For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രസത്തിന്റെ ആരോഗ്യഗുണങ്ങള്‍

|

രസം രസമുള്ള ഒരു വിഭവമാണ്. പുളിയും എരിവുമെല്ലാം ഒത്തിണങ്ങിയ ഇതില്‍ കുരുമുളകടക്കമുള്ള മസാലകളുള്ളതുകൊണ്ട് ആരോഗ്യത്തിനും വയറിനുമെല്ലാം ഏറ്റവും ഗുണകരവുമാണ്. ചോറിനൊപ്പം രസം പലരുടേയും പതിവുമാണ്.

രസം സ്വാദില്‍ മാത്രമല്ല, ആരോഗ്യഗുണങ്ങളിലും മികച്ചു നില്‍ക്കുന്ന ഒന്നാണ്. രസത്തിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

വയറിനെ ബാധിയ്ക്കുന്ന പ്രശ്‌നങ്ങള്‍

വയറിനെ ബാധിയ്ക്കുന്ന പ്രശ്‌നങ്ങള്‍

വയറിനെ ബാധിയ്ക്കുന്ന പ്രശ്‌നങ്ങള്‍, വയറിളക്കം, ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കുമുള്ളൊരു പരിഹാരമാണ് രസം.

 ക്യാന്‍സര്‍ സാധ്യത

ക്യാന്‍സര്‍ സാധ്യത

മഞ്ഞള്‍, കുരുമുളക് തുടങ്ങിയവ ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നു.

മലബന്ധം

മലബന്ധം

മലബന്ധം അകറ്റാനുള്ള ഒരു സഹായിയാണ് രസം. ഇതിലെ പുളിയും മറ്റു മസാലകളും കൂടിച്ചേര്‍ന്ന് മലവിസര്‍ജനം എളുപ്പമാക്കുന്നു.

രോഗമുക്തി

രോഗമുക്തി

രോഗമുക്തി നേടിക്കൊണ്ടിരിയ്ക്കുന്നവര്‍ക്ക് പെട്ടെന്ന് സുഖം പ്രാപിയ്ക്കാന്‍ രസം നല്ലതാണ്.

ആന്റിഓക്‌സിഡന്റ്

ആന്റിഓക്‌സിഡന്റ്

രസത്തിലെ പുളി നല്ലൊന്നാന്തരം ആന്റിഓക്‌സിഡന്റാണ്. ഇത് ആരോഗ്യത്തിനും ചര്‍മത്തിനും ഒരുപോലെ ഗുണകരവുമാണ്.

ദഹനം

ദഹനം

പെട്ടെന്ന് ദഹിയ്ക്കുന്നതും ദഹനത്തിനു സഹായിക്കുന്നതുമായ ഒന്നാണ് രസം.

ഗര്‍ഭിണികള്‍ക്ക്

ഗര്‍ഭിണികള്‍ക്ക്

ഗര്‍ഭിണികള്‍ക്ക് ഉത്തമമായ ഒന്നാണിത്. വയറിന്റെ അസ്വസ്ഥതകള്‍ കുറയ്ക്കുമെന്നതു മാത്രമല്ല, പ്രോട്ടീനുകള്‍, വൈറ്റമിനുകള്‍, ആന്റിഓക്‌സിഡന്റുകള്‍, ധാതുക്കള്‍ എന്നിവ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

പനി, കോള്‍ഡ്

പനി, കോള്‍ഡ്

പനി, കോള്‍ഡ് പോലുള്ള അസുഖങ്ങളുള്ളപ്പോള്‍ രസം കുടിയ്ക്കുന്നത് രോഗപ്രതിരോധശേഷി വീണ്ടെടുക്കാന്‍ സഹായിക്കും.

വൈറ്റമിന്‍

വൈറ്റമിന്‍

റൈബോഫ്‌ളേവിന്‍, നിയാസിന്‍, വൈറ്റമിന്‍ എ, സി, ഫോളിക് ആസിഡ്, തയാമിന്‍ എന്നിവ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായവയാണ്.

കുഞ്ഞുങ്ങള്‍ക്ക്

കുഞ്ഞുങ്ങള്‍ക്ക്

കുഞ്ഞുങ്ങള്‍ക്ക് ചേര്‍ന്ന ഒരു ആഹാരപദാര്‍ത്ഥമാണിത്. ഇത് കുറഞ്ഞ അളവില്‍ കുട്ടികള്‍ക്കു കൊടുക്കുന്നത് വയറിന് നല്ലതാണ്.

ധാതുക്കള്‍

ധാതുക്കള്‍

മഗ്നീഷ്യം, സിങ്ക്, സെലേനിയം, കോപ്പര്‍, കാല്‍സ്യം, അയേണ്‍, പൊട്ടാസ്യം തുടങ്ങിയ ധാതുക്കള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍ രസം സഹായിക്കും. ഇത് ശരീരത്തിലെ കൊഴുപ്പും വിഷാംശങ്ങളും പുറന്തള്ളാന്‍ സഹായിക്കും. സാമ്പാറൊഴിച്ചു കുഴച്ചു കഴിയ്ക്കൂ

ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

Read more about: health ആരോഗ്യം
English summary

Health Benefits Of Rasam

Do you know about the benefits of rasam? Well, it is high time you know about this dish which is famous in the southern parts of India.
Story first published: Tuesday, January 27, 2015, 11:43 [IST]
X
Desktop Bottom Promotion