For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാമ്പാറൊഴിച്ചു കുഴച്ചു കഴിയ്ക്കൂ

|

തെക്കേയിന്ത്യന്‍ കറികളില്‍ പ്രധാനപ്പെട്ട ഒന്നാണ് സാമ്പാര്‍. ഉണ്ടാക്കുന്ന രീതിയില്‍ ചെറിയ വ്യത്യാസങ്ങളുണ്ടെങ്കിലും തെക്കേയിന്ത്യക്കാര്‍ക്ക് സാമ്പാര്‍ പ്രിയപ്പെട്ട ഒരു വിഭവം തന്നെ. ചൂടുചോറില്‍ സാമ്പാറൊഴിച്ചു കുഴച്ച് കഴിയ്ക്കുന്നതൊന്നോര്‍ത്തു നോക്കൂ, വായില്‍ വെള്ളമൂറും. സദ്യകള്‍ക്കും മറ്റും ഇതേറെ പ്രധാനവുമാണ്.

സാമ്പാറിന്റെ ആരോഗ്യഗുണങ്ങള്‍ പലതാണ്. സാമ്പാര്‍ കൂട്ടും മുന്‍പ് ഇതേക്കുറിച്ചു കൂടുലറിഞ്ഞിരിയ്ക്കൂ,

പരിപ്പ് സാമ്പാറിന്റെ ഒരു പ്രധാന ചേരുവയാണ്. ഇതു കൊണ്ടുതന്നെ പ്രോട്ടീന്‍ സമ്പുഷ്ടമാണ് സാമ്പാറെന്നു പറയാം. പ്രോട്ടീന്‍ മാത്രമല്ല, മറ്റു പല പോഷകങ്ങളും പരിപ്പില്‍ അടങ്ങിയിട്ടുണ്ട്.

Sambar

പലതരം പച്ചക്കറികളുടെ ഒരു ചേരുവയാണ് സാമ്പാര്‍. വെണ്ടയ്ക്ക, ഉരുളക്കഴിങ്ങ്, മുരിങ്ങയ്ക്ക, ഉരുളക്കിഴങ്ങ്, ക്യാരറ്റ്, സവാള, വഴുതന എന്നിങ്ങനെ പോകുന്നു ഈ ലിസ്റ്റ്. ഇതുകൊണ്ടുതന്നെ ഇവയിലെ പോഷകാംശങ്ങള്‍ ശരീരത്തിന് ലഭ്യമാവുകയും ചെയ്യും.

പലതരം പച്ചക്കറികള്‍ ഉള്‍പ്പെടുന്നതു കൊണ്ടുതന്നെ ഇത് നാരുകള്‍ ധാരാളമടങ്ങിയ ഒരു കറിയാണെന്നു പറയാം. ദഹിയ്ക്കാന്‍ ബുദ്ധിമുട്ടില്ലാത്ത ഒന്ന്.

Sambar 2

ഇതിന്റെ ഗ്ലൈസമിക് ഇന്‍ഡെക്ട് തീരെ കുറവാണ്. പ്രമേഹരോഗികള്‍ക്കു ധൈര്യമായി കഴിയ്ക്കാം.

പലര്‍ക്കും പല പച്ചക്കറികളും കഴിയ്ക്കാന്‍ താല്‍പര്യമുണ്ടാകില്ല. ഇത് സാമ്പാറില്‍ ചേര്‍ത്തു കഴിച്ചാല്‍ ഈ താല്‍പര്യക്കുറവൊഴിവാക്കാമെന്ന ഗുണമുണ്ട്. ഇവയുടെ പോഷകങ്ങള്‍ ലഭിയ്ക്കുകയും ചെയ്യും.

സാമ്പാറില്‍ ചിലയിടത്തു കറിവേപ്പില ചേര്‍ക്കും. ചിലയിടത്തു മല്ലിയിലയും. ഇവ രണ്ടും സാമ്പാറിന്റെ പോഷകാംശം വര്‍ദ്ധിപ്പിയ്ക്കും.

Sambar 3

ഉലുവ, കായം എന്നിവ സാമ്പാറിന്റെ പ്രധാന ചേരുകളില്‍ പെടും. ഇവയ്ക്ക് ആരോഗ്യസംബന്ധമായ ഗുണങ്ങള്‍ ഏറെയുണ്ടെന്നു മാത്രമല്ല, ഉലുവ തടി കുറയ്ക്കാനും പ്രമേഹം പോലുള്ള രോഗങ്ങള്‍ക്കും ഗുണകരമാണ്. കായത്തിനും ഇതുപോലെ ആരോഗ്യഗുണങ്ങളേറും.

sambar

വളരെക്കുറച്ചു മാത്രം എണ്ണയുപയോഗിച്ചുള്ള കറിയെന്നതിനാല്‍ കൊളസ്‌ട്രോളിനേയും ഭയക്കേണ്ട.

Read more about: health ആരോഗ്യം
English summary

Health Benefits Of Sambar

If you want to enjoy the health benefits of sambar, eat it with idli or brown rice. Never choose white rice especially if you are a diabetic.
X
Desktop Bottom Promotion