For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യത്തോടെയിരിക്കൂ ഭാഗ്യം തേടി വരും

|

നിങ്ങള്‍ തികച്ചും ആരോഗ്യവാനാണോ? നിങ്ങള്‍ക്ക് 30 വയസ്സായോ? എങ്കില്‍ തീര്‍ച്ചയായും നിങ്ങളെ ഭാഗ്യം തേടി വരും. കാരണം ജീവിതത്തിലെ ഏറ്റവും നല്ല കാലഘട്ടത്തിലൂടെയാണ് നിങ്ങള്‍ ഇപ്പോള്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. ശരീരത്തിനും ആരോഗ്യത്തിനും മനസ്സിനും കുളിര്‍മ്മ പകരുന്ന കാലഘട്ടമായതിനാല്‍ ഇത് ജീവിത വിജയത്തിനും നമ്മെ സഹായിക്കും എന്നത് എടുത്തു പറയണം.

ഇതിനെല്ലാം ഉപരിയായി ആരോഗ്യകരമായ ജീവിതം നയിക്കുന്നവരില്‍ എപ്പോഴുെ ഒരു പോസിറ്റീവ് എനര്‍ജി നിലനില്‍ക്കും. ഇവര്‍ ഒരിക്കലും ജീവിത പ്രതിസന്ധികളില്‍ തളര്‍ന്നു പോവില്ല.ആരോഗ്യകരമായ പിഴവുകള്‍ എന്തൊക്കെ

ജീവിതത്തിന്റെ പുതിയൊരു കാലഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോഴുണ്ടാകുന്ന അമ്പരപ്പ് വിട്ടു മാറിയാല്‍ പിന്നെ ഇതാണ് നമ്മുടെ ലോകം എന്ന് ഓരോരുത്തരും മനസ്സിലുറപ്പിക്കണം. അങ്ങനെയെങ്കില്‍ ജീവിതത്തില്‍ വിജയം നേടാന്‍ യാതൊരു പ്രയാസവുമുണ്ടാവില്ല എന്നതാണ് സത്യം.

ജീവിതത്തില്‍ ഇതുവരെ നമ്മള്‍ അനുഭവിച്ചിരുന്ന മാനസിക സമ്മര്‍ദ്ദത്തിന് 30ഓടു കൂടി നാം വിട നല്‍കുന്നു. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ നാം ചില ഒരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്.

കൂടുതല്‍ സ്‌നേഹം നമുക്ക് തന്നെ

കൂടുതല്‍ സ്‌നേഹം നമുക്ക് തന്നെ

നാം ജീവിതത്തില്‍ കൂടുതല്‍ ആരെ സ്‌നേഹിക്കണം? സംശയമെന്ത് നമ്മളെത്തന്നെ. സ്വയം സ്‌നേഹമുണ്ടെങ്കില്‍ മാത്രമേ മറ്റുള്ളവരെ സ്‌നേഹിക്കാനുള്ള കഴിവ് നമ്മളില്‍ ഉണ്ടാവൂ. മാത്രമല്ല നമ്മള്‍ സ്‌നേഹിക്കുന്ന ഒരാളുടെ കൂടെ ആഴ്ചയി്ല്‍ ഒരു ദിവസമെങ്കിലും ചിലവഴിച്ചാല്‍ അത് നമ്മുടെ ശാരീരിക മാനസിക നിലകളില്‍ പോസിറ്റീവ് മാറ്റം ഉണ്ടാക്കും.

ഭക്ഷണം ആരോഗ്യകരമാക്കുക

ഭക്ഷണം ആരോഗ്യകരമാക്കുക

നാം കഴിക്കുന്ന ഭക്ഷണമാണ് ഓരോ മനുഷ്യന്റേയും സ്വഭാവ രീതിയെ വളര്‍ത്തുന്നത്. അതുകൊണ്ട് തന്നെ നല്ല ഭക്ഷണശീലം സ്ഥിരമാക്കുക. ജങ്ക് ഫുഡ് ഒഴിവാക്കുക. ഇതെല്ലാം മുപ്പതിന്റെ തുടക്കത്തെ ആരോഗ്യമുള്ളതാക്കും.

സ്വപ്‌നങ്ങളെ താലോലിക്കാം

സ്വപ്‌നങ്ങളെ താലോലിക്കാം

ആരോഗ്യകരമായ ശരീരത്തിലേ ആരോഗ്യകരമായ ഒരു മനസ്സുണ്ടാവുകയുള്ളൂ. അതുകൊണ്ട് തന്നെ നമ്മുടെ സ്വകാര്യ ജീവിതത്തില്‍ നാം നല്ല സ്വപ്‌നങ്ങള്‍ക്ക് മാത്രം സ്ഥാനം നല്‍കുക. 30 വയസ്സെന്നത് നമ്മുടെ ജീവിതത്തിലെ ലക്ഷ്യങ്ങളെ എത്തിപ്പിടിക്കാനുള്ള സമയമാണെന്ന് ഓര്‍ക്കുക.

ജോലിയെ സ്‌നേഹിക്കുക

ജോലിയെ സ്‌നേഹിക്കുക

എന്തു ജോലിയാണെങ്കിലും ആത്മാര്‍ത്ഥതയോടെയും സത്യസന്ധതയോടെയും ചെയ്തു തീര്‍ക്കുക. ഒരിക്കലും വേണോ വേണ്ടയോ എന്ന രീതിയില്‍ ജോലി ചെയ്യാതിരിക്കുക. അവിടെയും മാനസികമായി മാത്രമല്ല ശാരീരികമായി നമുക്കുള്ള കഴിവ് പ്രകടിപ്പിക്കുക.

താരതമ്യം വേണ്ട

താരതമ്യം വേണ്ട

നമ്മള്‍ നമ്മളായിത്തന്നെ തുടരുക. മറ്റുള്ളവരുമായുള്ള താരതമ്യ പഠനത്തിന് ഇടവരാതെ സൂക്ഷി്ക്കുക. ഇനി അതിനായി മറ്റുള്ളവര്‍ക്ക് അവസരം സൃഷ്ടിക്കാതിരിക്കുക. നമ്മള്‍ ഓരോരുത്തരും മറ്റുള്ളവരില്‍ നിന്ന് തികച്ചും വ്യത്യസ്തരാണ്.

സ്ഥിരമായി വ്യായാമം

സ്ഥിരമായി വ്യായാമം

വ്യായാമത്തിനുള്ള സമയം നാം കണ്ടെത്തുക. മുപ്പതില്‍ ചെയ്യുന്ന വ്യായാമത്തിന് കൂടുതല് ഉണര്‍വ്വുണ്ടാകുമെന്നതാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

തെറ്റുകള്‍ സ്വാഭാവികം

തെറ്റുകള്‍ സ്വാഭാവികം

തെറ്റുകള്‍ സംഭവിക്കുന്നത് മനുഷ്യ സഹജം. എന്നാല്‍ അതിനോട് ക്ഷമിക്കുക എന്നതാണ് ഏറ്റവും കൂടുതലായി വേണ്ട ഗുണം.

 ഇടവേളകള്‍ മാതാപിതാക്കള്‍ക്ക്

ഇടവേളകള്‍ മാതാപിതാക്കള്‍ക്ക്

നമുക്ക് ലഭിക്കുന്ന ചില ഇടവേളകളിലെങ്കിലും നമ്മുടെ മാതാപിതാക്കളെ നാം ഓര്‍ക്കണം. നമ്മുടെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ദൈവതുല്യമായ രണ്ടു പേര്‍ അവരായിരിക്കണം.

 ജീവിതം ആസ്വദിക്കുക

ജീവിതം ആസ്വദിക്കുക

തമാശകളും ദു:ഖങ്ങളും നിറഞ്ഞതാണ് ജീവിതം. എന്നാല്‍ നമ്മുടെ ജീവിതം എങ്ങനെയായിരിക്കണം എന്ന് തീരുമാനിക്കുന്നത് നമ്മളാണ്. ജീവിതത്തിന്റെ നിര്‍ണ്ണായക ഘട്ടത്തില്‍ നമ്മള്‍ എടുക്കുന്ന തീരുമാനമായിരിക്കും ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്.

English summary

Health is Wealth

your 30's are an exciting time. Because this time is the prime of your life. your 30s to enjoy wellness of body and mind, and lay the foundation for lifelong success.
X
Desktop Bottom Promotion