ്ച ശ്കതി വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ക്യാന്‍സറിനെ പ്രതിരോധിക്കും

ക്യാന്‍സറിനെ പ്രതിരോധിക്കും

ക്യാന്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവ് ചോക്ലേറ്റിനുണ്ട്. ക്യാന്‍സര്‍ സെല്ലുകളെ നശിപ്പിക്കാനുള്ള കഴിവ് ചോക്ലേറ്റില്‍ അടങ്ങിയിട്ടുണ്ട്.

English summary

Health Secrets Of Chocolate

Chocolate is regarded as an indulgent treat because it is mainly associated with weight gain and acne.
X
Desktop Bottom Promotion