For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാലുല്‍പന്നങ്ങള്‍ കൂടിയാല്‍ ആരോഗ്യത്തിന് ദോഷം?

|

പാലുല്‍പന്നങ്ങള്‍ ആരോഗ്യത്തിന് ചേര്‍ന്നവയാണ്. പ്രത്യേകിച്ച് എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന്. കാരണം കാല്‍സ്യത്തിന്റെ പ്രധാന ഉറവിടമാണിത്.

എന്നാല്‍ അമൃതാണെങ്കിലും അധികമായാല്‍ ദോഷം ചെയ്യുമെന്നതാണ് വാസ്തവം. ഇതുപോലെത്തെന്നെ പാലുല്‍പന്നങ്ങളുടെ കാര്യവും. ഇവയുടെ അളവു കൂടുന്നത് ആരോഗ്യത്തെ വിപരീതമായി ബാധിയ്ക്കാനും സാധ്യതകളേറെയാണ്.

പാലുല്‍പന്നങ്ങള്‍ കൂടുതല്‍ കഴിയ്ക്കുന്നതു കൊണ്ടുള്ള ദോഷങ്ങളെക്കുറിച്ചറിയൂ,

എല്ലിന്റെ ആരോഗ്യത്തിന്

എല്ലിന്റെ ആരോഗ്യത്തിന്

എല്ലിന്റെ ആരോഗ്യത്തിന് കാല്‍സ്യം ആരോഗ്യകരമാണെന്നാണ് പൊതുവെയുള്ള കാഴ്ചപ്പാട്. എന്നാല്‍ പാലില്‍ നിന്നും പാലുല്‍പന്നങ്ങളില്‍ നിന്നുമുള്ള കാല്‍സ്യം എല്ലിന്റെ ആരോഗ്യം നന്നാക്കുന്ന കാര്യത്തില്‍ സഹായിക്കുന്നില്ലെന്നാണ് പഠനങ്ങള്‍ തെളിയിച്ചിരിയ്ക്കുന്നത്. ഓസ്റ്റിയോപെറോസിസ പോലുള്ള പ്രശ്‌നങ്ങള്‍ തടയാന്‍ ഇലക്കറികള്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയില്‍ നിന്നുള്ള കാല്‍സ്യമാണ് സഹായകമാകുന്നത്.

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന്

പാലുല്‍പന്നങ്ങളില്‍ കൂടിയ തോതില്‍ കൊഴുപ്പടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് ദോഷകരമാണ്.

തടി

തടി

പാലിലെ കൊഴുപ്പ് തടി കൂടാനും അമിത വണ്ണത്തിനുമെല്ലാം കാരണമാകാറുണ്ട്. കൂടുതല്‍ പാലുല്‍പന്നങ്ങള്‍ കഴിയ്ക്കുന്തോറും ഈ സാധ്യത ഇരട്ടിയാകും.

അലര്‍ജി

അലര്‍ജി

സൈനസ് പ്രശ്‌നങ്ങള്‍, ചെവിയിലെ അണുബാധ, മലബന്ധം, വയറിളക്കം, അനീമിയ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ പാലിനോട് അലര്‍ജിയുള്ളവര്‍ക്കുണ്ടാകാം. പ്രത്യേകിച്ച് കുട്ടികള്‍ക്ക്.

ക്യാന്‍സര്‍ സാധ്യതകള്‍

ക്യാന്‍സര്‍ സാധ്യതകള്‍

കൂടുതല്‍ പാലുല്‍പന്നങ്ങള്‍ കഴിയ്ക്കുന്നവരില്‍ ഐജിഎഫ് എ്‌ന്നൊരു ഘടകം കൂടതലാകുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇത് കൂടുന്തോറും പ്രോസ്‌റ്റേറ്റ്, ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യതകള്‍ വര്‍ദ്ധിയ്ക്കും.

പ്രമേഹസാധ്യത

പ്രമേഹസാധ്യത

ചെറുപ്പത്തില്‍ കൂടുതല്‍ പാലുല്‍പന്നങ്ങള്‍ കഴിയ്ക്കുന്നവരില്‍ ടൈപ്പ് വണ്‍ പ്രമേഹസാധ്യത കൂടുതലാണ്. കൂടുതല്‍ പാലുല്‍പന്നങ്ങള്‍ കഴിയ്ക്കുന്ന കുട്ടികളിലും പ്രമേഹസാധ്യത കൂടുതല്‍ തന്നെ. ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

Read more about: health ആരോഗ്യം
English summary

Health Effects Of Consuming Too Much Dairy Products

Take a look at some effects of eating too much dairy products. For weight loss and increasing calcium intake, people go for several low-fat milk,
Story first published: Tuesday, January 27, 2015, 14:28 [IST]
X
Desktop Bottom Promotion